Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സുരേഷ് ഗോപിയെ പുകഴ്‌ത്തിയതിന് സൈബർ അക്രമത്തിന് ഇരയായ ബിജുമേനോന് പിന്തുണയുമായി ഗോകുൽ സുരേഷ്; നടനോളം ഇഷ്ടമാണ് നിവർന്ന നട്ടെല്ലോടെ അഭിപ്രായം പറയുന്ന ബിജു ചേട്ടനെ; നടനോളം ഇഷ്ടം നിവർന്ന നട്ടല്ലോടെ അഭിപ്രായം പറയുന്ന ബിജു ചേട്ടനെയെന്ന് ഗോകുൽ സുരേഷ്

സുരേഷ് ഗോപിയെ പുകഴ്‌ത്തിയതിന് സൈബർ അക്രമത്തിന് ഇരയായ ബിജുമേനോന് പിന്തുണയുമായി ഗോകുൽ സുരേഷ്; നടനോളം ഇഷ്ടമാണ് നിവർന്ന നട്ടെല്ലോടെ അഭിപ്രായം പറയുന്ന ബിജു ചേട്ടനെ; നടനോളം ഇഷ്ടം നിവർന്ന നട്ടല്ലോടെ അഭിപ്രായം പറയുന്ന ബിജു ചേട്ടനെയെന്ന് ഗോകുൽ സുരേഷ്

മറുനാടൻ ഡെസ്‌ക്‌

തൃശൂർ: സുരേഷ്‌ഗോപിയെ പുകഴ്‌ത്തി രംഗത്ത് എത്തിയതിന് പിന്നാലെ സൈബർ അക്രമത്തിന് ഇരയായ നടൻ ബിജു മേനോന് പിന്തുണയുമായി സുരേഷ്‌ഗോപിയുടെ മകൻ ഗോകുൽ സുരേഷ്.ലോക്‌സഭ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സുരേഷ് ഗോപിക്ക് വോട്ട് തേടിയ ബിജു മേനോനെതിരെ നടക്കുന്ന വിമർശനങ്ങളോട് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പ്രതികരിക്കുകയായിരുന്നു ഗോകുൽ.ബിജു മേനോൻ എന്ന നടനോളം ഇഷ്ടം അഭിപ്രായങ്ങൾ നിവർന്ന നട്ടെല്ലോടെ നിർഭയം പറയുന്ന ബിജു ചേട്ടൻ എന്ന വ്യക്തിയെ ആണെന്ന് ഗോകുൽ ഫേസ്‌ബുക്കിൽ കുറിച്ചു.

സുരേഷ് ഗോപിയെ ജനപ്രതിനിധിയായി കിട്ടിയാൽ അത് തൃശൂരിന്റെ ഭാഗ്യമാണെന്നാണ് തൃശൂരിലെ വോട്ടർ കൂടിയായ ബിജു മേനോൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സുരേഷേട്ടനോളം മനസാക്ഷിയുള്ള ഒരു നടനെ വേറെ കണ്ടിട്ടില്ല എന്നാണ് സുരേഷ് ഗോപിയെ കുറിച്ച് ബിജു മേനോൻ പറഞ്ഞത്. സുരേഷ് ഗോപിയെ പോലൊരു മനുഷ്യസ്‌നേഹിയെ താൻ വേറെ കണ്ടിട്ടില്ലെന്നും അദ്ദേഹം തൃശ്ശൂരിന്റെ ജനപ്രതിനിധിയായാൽ എന്തു കാര്യത്തിനും ഒപ്പമുണ്ടാവും എന്ന് താൻ ഉറപ്പു നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ സാമൂഹ്യ മാധ്യമങ്ങളിൽ കൂടി ബിജു മേനോനെതിരെ വ്യാപക വിമർശനങ്ങൾ ഉയർന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP