Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഞാൻ ബിജെപിയുമല്ല സംഘിയുമല്ല, സഖാവ് ഇ.കെ. നായനാരിന്റെയും സഖാവ് വി എസ് അച്യുതാനന്ദന്റെയും കാലങ്ങളിൽ നിലനിന്നിരുന്ന യഥാർത്ഥ കമ്മ്യൂണിസത്തിന്റെ കടുത്ത വിശ്വാസി; ഹിന്ദുക്കളിൽ നിന്നോ അമ്പലങ്ങളിൽ നിന്നോ മാത്രമല്ല ഏത് മതത്തിന്റെയും ആരാധനാലയങ്ങളിൽ നിന്നും പൈസ ആവശ്യപ്പെടുന്നത് നന്നല്ല എന്നാണ് ഞാൻ കുറിച്ചത്'; ഗുരുവായൂർ ദേവസ്വം ബോർഡ് അഞ്ച് കോടി നൽകിയതിനെ വിമർശിച്ച ഗോകുൽ സുരേഷ് നിലപാട് വ്യക്തമാക്കി രംഗത്ത്

'ഞാൻ ബിജെപിയുമല്ല സംഘിയുമല്ല, സഖാവ് ഇ.കെ. നായനാരിന്റെയും സഖാവ് വി എസ് അച്യുതാനന്ദന്റെയും കാലങ്ങളിൽ നിലനിന്നിരുന്ന യഥാർത്ഥ കമ്മ്യൂണിസത്തിന്റെ കടുത്ത വിശ്വാസി; ഹിന്ദുക്കളിൽ നിന്നോ അമ്പലങ്ങളിൽ നിന്നോ മാത്രമല്ല ഏത് മതത്തിന്റെയും ആരാധനാലയങ്ങളിൽ നിന്നും പൈസ ആവശ്യപ്പെടുന്നത് നന്നല്ല എന്നാണ് ഞാൻ കുറിച്ചത്'; ഗുരുവായൂർ ദേവസ്വം ബോർഡ് അഞ്ച് കോടി നൽകിയതിനെ വിമർശിച്ച ഗോകുൽ സുരേഷ് നിലപാട് വ്യക്തമാക്കി രംഗത്ത്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഗുരുവായൂർ ദേവസ്വം ബോർഡ് കോവിഡ് ദുരിതാശ്വാസത്തിന് സംഭാവന നൽകിയതിനെ വിമർശിച്ച് നടൻ ഗോകുൽ സുരേഷ് രംഗത്തെത്തിയതിന് എതിരെ കടുത്ത വിമർശനമാണ് ഉയർന്നിരുന്നത്. ഗോകുൽ സുരേഷ് സംഘിയാണെന്നും ഇത്തരം വിമർശനങ്ങൾ പാടില്ലെന്നുമുള്ള വിമർശനങ്ങളും ഉയർന്നു. 'അമ്പലമാണെങ്കിലും ക്രിസ്ത്യൻ പള്ളിയാണെങ്കിലും, മുസ്‌ലിം പള്ളിയാണെങ്കിലും ഇത് തെറ്റാണ്, എന്നാൽ ക്രിസ്ത്യൻ പള്ളിയിൽ നിന്നോ, മുസ്‌ലിം പള്ളിയിൽ നിന്നോ സർക്കാർ പണം എടുത്തിരുന്നോ?' എന്നായിരുന്നു ഗോകുൽ സുരേഷ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ചോദിച്ചത്.

ഇത് വലിയ വിവാദമായതോടെ തന്റെ നിലപാട് വിശദീകരിച്ച് ഫേസ്‌ബുക്കിലൂടെ ഗോകുൽ രംഗത്തുവന്നിരിക്കുകയാണിപ്പോൾ. താൻ ബിജെപിയുമല്ല സങ്കിയുമല്ല എന്നാൽ സഖാവ് ഇ.കെ. നായനാരിന്റെയും സഖാവ് വി എസ്. അച്യുതാനന്ദന്റെയും കാലങ്ങളിൽ നിലനിന്നിരുന്ന യഥാർത്ഥ കമ്മ്യൂണിസത്തിന്റെ കടുത്ത വിശ്വാസിയാണെന്ന് ഗോകുൽ സുരേഷ് ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു. ചില മാധ്യമങ്ങൾ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി തെറ്റായി റിപ്പോർട്ട് ചെയ്യുകയാണെന്നും ഗോകുൽ വാദിക്കുന്നു.

'ക്രിസ്ത്യാനിയോ മുസ്‌ലിമോ ഹിന്ദുവോ ഏത് മതക്കാരനോ ആയിക്കൊള്ളട്ടെ, അവരവരുടെ ആരാധനാലയങ്ങൾ ഒരു വലിയ വിഭാഗത്തിന് അന്നം കൊടുക്കുകയും വിശക്കുന്നവന് ആഹാരം നൽകുകയും വീടില്ലാത്തവന് കൂര കൊടുക്കുകയും ചെയുന്നു. ആരാധനാലയങ്ങളുടെ നടത്തിപ്പിനുള്ള ചെലവ്ക്ക് പുറമെയാണ് ഇതിനൊക്കെ അവർ പൈസ കണ്ടെത്തുന്നത്. എന്നാലും അവർക്ക് (ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യൻ) ആരോടും പരാതിയില്ല. അവരോട് തിരിച്ചും കടപ്പെട്ടിരിക്കേണ്ടത് നമ്മുടെ കടമയല്ലേ. എന്നിട്ടും പള്ളികളിൽനിന്നും അമ്പലങ്ങളിൽനിന്നും പൈസ ആവശ്യപ്പെടുന്നത് ഉചിതമല്ലെന്ന് എനിക്ക് തോന്നി. ഇതാണ് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയുടെ കാതൽ'; ഗോകുൽ സുരേഷ് പറഞ്ഞു.

ഗോകുൽ സുരേഷിന്റെ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ:

വർഗീയ ലഹളകൾ സൃഷ്ടിക്കാൻ കെൽപ്പുള്ള തികച്ചും തെറ്റിദ്ധാരണ പരത്തുന്ന മ്ലേച്ഛകരമായ മാധ്യമ പ്രവർത്തനം. ഏഷ്യാനെറ്റ് ന്യൂസിനോടും ഇവ പ്രസിദ്ധികരിച്ച ആളുകളോടും, നിങ്ങൾ സ്വന്തം ധർമത്തെ കളങ്കപെടുത്തുകയും ചതിക്കുകയുമാണ് ചെയ്യുന്നത്. നിങ്ങൾക്ക് തോന്നും വിധം ആവിഷ്‌കരണം ചെയ്യാൻ കഴിയുന്നതല്ല എന്റെ ആശയങ്ങളെ.

ക്രിസ്ത്യാനിയോ മുസ്ലിമോ ഹിന്ദുവോ ഏത് മതക്കാരനോ ആയിക്കൊള്ളട്ടെ, അവരവരുടെ ആരാധനാലയങ്ങൾ ഒരു വല്യ വിഭാഗത്തിന് അന്നം കൊടുക്കുകയും വിശക്കുന്നവന് ആഹാരം നൽകുകയും വീടില്ലാത്തവന് കൂര കൊടുക്കുകയും ചെയുന്നു. ആരാധനാലയങ്ങളുടെ നടത്തിപ്പിനുള്ള ചെലവ്ക്ക് പുറമെയാണ് ഇതിനൊക്കെ അവർ പൈസ കണ്ടെത്തുന്നത്. എന്നാലും അവർക്ക് (Hindu, Muslim, Christian) ആരോടും പരാതിയില്ല. അവരോട് തിരിച്ചും കടപ്പെട്ടിരിക്കേണ്ടത് നമ്മുടെ കടമയല്ലേ. എന്നിട്ടും പള്ളികളിൽനിന്നും അമ്പലങ്ങളിൽനിന്നും പൈസ ആവശ്യപ്പെടുന്നത് ഉചിതമെലെന്ന് എനിക്ക് തോന്നി. ഇതാണ് എന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഞാൻ കുറിച്ചതിന്റെ കാതൽ. ഹിന്ദുക്കളിൽ നിന്നോ അമ്പലങ്ങളിൽ നിന്നോ മാത്രമല്ല ഏത് മതത്തിന്റെയും ആരാധനാലയങ്ങളിൽ നിന്നും പൈസ ആവശ്യപ്പെടുന്നത് നന്നല്ല എന്നാണ് ഞാൻ കുറിച്ചത്.

ഇതിന്റെ പേരിൽ എനിക്കെതിരെ വന്ന കമെന്റുകളിൽ (ഭൂരിഭാഗവും വ്യാജ പ്രൊഫൈലുകൾ) നിന്ന് തന്നെ മനസിലാകും പലർക്കും പദാവലിയിൽ വല്യ ഗ്രാഹ്യമില്ലെന്ന്. പലരും ചിലയിടങ്ങളിൽ എന്റെ അച്ഛൻ വർഗീയവാദിയാണെന്ന് ആരോപിക്കുന്നു മറ്റ് ചിലയിടങ്ങളിൽ വർഗീയവാദിയല്ലെന്ന് പറയുന്നു. എവിടുന്നാണ് ഇത്തരം കാര്യങ്ങൾ പ്രചരിക്കപ്പെടുന്നത്? എന്താണ് ഇതിന്റെയൊക്കെ ഉദ്ദേശവും ലക്ഷ്യവും? ഞാൻ ബിജെപിയും അല്ല, സങ്കിയുമല്ല എന്നാൽ സഖാവ് ഇ.കെ. നയനാറിന്റെയും സഖാവ് വി എസ്. അച്യുതാനന്ദന്റെയും കാലങ്ങളിൽ നിലനിന്നിരുന്ന യഥാർത്ഥ കമ്മ്യൂണിസത്തിന്റെ കടുത്ത വിശ്വാസിയാണ്.

കാര്യങ്ങൾ വ്യക്തമാക്കാൻ ഞാൻ കഴിയും വിധം ഏഷ്യാനെറ്റ് ന്യൂസിന്റെ പോർട്ടലിൽ വ്യക്തിപരമായി പലർക്കും കമെന്റിന് റിപ്ലൈ കൊടുത്തിരുന്നു. എന്നാൽ ഏഷ്യാനെറ്റിന്റെ ഭാഗത്ത് നിന്ന് അവ ഡിലീറ്റ് ചെയ്യുന്നത് തികച്ചും നാണംകെട്ട പരിപാടിയാണ്. ഇതൊക്കെ കണ്ട് അവർ ആസ്വദിക്കുന്നു എന്നൊരു തോന്നൽ. ആരുടെയെങ്കിലും മതപരമായ ആശയങ്ങളെ ഞാൻ വാക്കുകളിലൂടെ വേദനിപ്പിച്ചുവെങ്കിൽ ക്ഷമ ചോദിക്കുന്നു. നിങ്ങൾ മാധ്യമങ്ങളിലൂടെ വായിച്ചതും അറിഞ്ഞതും തെറ്റും അടിസ്ഥാനരഹിതവും എന്റെ അറിവോടെ സംഭവിച്ച കാര്യങ്ങളുമല്ല. ഈ കാലത്ത് മാധ്യമങ്ങൾ അങ്ങേയറ്റം കാപട്യം നിറഞ്ഞതും വിശ്വാസയോഗ്യമല്ലാത്തവയുമായി മാറിയെന്നും വളരെ വിഷമത്തോടെ തന്നെ മനസിലാക്കുന്നു!.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP