Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ന്യൂജൻ ട്രെൻഡായി വീട്ടുകാരെ വെട്ടിച്ച് ഇഷ്ടപ്രാണേശ്വരന് ഒപ്പമുള്ള ഒളിച്ചോട്ടം ഫേസ്‌ബുക്ക് ലൈവിട്ട് ഞെട്ടിക്കൽ; മുന്നു ദിവസം മുമ്പ് ഞെട്ടിക്കാനിറങ്ങിയ പെൺകുട്ടി 'സ്വയം ഞെട്ടി' തിരിച്ചുവന്നത് ചർച്ചയാകുന്നതിനിടെ ചങ്ങനാശ്ശേരിയിൽ പുതിയൊരു 'വേലിചാടൽ'; പാതിരാത്രി ഒരുമണിക്കാണ് വീട്ടിൽ നിന്ന് ഇറങ്ങിയതെന്നും സ്വന്തം ഇഷ്ടപ്രകാരമെന്നും യുവാവിന് ഒപ്പമിരുന്ന് പെൺകുട്ടി; നീയൊക്കെ എങ്ങനെയെങ്കിലും പോയി തുലഞ്ഞോ.. പക്ഷെ ഇതുപോലെ വീഡിയോ ഇട്ട് മറ്റു മക്കളെ കൂടി വഴിതെറ്റിക്കരുതെന്ന് സോഷ്യൽ മീഡിയ

ന്യൂജൻ ട്രെൻഡായി വീട്ടുകാരെ വെട്ടിച്ച് ഇഷ്ടപ്രാണേശ്വരന് ഒപ്പമുള്ള ഒളിച്ചോട്ടം ഫേസ്‌ബുക്ക് ലൈവിട്ട് ഞെട്ടിക്കൽ; മുന്നു ദിവസം മുമ്പ് ഞെട്ടിക്കാനിറങ്ങിയ പെൺകുട്ടി 'സ്വയം ഞെട്ടി' തിരിച്ചുവന്നത് ചർച്ചയാകുന്നതിനിടെ ചങ്ങനാശ്ശേരിയിൽ പുതിയൊരു 'വേലിചാടൽ'; പാതിരാത്രി ഒരുമണിക്കാണ് വീട്ടിൽ നിന്ന് ഇറങ്ങിയതെന്നും സ്വന്തം ഇഷ്ടപ്രകാരമെന്നും യുവാവിന് ഒപ്പമിരുന്ന് പെൺകുട്ടി; നീയൊക്കെ എങ്ങനെയെങ്കിലും പോയി തുലഞ്ഞോ.. പക്ഷെ ഇതുപോലെ വീഡിയോ ഇട്ട് മറ്റു മക്കളെ കൂടി വഴിതെറ്റിക്കരുതെന്ന് സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: താൻ ഇഷ്ടപ്പെട്ട യുവാവിനൊപ്പം ഒളിച്ചോടുകയാണെന്ന് വ്യക്തമാക്കി സോഷ്യൽ മീഡിയയിൽ പോസ്റ്റിടുന്നത് ഒരു 'ന്യൂജൻ ട്രെൻഡ്' ആയി മാറുന്നു. കഴിഞ്ഞദിവസം ഇത്തരത്തിൽ വീഡിയോ നൽകിയ പെൺകുട്ടി മണിക്കൂറുകൾക്കകം വീട്ടിൽ തിരിച്ചെത്തിയത് ചർച്ചയാകുന്നതിനിടെയാണ് ഇപ്പോൾ പുതിയൊരു വീഡിയോ പ്രചരിക്കുന്നത്. മാർച്ച് 26ന് വീട്ടിൽ നിന്ന് കാമുകനൊപ്പം ഇറങ്ങിയെന്ന് പറഞ്ഞാണ് പെൺകുട്ടി കമിതാവിനൊപ്പം ഇരുന്ന് പോസ്റ്റ് നൽകിയിട്ടുള്ളത്.

ഒളിച്ചോട്ടം ലൈവ് വിഡിയോയിലൂടെ ലോകത്തെ അറിയിച്ച കമിതാക്കളായിരുന്നു രണ്ട് നാൾ മുമ്പ് സോഷ്യൽ മീഡിയയിലെ ചർച്ച. പ്രണയത്തിനു തടസ്സംനിന്ന വീട്ടുകാരെ വിട്ട് കാമുകനൊപ്പം ഇറങ്ങിത്തിരിക്കുകയായിരുന്നു വിദ്യാർത്ഥിനി. വീട്ടുകാരുടെ പീഡനം മടുത്ത് ഇഷ്ടപ്പെട്ടയാൾക്കൊപ്പം ഇറങ്ങിത്തിരിക്കുന്നു എന്നെല്ലാം പറഞ്ഞ് വീഡിയോയും നൽകി. എന്നാൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ കാമുകനുമായി തെറ്റി. ഒരു വിശ്വാസത്തിന്റെ പുറത്ത് അതും വളരെ അത്യാവശ്യ ഘട്ടത്തിൽ മാത്രം പുറത്തു വിടും എന്ന നിബന്ധനയിൽ ഷൂട്ട് ചെയ്ത വിഡിയോ പുറത്തു വിട്ട് തന്നെ കാമുകൻ വഞ്ചിച്ചുവെന്ന വാദവുമായി പെൺകുട്ടിയെത്തി.

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന പരാതി ഉയർന്നാലോ പൊലീസ് എത്തിയാലോ തട്ടിക്കൊണ്ടു പോയതല്ലെന്നും പെൺകുട്ടി സ്വയം ഇറങ്ങി വന്നതാണെന്നും പറഞ്ഞാൽ രക്ഷപ്പെടും എന്ന് വിശ്വസിപ്പിച്ചാണ് വീഡിയോ എടുത്തതെന്നായിരുന്നു പെൺകുട്ടി പറഞ്ഞത്. പക്ഷേ, ഈ വീഡിയോ സോഷ്യൽ മീഡിയയിൽ മിനിറ്റുകൾക്കകം എത്തിയതോടെ വാക്കിന് വിശ്വസിക്കാൻ കൊള്ളാത്ത കാമുകനെ വിട്ട് പെൺകുട്ടി 'ടോർച്ചർ' ചെയ്തു എന്ന് പറഞ്ഞ് വീട്ടുകാരുടെ അടുത്തേക്ക് തന്നെ തിരിച്ചെത്തി.

പക്ഷേ, ഇതൊന്നും പാഠമാകുന്നില്ലെന്ന് തെളിയിക്കുന്നതാണ് പുതിയ കഥ. ചങ്ങനാശേരി സ്വദേശിയായ പെൺകുട്ടിയാണ് ഒളിച്ചോട്ട കഥയിലെ പുതിയ നായിക. ഇത്തവണ ഒളിച്ചോടിയ കാരണം മാത്രമല്ല ഒളിച്ചോടിയ സമയവും തീയതിയും ഉൾപ്പെടെ വിളിച്ചുപറഞ്ഞ് പാതിരാ ഒളിച്ചോട്ട സാഹസികത വിവരിക്കുന്നുമുണ്ട്. വീട്ടുകാരുടെ നിർബന്ധ പ്രകാരം കാമുകനെതിരെ കേസ് കൊടുത്തിരുന്നു എന്നും ഒന്നിച്ച് ജീവിക്കണമെന്ന ആഗ്രഹം ഉള്ളതുകൊണ്ട് ഒളിച്ചോടുകയാണ് എന്നും പെൺ കുട്ടി വ്യക്തമാക്കുന്നുണ്ട്.

സ്വയം പരിചയപ്പെടുത്തിയതിന് ശേഷം മാർച്ച് 26ന് പുലർച്ചെ തന്റെ സ്വന്തം ഇഷ്ടപ്രകാരം ആണ് താൻ കാമുകനൊപ്പം ഒളിച്ചോടിയതെന്ന് പെൺകുട്ടി സെൽഫി വീഡിയോയിൽ ഒരു യുവാവിനൊപ്പം ഇരുന്ന് പറയുന്ന ദൃശ്യമാണ് പുറത്തുവന്നത്. 'ഞങ്ങൾക്ക് ഒരുമിച്ച് ജീവിക്കാനാണ് താൽപര്യം. രണ്ടുവർഷം മുമ്പ് യുവാവിനെതിരെ കേസുകൊടുക്കേണ്ടി വന്നു. അത് മാതാപിതാക്കൾ നിർബന്ധിച്ചിട്ടായിരുന്നു. എനിക്കതിന് താൽപര്യമില്ലായിരുന്നു. ഇപ്പോൾ ഒരുമിച്ച് ജീവിക്കാനാണ് താൽപര്യം. - പെൺകുട്ടി പറഞ്ഞു നിർത്തുന്നു.

ഏതായാലും വിഷയം വലിയ ചർച്ചയായതോടെ പെൺകുട്ടിയുടെ ഒളിച്ചോട്ടത്തിന് എതിരെ ശക്തമായി പ്രതികരിച്ച് രംഗത്തെത്തുകയാണ് സോഷ്യൽ മീഡിയ. 'പൊന്നുമോളേ.. നീയൊക്കെ എങ്ങനെയെങ്കിലും പോയി തുലഞ്ഞോ.. പക്ഷേ, ഇതുപോലെ വീഡിയോ ഇട്ട് മറ്റു മക്കളെ കൂടി വഴിതെറ്റിക്കരുത്' എന്നാണ് ഒരാൾ കുറിച്ചത്. 'ഒരുത്തന്റെ കൂടെ ഇറങ്ങി പോകുന്നത് ഒക്കെ എന്തോ വലിയ സംഭവം ആയി ആണോ നിങ്ങൾ ഒക്കെ കരുതുന്നത്?..കഷ്ടം..' എന്നാണ് മറ്റൊരു കമന്റ്.

'നിനക്കൊക്കെ ഒരു വിചാരമുണ്ട് നീയൊക്കെ ചെയുന്നത് നല്ലതാണെന്നു നിന്നെ കണ്ണിലെ കൃഷ്ണമണി പോലെ എത്രയും നാളും കാത്തു സൂക്ഷിച്ച ആ അപ്പനും അമ്മയ്ക്കും ഇനി പുറത്തിറങ്ങി നടക്കാൻ പറ്റുമോ. ആവേശം ഒകെ നല്ലതാണു നാളെയെ കുറിച്ചുകൂടി ചിന്തിക്കണം അവരുടെ കണ്ണീരിൽ നീ ദഹിച്ചുപോകാതെ നോക്കിക്കോ.. എന്നായിരുന്നു മറ്റൊരാൾ കുറിച്ചത്. ഇത്തരത്തിൽ നൂറുകണക്കിന് കമന്റുകളാണ് വീഡിയോയ്‌ക്കൊപ്പം വരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP