Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'ക്ഷേത്ര യാഗശാല = സ്ത്രീകളെ ബലാൽസംഘം ചെയ്ത് ചുട്ടുകൊല്ലുന്നിട'മെന്ന് ബിനീഷ് കോടിയേരി; യുപിയിലെ ക്ഷേത്ര ബലാൽസംഗവും ഹരീഷിന്റെ വിവാദ നോവലും സോഷ്യൽ മീഡിയയിൽ ചർച്ചയാക്കിയ കോടിയേരിയുടെ മകനെ കടന്നാക്രമിച്ച് പരിവാറുകാർ; നിന്റെ കുഞ്ഞമ്മ ജയിലിൽ നിന്നും ഇറങ്ങിയോ എന്ന് ചോദിച്ച് സൈബർ ആക്രമണം; മൗനം ദീക്ഷിച്ച് സെബർ സഖാക്കൾ

'ക്ഷേത്ര യാഗശാല = സ്ത്രീകളെ ബലാൽസംഘം ചെയ്ത് ചുട്ടുകൊല്ലുന്നിട'മെന്ന് ബിനീഷ് കോടിയേരി; യുപിയിലെ ക്ഷേത്ര ബലാൽസംഗവും ഹരീഷിന്റെ വിവാദ നോവലും സോഷ്യൽ മീഡിയയിൽ ചർച്ചയാക്കിയ കോടിയേരിയുടെ മകനെ കടന്നാക്രമിച്ച് പരിവാറുകാർ; നിന്റെ കുഞ്ഞമ്മ ജയിലിൽ നിന്നും ഇറങ്ങിയോ എന്ന് ചോദിച്ച് സൈബർ ആക്രമണം; മൗനം ദീക്ഷിച്ച് സെബർ സഖാക്കൾ

മറുനാടൻ ഡെസ്‌ക്‌

 കോഴിക്കോട്: വാക്കുകൾ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ എപ്പോൾ വേണമെങ്കിലും പണി കിട്ടാവുന്ന കാലമാണ്. പ്രത്യേകിച്ച് മത-സമുദായ വിഷയങ്ങളിൽ. മതവികാരം വ്രണപ്പെടുത്താതെ ശ്രദ്ധിക്കണമെന്നാണ് സിപിഎം നേതാക്കൾക്കും അണികൾക്കും പാർട്ടി നൽകിയിട്ടുള്ള നിർദ്ദേശം. വിവാദങ്ങളിൽ അഭിപ്രായം സൂക്ഷിച്ച് പറയണം. സംഘപരിവാർ അജണ്ടകളെ തുറന്നു കാട്ടണം. ഇതോടൊപ്പം വിശ്വാസത്തെ ഹനിക്കുകയും ചെയ്യരുത്. ഈ പാർട്ടി നിർദ്ദേശത്തിനൊപ്പം നിന്ന് യുപിയിലെ കൂട്ടബലാത്സംഗ വാർത്ത ചർച്ചയാക്കാനാണ് ബിനീഷ് ശ്രമിച്ചത്. പക്ഷേ വിവാദം കൈവിട്ടു പോവുകയാണ്.

ബിനീഷ് കോടിയേരിയുടെ ചിത്രവുമായുള്ള അതേ പേരിലുള്ള പേജിലാണ് വിവാദ പരമാർശം എത്തിയത്. 'ക്ഷേത്ര യാഗശാല = സ്ത്രീകളെ ബലാൽസംഘം ചെയ്ത് ചുട്ടുകൊല്ലുന്നിടം'-ഇതാണ് ഫെയ്സ് ബുക്കിൽ ബിനീഷിന്റെ പേരും ചിത്രവുമുള്ള പേജിൽ കുറിച്ചിരിക്കുന്നത്. ബിനീഷ് കോടിയേരിയുടെ പേരിൽ ഒന്നിലധികം പേജുകളുണ്ട്. അതിൽ ഫെയ്സ് ബുക്ക് വെരിഫൈ ചെയ്യാത്ത പേജിലാണ് ഈ വിവാദ പരമാർശമുള്ളത്. അതുകൊണ്ട് തന്നെ ഈ പേജ് ബിനീഷിന്റേതാണോ എന്ന സംശയവും സോഷ്യൽ മീഡിയയിൽ ചർച്ചയായി. എന്നാൽ ഈ പേജ് തന്റേതാണെന്ന് മറുനാടനോട് ബിനീഷും സമ്മതിച്ചു. ഒപ്പം മതവികാരങ്ങളെ വ്രണപ്പെടുത്താനല്ല. കഴിഞ്ഞ ദിവസം യുപിയിൽ നടന്ന സംഭവം രാഷ്ട്രീയ ചർച്ചയാക്കാനാണ് ശ്രമിച്ചതെന്ന് ബിനീഷും പറയുന്നു. ഇതിനൊപ്പം എഴുത്തുകാരൻ എസ്.ഹരീഷ് തന്റെ 'മീശ' എന്ന നോവലിൽ ഹിന്ദുവിരുദ്ധ പരാമർശം നടത്തിയെന്ന് ആരോപിച്ച് സംഘപരിവാർ ഉയർത്തിയ വിവാദം കൂടി ചേർത്ത് വായിച്ചതോടെ ബിനീഷിന്റെ പോസ്റ്റിൽ പൊങ്കാല കൊണ്ട് അഭിഷേകമാണ്.

പോസ്റ്റ് വന്നയുടൻ തന്നെ ഈ പേജ് ബിനീഷിന്റേതാണെന്ന് ഉറച്ച് വിശ്വസിച്ച് സംഘപരിവാർ പോരാളികൾ സൈബർ ആക്രമണം തുടങ്ങി. ഏതായാലും ബിനീഷിന്റെ പേരിലുള്ള പേജിൽ എത്തിയ പോസ്റ്റ് ക്ഷേത്രത്തെ അപമാനിക്കലാണന്നെ വാദം സിപിഎം സൈബർ പോരാളികൾക്ക് പോലുമുണ്ട്. കൂട്ടബലാൽസംഗത്തിനിരയായ യുവതിയെ ക്ഷേത്രത്തിൽ വച്ച് അഞ്ചംഗസംഘം ചുട്ടുകൊന്നുവെന്ന വാർത്ത പുറത്തുവന്നിരുന്നു. ഉത്തർപ്രദേശിൽ മുപ്പത്തിയഞ്ചുകാരിയായ യുവതിയെയാണ് അഞ്ചു പേർ ചേർന്ന് കൂട്ടബലാൽസംഗത്തിനിരയാക്കി ക്ഷേത്രത്തിൽ വെച്ച് ചുട്ടുകൊന്നതെന്നായിരുന്നു റിപ്പോർട്ട്. ഇതേ തുടർന്നാണ് ബിനീഷ് വിഷയത്തിൽ പ്രതികരണവുമായെത്തിയത്. യു.പിയിലെ സംബാൽ ജില്ലയിലെ യാഗ്യശാല ക്ഷേത്രത്തിലാണ് സംഭവമുണ്ടായത്. ഈ വിഷയത്തിലായിരുന്നു ബിനീഷിന്റെ അഭിപ്രായപ്രകടനം. യുപിയിലെ അമ്പലത്തിലെ വ്ിഷയത്തിൽ തന്റെ പ്രതിഷേധം രേഖപ്പെടുത്താനാണ് പോസ്റ്റ് എന്നാണ് ബിനീഷ് മറുനാടനോട് വിശദീകരിച്ചത്.

എന്നാൽ ബിനീഷ് നടത്തിയത് ക്ഷേത്രങ്ങൾക്ക് നേരെയുള്ള കടന്നാക്രമണമാണെന്നാണ് സംഘപരിവാറുകാരുടെ നിലപാട്. ക്ഷേത്ര യാഗശാലയെ അധിക്ഷേപിക്കുന്ന തരത്തിലെ പോസ്റ്റ് കടന്ന കൈയാണെന്ന അഭിപ്രായം സിപിഎമ്മിലെ സൈബർ പോരാളിമാർക്കും ഉണ്ട്. അതുകൊണ്ട് തന്നെ വിഷയത്തിൽ നിശബ്ദത തുടരുകയാണ് സിപിഎമ്മുകാർ. ഏതായാലും കുഞ്ഞമ്മയെ ഉയർത്തി കോടിയേരിയുടെ കുടുംബത്തെ പരിവാറുകാർ പ്രതിക്കുട്ടിൽ നിർത്തുന്ന ആക്രമണത്തിനാണ് സോഷ്യൽ മീഡിയ സാക്ഷ്യം വഹിക്കുന്നത്.

തലശ്ശേരിയിൽ ചൂതാട്ടത്തിനിടെ പിടിയിലായത് കോടിയേരിയുടെ ഭാര്യാ സഹോദരിയെന്ന വാർത്തയുടെ കട്ടിങ് സഹിതമാണ് പരിവാറുകാരുടെ കളിയാക്കൽ. യാഗശാലയിൽ ഉടലെടുത്ത ,ഡ്രൈവിങ്ങ്,സ്‌കൂൾ-എന്ന കമന്റുകളും എത്തുന്നു. നിന്റെ കുഞ്ഞമ്മ ജയിലിൽ നിന്നും ഇറങ്ങിയോ... എന്ന സംശയവും കമന്റായി എത്തുന്നു. യുപിയിലെ അമ്പലത്തിലെ വിവാദം ചർച്ചയാക്കാൻ വേണ്ടി മാത്രം ബിനീഷ് നടത്തിയ പരാമർശം അങ്ങനെ സൈബർ ലോകത്ത് വൈറലാവുകുയം ചെയ്യുന്നു.

കോടിയേരി സഖാവിന് വേണ്ടി പൂമൂടൽ നടത്താൻ സഖാവിന്റെ കെട്ടിയോൾ പോയിരുന്നു പണ്ട്... അനുഭവത്തിന്റെ വെളിച്ചത്തിലാണ് മോൻ സഖാവിന്റെ ഈ പ്രസ്താവനയെങ്കിൽ നമ്മൾ സഖാവിനൊപ്പം, സഖാവിന്റെ വീട്ടിലെ ആ ഇരയ്ക്കൊപ്പം...-ഇങ്ങനേയും കമന്റ് എത്തുന്നു. കോടിയേരിയുടെ കുടുംബത്തിന്റെ വിശ്വാസം പല ഘട്ടത്തിലും മാധ്യമങ്ങൾ ചർച്ചയാക്കിയിരുന്നു. അതെല്ലാം വീണ്ടും പൊടി തട്ടിയെടുത്ത് ആഞ്ഞടിക്കുകയാണ് പരിവാറുകാർ. വീട്ടിൽ ശത്രു സംഹാര പൂജ നടത്താറുള്ള ടീമാ ഈ പറയുന്നത്. അപ്പോൾ വീട്ടിലെ യാഗശാല അതിന് വേണ്ടി ആയിരുന്നോ... നിന്റെ കുഞ്ഞമ്മയെ പൊലീസ് പൊക്കിയത് യാഗശാലക്ക് പോകാത്തതു കൊണ്ടാണോടാ മലരേ? പണ്ട് യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ഓടി രക്ഷപ്പെട്ടു പോലല്ല...ഇനി ഓടാൻ സമയം കിട്ടില്ല താളിയോല മലരേ.....!-ഇങ്ങനെയെല്ലാം കളിയാക്കൽ നീളുന്നു.

തലശ്ശേരിയിൽ കഴിഞ്ഞ ദിവസം ചൂതാട്ടത്തിനിടെ പൊലീസ് പിടിയിലായത് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഭാര്യാ സഹോദരിയെന്ന വാർത്തയും കമന്റ് കോളത്തിലെത്തുന്നു. തലശേരി ധർമ്മടത്തെ വീട്ടിൽ നിന്നാണ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരിയും സിപിഎം പ്രവർത്തകയുമായ എസ്ആർ.അരുണ(46)യെ ചൂതാട്ടം നടത്തിയെന്നാരോപിച്ച് ധർമ്മടം എസ്‌ഐ.സി.ഷാജുവും സംഘവും കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തത്. നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിലാണ് അരുണയും സംഘവും വലയിലായത്. എന്നാൽ രാഷ്ട്രീയ സമ്മർദ്ദം കാരണം വൻ സെക്‌സ് റാക്കറ്റിനെ പിടികൂടി അത് ചൂതാട്ടമാക്കി പൊലീസ് മാറ്റുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. പിടികൂടിയ ഉടൻ ദൃശ്യമാധ്യമങ്ങളിൽ തലശേരിയിൽ പെൺവാണിഭസംഘം വലയിലെന്ന് വാർത്ത വന്നെങ്കിലും പൊടുന്നനെ പിൻവലിക്കുകയായിരുന്നു. ഇത് നാട്ടുകാരുടെ ആരോപണത്തെ ബലപ്പെടുത്തുന്നു.

കോടിയേരിയുടെ അരുമ ശിഷ്യനും ഡിവൈഎഫ്‌ഐ നേതാവുമായ തലശേരിക്കാരൻ നേരിട്ടിടപ്പെട്ടാണ് കേസ് അട്ടിമറിച്ചത്. ഉന്നത പൊലീസ് ഉദ്യേഗസ്ഥർ അരുണയെ രക്ഷിക്കാൻ ഇടപ്പെട്ടു. സ്വാമിക്കുന്നിലെ ഇവരുടെ വീട്ടിൽ നിരവധി അപരിചിതരായ യുവതികൾ വന്നു പോകാറുണ്ട്. അന്ന് ഇവരെ പിടികൂടുമ്പോൾ വീട്ടിനുള്ളിൽ യുവതികൾ ഉണ്ടായിരുന്നൂവെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. ഇവരെ പിടികൂടി വാഹനത്തിൽ കയറ്റുമ്പോൾ വീടു പൂട്ടാതെയാണ് പൊലീസ് പോകുന്നതും. വേലക്കാരി വീട്ടിനുള്ളിലുണ്ടെന്ന വിചിത്രമായ മറുപടിയാണ് പൊലീസ് നൽകിയത്. സ്റ്റേഷനിലെത്തി മണിക്കൂറുകൾക്കുള്ളിൽ അരുണ വീട്ടിൽ തിരിച്ചെത്തുകയും ചെയ്തിരുന്നു. ഏറെക്കാലം വിദേശത്തായിരുന്നു ഇവർ ഈയിടെയാണ് നാട്ടിൽ തിരിച്ചെത്തിയത്. സിപിഎം നേതാക്കളുടെ ശക്തമായ ഇടപ്പെടലിനെ തുടർന്നാണ് പൊലീസ് കേസ് അട്ടിമറിച്ചതെന്ന് വ്യക്തമാണ്. മുൻ എംഎൽഎയുടെ മകളു കൂടിയാണ് എസ്ആർ.അരുണ.

സിപിഎമ്മിന്റെ ഉന്നതസ്ഥാനം വഹിച്ച നേതാവിന്റെ മകളെ സംരക്ഷിക്കാൻ പാർട്ടി രംഗത്തിറങ്ങിയതിൽ ഒരു വിഭാഗം പാർട്ടി അണികളിലും പ്രതിഷേധമുയർന്നിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ രാഷ്ട്രീയ മുതലെടുപ്പിന് ഡിവൈഎഫ്‌ഐ നടത്തുന്ന സമാരാഭാസവും ധർമ്മടത്ത് കണ്ടില്ല. ഇതിന്റെ ധർമ്മസങ്കടത്തിൽ കൂടിയാണ് ഇപ്പോൾ ധർമ്മടത്തുകാർ ഉള്ളതെന്ന വാർത്തയാണ് കമന്റ് കോളത്തിൽ പരിവാറുകാർ ചർച്ചയാക്കുന്നത്. ഈ കേസിൽ പൊലീസ് കേസു പോലും എടുത്തിട്ടില്ല. അങ്ങനെ പൊലീസ് കുറ്റവിമക്തയാക്കിയ വ്യക്തിയെ മോശകാരിയാക്കി ചിത്രീകരിച്ചാണ് പരിവാറുകാരുടെ ആക്രമണം. കോടിയേരി കുടുംബത്തിന്റെ പൂമുടലും യാഗവുമെല്ലാം പല ഘട്ടങ്ങളിൽ വാർത്തയായിരുന്നു. ഇതിനെയെല്ലാം കോടിയേരി പ്രതിരോധിക്കുകയും ചെയ്തു. ഇത്തരത്തിലൊരു വിവാദങ്ങളാണ് സോഷ്യൽ മീഡിയയിൽ ബിനീഷിനെ ആക്രമിക്കാൻ ആർഎസ്എസ് ഉപയോഗിക്കുന്നത്.

അങ്ങനെ യുപി വിഷയത്തിലെ ഇടപെടൽ ബിനീഷിന് സോഷ്യൽ മീഡിയയിൽ തലവേദനയാവുകയാണ്. പ്രതിരോധിക്കാൻ സൈബർ സഖാക്കളും എത്തുന്നില്ല. വളരെ കരുതലോടെ വിഷയത്തിൽ ഇടപെടാനാണ് അവരുടെ തീരുമാനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP