Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വാട്‌സാപ്പ് നിങ്ങളെ കുത്തുപാളയെടുപ്പിക്കുമോ? ഫെബ്രുവരി ഒന്നുമുതൽ അനേകം ഫോണുകളിൽ വാട്‌സാപ്പ് പ്രവർത്തിക്കുകയില്ല; പുതിയ ഫോൺ വാങ്ങുകയല്ലാതെ വേറൊരു രക്ഷയുമില്ല; നിങ്ങളും വാട്‌സാപ്പ് കുരുക്കിലാണോ എന്നറിയാൻ ഇതു വായിച്ചു നോക്ക്

വാട്‌സാപ്പ് നിങ്ങളെ കുത്തുപാളയെടുപ്പിക്കുമോ? ഫെബ്രുവരി ഒന്നുമുതൽ അനേകം ഫോണുകളിൽ വാട്‌സാപ്പ് പ്രവർത്തിക്കുകയില്ല; പുതിയ ഫോൺ വാങ്ങുകയല്ലാതെ വേറൊരു രക്ഷയുമില്ല; നിങ്ങളും വാട്‌സാപ്പ് കുരുക്കിലാണോ എന്നറിയാൻ ഇതു വായിച്ചു നോക്ക്

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: വാട്‌സാപ്പില്ലാത്ത ഒരു നിമിഷത്തെക്കുറിച്ച് പലർക്കും ആലോചിക്കാൻ കൂടി സാധിക്കില്ല. എന്നാൽ, ഫെബ്രുവരി ഒന്നുമുതൽ വാട്‌സാപ്പ് ഉപയോഗിക്കണമെങ്കിൽ പുതിയ സ്മാർട്ട്‌ഫോൺ വാങ്ങേണ്ടിവരുമെന്ന കാര്യം നിങ്ങൾക്കറിയാമോ? ലോകത്തെമ്പാടുമായി കോടിക്കണക്കിന് ഉപഭോകക്താക്കളാണ് വാട്‌സാപ്പ് കിട്ടണമെങ്കിൽ പുതിയ സ്മാർട്ട്‌ഫോൺ വാങ്ങേണ്ട അവസ്ഥയിലുള്ളത്. പുതിയ സംവിധാനങ്ങളുള്ള സ്മാർട്ട്‌ഫോണിൽ മാത്രമേ വാട്‌സാപ്പ് ഫെബ്രുവരി ഒന്നുമുതൽ ലഭിക്കൂവെന്ന മുന്നറിയിപ്പ് ഫേസ്‌ബുക്ക് നേരത്തെതന്നെ നൽകിയിരുന്നു.

പഴയ ആൻഡ്രോയ്ഡ്, ഐഒഎസ് ഫോണുകളിൽ വാട്‌സാപ്പ് ഉപയോഗിക്കുന്നവരാണ് വാട്‌സാപ്പ് കിട്ടാതെ കഷ്ടപ്പെടുക. ഐ.ഒ.എസ്.7-നു മുമ്പുള്ള ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന ആപ്പിൾ ഫോണുകളിലും ആൻഡ്രോയ്ഡ് 2.3.7-നമുമ്പുള്ള വേർഷനുകൾ ഉപയോഗിക്കുന്ന സ്മാർട്ട്‌ഫോണുകളിലും വാട്‌സാപ്പ് ലഭിക്കില്ല. ഇപ്പോഴും പഴയ ഫോണുകളിൽ വാട്‌സാപ്പ് ഉപയോഗിക്കുന്നവർ ഫെബ്രുവരി ഒന്നിനുമുമ്പ് പുതിയ ഫോണുകൾ വാങ്ങിയില്ലെങ്കിൽ നിരാശരാകേണ്ടിവരും.

വ്ാട്‌സാപ്പ് ഉപയോഗിക്കുന്ന ബഹുഭൂരിപക്ഷത്തെയും മൊബൈൽ കടകളിലേക്ക് പറഞ്ഞുവിടുന്ന പരിപാടിയോട് കടുത്ത വിമർശനം ഉയരുന്നുണ്ട്. ഉപഭോക്താക്കളെ വിപണിയുടെ പിടിയിലകപ്പെടുത്തുന്ന തീരുമാനമാണിതെന്നും വിമർശിക്കുന്നവരുണ്ട്. എന്നാൽ, അടുത്ത ഏഴുവർഷത്തേക്കുള്ള ഗവേഷണങ്ങളുടെ ഭാഗമായാണ് പുതിയ നിർദേശങ്ങൾ കൊണ്ടുവന്നിട്ടുള്ളതെന്ന് വ്ാട്‌സാപ്പ് വ്യക്തമാക്കുന്നു. ഭാവിയിൽ നടപ്പാക്കാനുദ്ദേശിക്കുന്ന മാറ്റങ്ങൾക്ക് അനുസരിച്ച് സാങ്കേതിക വിദ്യയും മാറിയേ തീരുവെന്നും അവർ പറയുന്നു.

വാട്‌സാപ്പിന്റെ എല്ലാ സവിശേഷതകളും ഉപഭോക്താക്കൾക്കു കിട്ടണമെന്നാണ് സ്ഥാപനം ആഗ്രഹിക്കുന്നതെന്ന് വ്ടാസാപ്പ് അധികൃതർ പറഞ്ഞു. പഴയ ഫോണുകളിൽ പ്രവർത്തിക്കാത്ത തരം ഫീച്ചറുകളാണ് ഇനി വരാനിരിക്കുന്നത്. പുതിയ ആൻഡ്രോയ്ഡ്, ഐഫോൺ, വിൻഡോസ് ഫോൺ വാങ്ങാതെ വാട്‌സാപ്പ് തുടർന്ന് ഉപയോഗിക്കാനാവില്ലെന്നും അവർ തറപ്പിച്ചുപറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP