Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇതിലും ഭേദം മുംബൈയിലെ ഇലക്ട്രിക് ട്രെയിനിൽ കയറാൻ ശ്രമിക്കുന്നത്; തിരക്കിൽ വിവാഹമണ്ഡപം വരെ ഒന്നെത്തിപ്പെടാൻ പാടുപെടുന്ന വധുവിന്റെ കരച്ചിൽ; നിസ്സഹായനായി അച്ഛൻ; ഗുരുവായൂർ കല്യാണ കോലാഹലം ഇങ്ങനെ; ഇതിന് ഇനിയെങ്കിലും ഒരു പരിഹാരം വേണം

ഇതിലും ഭേദം മുംബൈയിലെ ഇലക്ട്രിക് ട്രെയിനിൽ കയറാൻ ശ്രമിക്കുന്നത്; തിരക്കിൽ വിവാഹമണ്ഡപം വരെ ഒന്നെത്തിപ്പെടാൻ പാടുപെടുന്ന വധുവിന്റെ കരച്ചിൽ; നിസ്സഹായനായി അച്ഛൻ; ഗുരുവായൂർ കല്യാണ കോലാഹലം ഇങ്ങനെ; ഇതിന് ഇനിയെങ്കിലും ഒരു പരിഹാരം വേണം

മറുനാടൻ ഡെസ്‌ക്‌

ഗുരുവായൂർ; വിവാഹം എങ്ങനെയോക്കെ അവിസ്മരണീയമാക്കണം എന്ന ചിന്തയിലാണ് ഇന്ന് ഓരോ വധൂവരന്മാരും. അതിനായി അവർ പല കോപ്രായങ്ങളും കാട്ടികൂട്ടാറുള്ളതും ഇപ്പോൾ ഒരു നിത്യ സംഭവമാണ്. മാത്രമല്ല വിവാഹം തീരുമാനിച്ചതുമുതൽ ഓരോ ദിവസവും അതൊരു ആഘോഷമാക്കാനായിരിക്കും ഓരോ ദമ്പതികളും വിചാരിക്കുന്നത്. എന്നാൽ ആ ദിവസം തന്നെ ഒരു കഷ്ടപാടായി മാറിയോലോ? അത്തരത്തിൽ ഒരു അവസ്മരണീയ വിവാഹമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത.

എന്തായും ഈ വധൂവരന്മാർ ഒരു കോപ്രായവും കാട്ടിയല്ല വൈറലാകുന്നത്. വിവാഹമണ്ഡപം വരെ ഒന്നെത്തിപ്പെടാൻ പാടുപെടുന്ന ഒരു വധുവിന്റെ കഷ്ടപ്പാടും അവളുടെ കരച്ചിലുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്.ഗുരുവായൂർ അമ്പലത്തിൽ നടന്ന ഒരു വിവാഹത്തിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വളരെ തിരക്കുള്ള വിവാഹ സീസണിൽ ഗുരുവായൂരമ്പലത്തിൽ വിവാഹിതരാകാനെത്തിയ നവവധു വിവാഹവേദിയിലെ തിക്കിലും തിരക്കിലും പെട്ട് അസ്വസ്ഥയാകുന്നതും സഹായത്തിനായി അച്ഛനെ വിളിച്ചു കരയുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

ഒന്നിനു പുറമേ മറ്റൊന്നായി അനവധി വിവാഹങ്ങൾ നടക്കുന്ന വിവാഹവേദിയിലെത്തിപ്പെടാൻ പലപ്പോഴും വധൂവരന്മാർ ഏറെ കഷ്ടപ്പെടാറുണ്ട്. കഴിഞ്ഞ 10 ന് 273 വിവാഹങ്ങളാണ് ഗുരൂവായൂരമ്പല നടയിൽ നടന്നത്. ഇത്രയധികം തിരക്കുള്ളതിനാൽ താലികെട്ടിനു ശേഷം നിശ്ചയിച്ച വിവാഹവേദിയിലേക്ക് കൃത്യസമയത്ത് തിരികെപ്പോകാൻ പല വധൂവരന്മാർക്കും കഴിയാറില്ല.

വധൂവരന്മാരും അവരുടെ ബന്ധുക്കളുമടക്കം വലിയൊരു സംഘം നടയിലെ വിവാഹമണ്ഡപത്തിൽ നിലയുറപ്പിക്കുമ്പോൾ ആ വിവാഹത്തിനു ശേഷം അടുത്ത ഊഴത്തിനായി വിവാഹമണ്ഡപത്തിലേക്ക് കയറാൻ ശ്രമിക്കുന്ന വധുവിന്റെ വിഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഏറ്റവും സുന്ദരിയായി അണിഞ്ഞൊരുങ്ങിയെങ്കിലും തിക്കിലും തിരക്കിലുംപെട്ട് ഉടഞ്ഞ സാരിയും ഉലഞ്ഞ മുടിയുമായി ആകെ അലങ്കോലമായാണ് വധുവിന് മണ്ഡപത്തിൽ പ്രവേശിക്കാനായത്. തിരക്ക് നിയന്ത്രിക്കാൻ വല്ലാതെ പാടുപെടുന്ന പൊലീസ് ഉദ്യോഗസ്ഥനെയും ദൃശ്യങ്ങളിൽ കാണാം.

ബന്ധുക്കൾ മുൻകൈയെടുത്ത് വധൂവരന്മാരെയും മാതാപിതാക്കളെയും മണ്ഡപത്തിലേത്ത് തള്ളിക്കയറ്റാൻ ശ്രമിക്കുന്നതോടെ സ്ഥിതി ഗതികൾ നിയന്ത്രണാതീതമാകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസത്തിൽ തിക്കിലും തിരക്കിലും പെട്ട് ബുദ്ധിമുട്ടുന്നവരുടെ ദുരിതം പരിഹരിക്കാൻ ദേവസ്വം ബോർഡ് എന്തെങ്കിലും ചെയ്യുമെന്ന പ്രതീക്ഷയിലാണ് ആളുകൾ. അനിയന്ത്രിതമായ തിരക്കിനെക്കുറിച്ചും അതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും മുൻപേ തന്നെ നിരവധിപേർ ദേവസ്വം ബോർഡിന് പരാതി നൽകിയിട്ടുണ്ട്.

.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP