Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പഞ്ചായത്തിന്റെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്താൽ ഇനിമുതൽ എല്ലാവർക്കും ഇന്റർനെറ്റ് സൗജന്യം; തൃക്കരിപ്പൂരുകാർ ആഹ്ലാദത്തിലാണ്; ഇന്ത്യയിലെ ആദ്യ വൈഫൈ പഞ്ചായത്തിന് മോദിയുടെവരെ കൈയടി

പഞ്ചായത്തിന്റെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്താൽ ഇനിമുതൽ എല്ലാവർക്കും ഇന്റർനെറ്റ് സൗജന്യം; തൃക്കരിപ്പൂരുകാർ ആഹ്ലാദത്തിലാണ്; ഇന്ത്യയിലെ ആദ്യ വൈഫൈ പഞ്ചായത്തിന് മോദിയുടെവരെ കൈയടി

കാസർഗോട്: രാജ്യത്തെ ആദ്യ വൈഫൈ പഞ്ചായത്ത് എന്ന നേട്ടം കാസർഗോട്ടെ തൃക്കരിപ്പൂർ പഞ്ചായത്തിന് സ്വന്തം. നവംബർ മൂന്നാം വാരം മുതൽ ഈ സൗകര്യം ലഭിക്കുമെന്ന് തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീർ അറിയിച്ചു. പഞ്ചായത്തിന്റെ വൈബ് സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് സൗജന്യമായി ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള സംവിധാനമാണ് ഒരുക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവർ പദ്ധതിയെ അഭിനന്ദിച്ചു കഴിഞ്ഞു.

പദ്ധതിക്ക് ജില്ല ആസൂത്രണ ബോർഡിന്റെ അംഗീകാരം ലഭിച്ചതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു. ഏകദിന പെർമിറ്റ്, ഇ ടെൻഡർ സംവിധാനം തുടങ്ങിയ നേട്ടങ്ങൾക്ക് പിറകെയാണ് തൃക്കരിപ്പൂർ സമ്പൂർണ വൈഫൈ പഞ്ചായത്താകുന്നത്. പഞ്ചായത്ത് പരിധിയിൽ സൗജന്യ ഇന്റർനെറ്റ് സംവിധാനമാണ് ഒരുക്കുന്നത്. ഇതിന് വേണ്ടി പഞ്ചായത്തിന്റെ വെബ്‌സൈറ്റിൽ പേരും മൊബൈൽ നമ്പറും രജിസ്റ്റർ ചെയ്യുകയേ വേണ്ടൂ. രജിസ്‌ട്രേഷൻ പൂർത്തിയാകുന്നതോടെ ഒറ്റത്തവണ പാസ് വേഡ് എസ്.എം എസായി മൊബൈലിൽ എത്തും.

പഞ്ചായത്ത് ഓഫീസിൽ സഥാപിച്ച സെർവറാണ് വൈഫൈ നിയന്ത്രിക്കുക. ദുരുപയോഗം തടയാനുള്ള പ്രത്യേക സാങ്കേതിക വിദ്യയും ഒരുക്കുന്നുണ്ട്. തൃക്കരിപ്പൂരിലെ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ചാണ് തുടക്കത്തിൽ വൈഫൈ ലഭിക്കുക. ഇന്റർനെറ്റ് സേവനം ലഭ്യമാക്കാൻ ബി.എസ്.എൻ.എലുമായാണ് പഞ്ചായത്ത് ധാരണ ഉണ്ടാക്കിയത്. വൈഫൈ സംവിധാനത്തിന്റെ പരീക്ഷണ പ്രവർത്തനം വിജയകരമായി പൂർത്തിയാക്കിയതായും ചെയ്തു. 2.75 ലക്ഷം രൂപയാണ് പ്രതിമാസം ചെലവ് കണക്കാക്കുന്നത്.

തുടക്കത്തിൽ ബസ് സ്റ്റാൻഡ് പരിസരത്ത് ഒരു കിലോമീറ്റർ ചുറ്റളവിലാണ് വൈഫൈ സേവനം ലഭ്യമാകുക. കെട്ടിടങ്ങളുടെ തടസമില്ലാത്ത മേഖലകളിൽ ഒന്നര കിലോമീറ്റർ വരെ സിഗ്‌നൽ ലഭിക്കും. 15 മിനുട്ട് നേരമോ അല്ലെങ്കിൽ 100 എം.ബി. ഡാറ്റയോ ഏതാണ് ആദ്യം തീരുന്നത് എന്ന മുറക്ക് കണക്ഷൻ നഷ്ടപ്പെടും. പത്തു മിനുട്ട് കഴിഞ്ഞ് വീണ്ടും ഒ.ടി.പി.സ്വീകരിച്ച് ലോഗിൻ ചെയ്യാനും കഴിയും. രാവിലെ ഒൻപത് മുതൽ വൈകിട്ട് ആറു വരെയാണ് വൈഫൈ സേവനം ലഭിക്കുക.

തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിന്റെ പ്രത്യേക വെബ് പേജിൽ ഉപഭോക്താവിന്റെ മൊബൈൽ നമ്പർ കൊടുത്താൽ ഒറ്റ തവണ പാസ് വേഡ് (ഒ.ടി.പി) ലഭിക്കും. ഈ പാസ് വേഡ് എന്റർ ചെയ്യുന്നതോടെ സേവനം ലഭ്യമായിതുടങ്ങും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP