Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പച്ച കണ്ടാൽ വിശ്വസിക്കരുതെന്ന് ഗൂഗിൾ; പച്ച പാഡ് ലോക്ക് കാണിച്ച് തെറ്റിദ്ധരിപ്പിക്കുന്ന കള്ളന്മാർ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് ഗൂഗിളിന്റെ മുന്നറിയിപ്പ്; ഇന്റർനെറ്റ് ഉപയോക്താക്കളുടെ വിവരങ്ങൾ മോഷ്ടിക്കുന്ന വെബ്സൈറ്റുകൾ പാഡ് ലോക്ക് ചിഹ്നം ഉപയോഗിക്കുന്നുണ്ടെന്ന് ഫിഷ്ലാബ്സ്

പച്ച കണ്ടാൽ വിശ്വസിക്കരുതെന്ന് ഗൂഗിൾ; പച്ച പാഡ് ലോക്ക് കാണിച്ച് തെറ്റിദ്ധരിപ്പിക്കുന്ന കള്ളന്മാർ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് ഗൂഗിളിന്റെ മുന്നറിയിപ്പ്; ഇന്റർനെറ്റ് ഉപയോക്താക്കളുടെ വിവരങ്ങൾ മോഷ്ടിക്കുന്ന വെബ്സൈറ്റുകൾ പാഡ് ലോക്ക് ചിഹ്നം ഉപയോഗിക്കുന്നുണ്ടെന്ന് ഫിഷ്ലാബ്സ്

മറുനാടൻ ഡെസ്‌ക്‌

ഗൂഗിളിന്റെ സുരക്ഷയെ വെല്ലുവിളിച്ച് വീണ്ടും വ്യാജ വെബ് സൈറ്റുകൾ. പച്ചനിറത്തിലുള്ള പാഡ് ലോക്കും https:// ലിങ്കും കണ്ടാൽ ഒരു വെബ്സൈറ്റ് സുരക്ഷിതമാണ് എന്ന് കരുതുകയാണ് പതിവ്. എന്നാൽ പച്ച നിറത്തിലുള്ള പാഡ് ലോക്ക് കാണിച്ച് ആൾക്കാരെ പറ്റിക്കുന്ന കള്ളന്മാർ വെബ്‌സൈറ്റുകളിൽ നുഴഞ്ഞു കയറിയിട്ടുണ്ടെന്ന് ഗൂഗിൾ ക്രോമിന്റെ മുന്നറിയിപ്പ്. എന്നാൽ ഇന്റർനെറ്റ് ഉപയോക്താക്കളുടെ വിവരങ്ങൾ മോഷ്ടിക്കുന്ന നിരവധി വെബ്സൈറ്റുകൾ ഈ പാഡ് ലോക്ക് ചിഹ്നം ഉപയോഗിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നുണ്ടെന്നാണ് സൈബർ സുരക്ഷാ സ്ഥാപനമായ ഫിഷ്ലാബ്സ് പറയുന്നത്.

ഗൂഗിൾ ക്രോം, മോസില്ല ഫയർഫോക്സ്, സഫാരി പോലുള്ള ബ്രൗസറുകളിലെല്ലാം ഇടത് ഭാഗത്ത് മുകളിൽ ചില വെബ്സൈറ്റ് ലിങ്കുകളുടെ തുടക്കത്തിൽ പച്ച പാഡ് ലോക്ക് ചിഹ്നം കാണാൻ സാധിക്കും. അത്തരം വെബ്സൈറ്റ് ലിങ്കുകൾ തുടങ്ങുന്നത് https:// എന്നായിരിക്കും. വെബ്സൈറ്റുകളുടെ വിശ്വാസ്യത ഉറപ്പുവരുത്താനും ഈ ചിഹ്നം പരിഗണിക്കാറുണ്ട്.

യഥാർഥത്തിൽ പച്ച പാഡ്ലോക്ക് ചിഹ്നം വെബ്സൈറ്റിന്റെ സുരക്ഷിതത്വത്തെ കാണിക്കുന്നതല്ല. നിങ്ങളും വെബ്സൈറ്റും തമ്മിലുള്ള വിവര കൈമാറ്റം എൻക്രിപ്റ്റഡ് ആണ് എന്നാണ് അത് അർഥമാക്കുന്നത്. അതായത് വെബ്സൈറ്റുകൾക്ക് നിങ്ങൾ നൽകുന്ന വിവരം മറ്റൊരാളും കാണുന്നില്ല എന്നർഥം. എന്നാൽ ഈ ചിഹ്നം ഉണ്ടെന്ന് കരുതി ആ വെബ്സൈറ്റ് വിശ്വാസയോഗ്യമാവണം എന്നില്ല. തട്ടിപ്പുകാർക്കും അത്തരം ഒരു വെബ്സൈറ്റ് നിർമ്മിച്ചെടുക്കാം.

എങ്കിലും പാഡ് ലോക്ക് ചിഹ്നത്തിന്റെ പ്രാധാന്യം നഷ്ടപ്പെടുന്നില്ല. രഹസ്യ പ്രധാനമായ വിവരങ്ങൾ കൈമാറ്റം ചെയ്യുന്നുണ്ടെങ്കിൽ ആ വെബ്സൈറ്റുകൾ എൻക്രിപ്റ്റഡ് ആണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ഉദാഹരണത്തിന് പണമിടപാടുകൾ ആവശ്യമായിവരുന്ന വെബ്സൈറ്റുകൾ എൻക്രിപ്റ്റഡ് ആണെന്ന് തീർച്ചയായും ഉറപ്പുവരുത്തണം. വെബ്സൈറ്റിന്റെ യുആർഎലും മറ്റും ശ്രദ്ധിച്ച് ആ വെബ്സൈറ്റ് യഥാർഥമാണെന്നും വിശ്വാസ്യയോഗ്യമാണെന്നും സ്ഥിരീകരിക്കുകയും വേണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP