Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

`കൊടിമരങ്ങൾ എസ്എഫ്ഐ ഇനിയും തകർക്കണം`; അപ്പോഴല്ലേ അവരുടെ മുദ്രാവാക്യങ്ങൾ അവരെ തന്നെ നോക്കി പല്ലിളിക്കുകയുള്ളു; നിങ്ങൾക്ക് തകർക്കാൻ ഇനിയും കൊടിമരങ്ങൾ വെച്ച് തരാമെന്നും ഫ്രറ്റേണിറ്റിയുടെ പരിഹാസം; കൊടിമരങ്ങൾ തകർത്താൽ പ്രസ്ഥാനങ്ങൾ തകരുമെന്ന് എസ്എഫ്ഐക്കാരോട് ആരാണ് പറഞ്ഞതെന്നും ചോദ്യം

`കൊടിമരങ്ങൾ എസ്എഫ്ഐ ഇനിയും തകർക്കണം`; അപ്പോഴല്ലേ അവരുടെ മുദ്രാവാക്യങ്ങൾ അവരെ തന്നെ നോക്കി പല്ലിളിക്കുകയുള്ളു; നിങ്ങൾക്ക് തകർക്കാൻ ഇനിയും കൊടിമരങ്ങൾ വെച്ച് തരാമെന്നും ഫ്രറ്റേണിറ്റിയുടെ പരിഹാസം; കൊടിമരങ്ങൾ തകർത്താൽ പ്രസ്ഥാനങ്ങൾ തകരുമെന്ന് എസ്എഫ്ഐക്കാരോട് ആരാണ് പറഞ്ഞതെന്നും ചോദ്യം

മറുനാടൻ മലയാളി ഡസ്‌ക്

പാലക്കാട്: വിക്‌റ്റോറിയ കോളേജിൽ ഫ്രാറ്റേണിറ്റി സ്ഥാപിച്ച കൊടിമരം എസ്എഫ്‌ഐ പ്രവർത്തകർ നശിപ്പിച്ച സംഭവത്തിൽ പ്രതിഷേധവും പരിഹാസവുമായി വെൽഫെയർ പാർട്ടി നേതാവ് ശ്രീജ നെയ്യാറ്റിൻകര രംഗത്ത്. സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം എന്നത് മുദ്രാവാക്യത്തിലും കൊടിയിലും മാത്രം ഉള്ളവരെ എന്നാണ് പരിഹാസം. ഫ്രറ്റേണിറ്റി പാലക്കാട് ജില്ലാ പ്രസിഡന്റ് റഷാദ് പുതുനഗരത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിനെ ഉദ്ധരിച്ചാണ് ശ്രീജ നെയ്യാറ്റിൻകരയുടെ വിമർശനം

ജനാധിപത്യത്തിന്റെ കൊടിമരം വെട്ടുകാരായ എസ് എഫ് ഐ യോട് ഫ്രറ്റേണിറ്റി പാലക്കാട് ജില്ലാ പ്രസിഡന്റ് റഷാദ് പുതുനഗരം പറയുന്നത് കേൾക്കൂ.സഖാക്കളേ റഷാദ് പറയുന്നു നിങ്ങൾക്ക് പിഴുതെടുക്കാനായി മാത്രം വിക്ടോറിയാ കോളേജിൽ ഫ്രറ്റേണിറ്റി കൊടിമരം നാട്ടി തരാമെന്ന്
ഇങ്ങനെയാണ് ശ്രീജയുടെ പോസ്റ്റ് തുടങ്ങുന്നത്.

പോസ്റ്റിന്റെ പൂർണ രൂപം

Rashad Fabulouzz പറയുന്നു

എസ് എഫ് ഐ യോട്..

നിങ്ങൾക്ക് പിഴുതെടുക്കാനായി മാത്രം ഞങ്ങൾ വിക്ടോറിയയുടെ മുറ്റത്ത് ഇനിയും കൊടിമരങ്ങൾ നാട്ടും

എന്തിനെന്നോ നിങ്ങളുടെ ജനാധിപത്യബോധത്തെ കുറിച്ച് നിങ്ങൾക്ക് തന്നെ മനസിലാക്കി തരാൻ ...ഓരോ തവണ നിങ്ങൾ കൊടിമരം പിഴുതെടുക്കുമ്പോഴും നിങ്ങൾ മുന്നോട്ടു വയ്ക്കുന്ന ജനാധിപത്യവും സ്വാതന്ത്ര്യവും സോഷ്യലിസവും നിങ്ങളെ നോക്കി പല്ലിളിക്കുന്നതു കാണാൻ വേണ്ടി അതെ അതിനു വേണ്ടി മാത്രം ഞങ്ങൾ വിക്ടോറിയാ മുറ്റത്തു വീണ്ടും വീണ്ടും കൊടികൾ നാട്ടും ...

എസ് എഫ് ഐ യുടെ മൂന്നു ദിവസം നീണ്ടു നിന്ന തെറി പ്രയോഗങ്ങൾക്കു ശേഷം വിക്ടോറിയ കോളേജ് മുറ്റത്ത് ഫ്രറ്റേണിറ്റി സ്ഥാപിച്ചിരുന്ന കൊടിമരത്തിലേക്കായി എസ് എഫ് ഐ യുടെ 'സ്വാതന്ത്ര്യ ' പ്രഖ്യാപനം ...അല്ല സഖാക്കളേ ഫ്രറ്റേണിറ്റിയുടെ കൊടിമരം പിഴുതെടുത്താൽ നിശ്ചലമായിപ്പോകുന്ന ഒന്നാണ് ഫ്രറ്റേണിറ്റിയുടെ ജനാധിപത്യാവകാശങ്ങൾ എന്ന് നിങ്ങൾ കരുതിയോ ?

കേരളത്തിൽ ജനാധിപത്യാവകാശങ്ങൾക്കു വേണ്ടി പോരാടിക്കൊണ്ടിരിക്കുന്ന മുഴുവൻ മനുഷ്യരോടുമായി ചോദിക്കട്ടെ നിങ്ങൾ വിക്ടോറിയ കോളേജിൽ നടക്കുന്ന അത്യന്തം ഹീനമായ ജനാധിപത്യ ധ്വംസനം കാണുന്നുണ്ടോ ? ഒരു വിദ്യാർത്ഥി സംഘടനയുടെ സംസ്ഥാന നേതാക്കളെയടക്കം കുട്ടിസഖാക്കൾ കൈകാര്യം ചെയ്തത് നിങ്ങൾ അറിഞ്ഞില്ല എന്നാണോ ? ഇപ്പോഴിതാ ഞങ്ങളുടെ കൊടിമരവും പറിച്ചെടുത്തിരിക്കുന്നു നെറികെട്ട സഖാക്കൾ .... കാലങ്ങളായി കേരളത്തിലെ കാമ്പസുകളിൽ ഭരണവർഗ പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയായ എസ് എഫ് ഐ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന അത്യന്തം ഹീനമായ ഏകാധിപത്യ പ്രവണതയെ ജനാധിപത്യ രീതിയിൽ പ്രതിരോധിക്കാൻ തന്നെയാണ് ഫ്രറ്റേണിറ്റിയുടെ തീരുമാനം ..അതിനെ തീവ്രവാദ മുദ്ര ചാർത്തി കെടുത്തിക്കളയാം എന്ന് എസ് എഫ് ഐ ധരിക്കുന്നുണ്ടെങ്കിൽ അത് എസ് എഫ് ഐ യുടെ ധാരണ മാത്രമാണ് ... വിക്ടോറിയയുടെ മുറ്റത്തെ കൊടിമരം മാത്രമേ നിങ്ങൾക്ക് പുഴുതെടുക്കാനാകൂ അവിടെ ഞങ്ങൾ പാകിയ ജനാധിപത്യത്തിന്റെ , സാഹോദര്യത്തിന്റെ വിത്തുകളെ നിങ്ങൾക്ക് കുഴി തോണ്ടി പുറത്തെടുക്കാനാകില്ല ... ആ വിത്തുകൾ മുളയ്ക്കും വളരും ഫലം നൽകും ... ഈ കൊടി പിഴുതെടുക്കലും ഭീഷണി പെടുത്തലും തെറിവിളിയും ഒക്കെ ഓലപ്പാമ്പല്ലേ എസ് എഫ് ഐ ക്കാരെ ... അത് കണ്ട് പേടിച്ചോടാൻ മനസ്സില്ലാത്ത കരുത്തിന്റെ കൂമ്പാരം തന്നെയാണ് ഫ്രറ്റേണിറ്റി ....

വിക്ടോറിയയിൽ ഇനിയും ഞങ്ങൾ കൊടിമരങ്ങൾ നാട്ടും ... എന്തിനെന്നോ നിങ്ങൾക്ക് പിഴുതെടുക്കാനായി മാത്രം...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP