Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഷോർട്‌സും ടോപ്പും സ്‌നീക്കേഴ്‌സും അണിഞ്ഞ് 'വ്യത്യസ്തമായ മൂഡിൽ' ദിഷ പഠാണി; താരം വേറെ ലെവലാണ് എന്ന് ആരാധകരും; ഗ്ലാമർ താരത്തിന്റെ ഗ്ലാമറസ് ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷോർട്‌സും ടോപ്പും സ്‌നീക്കേഴ്‌സും അണിഞ്ഞ് 'വ്യത്യസ്തമായ മൂഡിൽ' ദിഷ പഠാണി; താരം വേറെ ലെവലാണ് എന്ന് ആരാധകരും; ഗ്ലാമർ താരത്തിന്റെ ഗ്ലാമറസ് ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

ബോളിവുഡിലെ ഇപ്പോഴത്തെ ഗ്ലാമർ താരമായ ദിഷ പഠാണി സോഷ്യൽ മീഡിയയിലും സജീവമാണ്. ഗ്ലാമറസ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതിലും താരം യാതൊരു പിശുക്കും കാട്ടാറില്ല. അത്തരം ചിത്രങ്ങൾ സോഷ്യൽ മീഡിയ ആഘോഷമാക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. പുതിയ ചിത്രം മലങ്കിലെ ലൊക്കേഷൻ ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

സാറയുടെ വ്യത്യസ്തമായ മൂഡ് എന്ന അടിക്കുറിപ്പിലാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിൽ സാറ നമ്പ്യാർ എന്ന കഥാപാത്രമായാണ് ദിഷ എത്തിയത്. വെള്ള ക്രോപ് ടോപ്പും ഡെനിം ഷോർട്സും സ്നീക്കേഴ്സും അണിഞ്ഞ് അതീവ സുന്ദരിയാണ് ദിഷ. മുടിയിൽ പൂചൂടി മനോഹരമായ ചിരിയുമായി നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങൾ ആരാധകരുടെ മനസു കീഴടക്കുകയാണ്.

എംഎസ് ധോണി: ദി അൺടോൾഡ് സ്റ്റോറിയിലൂടെ 2016 ലാണ് താരം ബോളിവുഡിലേക്ക് അരങ്ങേറുന്നത്. കുങ് ഫു ഗോഗ, ബാഗി 2, ഭാരത് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. താനൊരു നാണം കുണുങ്ങി പെൺകുട്ടിയായിരുന്നു എന്നാണ് ദിഷ വ്യക്തമാക്കിയിരുന്നത്. പതിനാറാമത്തെ വയസുവരെ എനിക്ക് അടുത്ത കൂട്ടുകാരില്ലായിരുന്നു. കാമറയ്ക്കു മുന്നിൽ അഭിനയിക്കുകയെന്നത് എന്റെ സങ്കല്പത്തിൽപോലും ഇല്ലായിരുന്നു. അത്രയ്ക്കു നാണംകുണുങ്ങിയായിരുന്നു ഞാൻ. പക്ഷേ ഞാനിപ്പോൾ അഭിനയരംഗത്തെത്തിയിരിക്കുന്നു. എന്റെ വിധി ഇതാവാം എന്നായിരുന്നു ദിഷയുടെ പ്രതികരണം.

ദിഷയുടെ പുത്തൻ ലുക്കുകളെല്ലാം ഫാഷൻ ലോകത്ത് ചർച്ചയാകാറുണ്ട്. അതിമനോഹരങ്ങളായ വേഷങ്ങൾ അണിഞ്ഞാണ് താരം പരിപാടികളിൽ എത്തുക. മലങ്കിൽ ആദിത്യ റോയ് കപൂറാണ് ദിഷയുടെ നായകനായി എത്തിയത്. ഇരുവരും ഒന്നിച്ചുള്ള പ്രണയരംഗങ്ങൾകൊണ്ട് റിലീസിന് മുന്നേ ചിത്രം ചർച്ചയായിരുന്നു. അനിൽ കപൂറും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. മികച്ച വിജയമാണ് മലങ്ക് നേടിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP