Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കല്യാണം കഴിക്കാത്ത അച്ചനെങ്ങനെ ലൈംഗികതയേയും ദാമ്പത്യത്തെയും കുറിച്ച് ഇത്ര കൃത്യമായി പറയുന്നു? കുടുംബ ബന്ധങ്ങളിലെ പ്രശ്‌നങ്ങളും പരിഹാരങ്ങളും നർമം കലർന്ന പ്രസംഗിച്ച് സൈബർ ലോകത്തെ ഇഷ്ടതാരമായ 'കാപ്പിപ്പൊടിയച്ചന്റെ' മറുപടി ഇങ്ങനെ

കല്യാണം കഴിക്കാത്ത അച്ചനെങ്ങനെ ലൈംഗികതയേയും ദാമ്പത്യത്തെയും കുറിച്ച് ഇത്ര കൃത്യമായി പറയുന്നു? കുടുംബ ബന്ധങ്ങളിലെ പ്രശ്‌നങ്ങളും പരിഹാരങ്ങളും നർമം കലർന്ന പ്രസംഗിച്ച് സൈബർ ലോകത്തെ ഇഷ്ടതാരമായ 'കാപ്പിപ്പൊടിയച്ചന്റെ' മറുപടി ഇങ്ങനെ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കുടുംബബന്ധങ്ങളിലെ പ്രശ്‌നങ്ങളും പരിഹാരങ്ങളും നർമം കലർന്ന പ്രസംഗങ്ങളിലൂടെ അവതരിപ്പിച്ച് സാമൂഹ്യ മാധ്യമങ്ങളിലുൾപ്പെടെ ശ്രദ്ധനേടിയ വൈദികനാണ് ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ. 'കാപ്പിപ്പൊടിയച്ചൻ' എന്നു അറിയപ്പെടുന്ന വൈദികന് സോഷ്യൽ മീഡിയയിൽ അടക്കം നിരവധി ആരാധകരാണ്. നർമ്മം കലർത്തിയുള്ള അദ്ദേഹത്തിന്റെ പ്രസംഗങ്ങളാണ് എപ്പോഴും ശ്രദ്ധിക്കപ്പെടുന്നത്.

സോഷ്യൽ മീഡിയയുടെ സ്വന്തം 'ചിരിയച്ചന്റെ' മിക്ക പ്രസംഗങ്ങളും നമ്മെ അത്ഭുതപ്പെടുത്താറുണ്ട്. നർമ്മത്തിൽ ചാലിച്ച ഫാദറുടെ പ്രസംഗങ്ങളെല്ലാം തന്നെ കേൾവിക്കാരനെ പിടിച്ചിരുത്തുകയും ചെയ്യുന്നു. കുടുംബ ബന്ധങ്ങളുടെ പൾസ് കൃത്യമായി അറിയുന്ന അച്ചൻ ആളുകൾക്ക് ഒരു വിസ്മയം തന്നെയാണ്.വിവാഹം കഴിക്കാത്ത അച്ചനെങ്ങനെയാണ് ദാമ്പത്യത്തിലെ പൾസ് ഇത്ര കൃത്യമായി അറിയുകയും,? പറയുകയും ചെയ്യുന്നതെന്ന് നിരവധിപേർ സംശയം ചോദിക്കുകയും ചെയ്തിട്ടുണ്ട്. '

ഇപ്പോഴിതാ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അതിനുള്ള ഉത്തരം നൽകിയിരിക്കുകയാണ് അദ്ദേഹം.'ദാമ്പത്യപ്രശ്‌നങ്ങളെക്കുറിച്ച് പറയാൻ വിവാഹം കഴിക്കണമെന്നില്ല. ചുറ്റുപാടും കണ്ണോടിച്ചാൽ മതി. ആയിരക്കണക്കിന് ആളുകൾ ജാതിമത ഭേദമന്യേ കാണാൻ വരാറുണ്ട്. ഇതൊക്കെ കേട്ട് കേട്ട് കുടുംബ ജീവിതത്തിന്റെ കള്ളികളെക്കുറിച്ച് ധാരണ കിട്ടും. കൂടാതെ സ്ത്രീ-പുരുഷ മനഃശാസ്ത്രവും കുടുംബ ജീവിതവുമായി ബന്ധമുള്ള പുസ്തകങ്ങൾ വായിക്കും. പറയുന്നത് കെട്ടുകഥയല്ലാത്തതിനാൽ കേൾക്കുന്നവർക്ക് ഇതെന്റെ അനുഭവമാണല്ലോയെന്ന് തോന്നും'- ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP