Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തന്റെ പേരുപയോഗിച്ച് വാട്സ് ആപ്പിൽ അശ്ലീല ഗ്രൂപ്പുണ്ടാക്കി; ചിത്രങ്ങൾ മോർഫ് ചെയ്ത് മോശക്കാരിയാക്കി ചിത്രീകരിച്ച് വാട്സ് ആപ്പു വഴി പ്രചരിപ്പിക്കുന്നു; സ്‌ക്രീൻഷോട്ടുകളും തെളിവുകളും ഹാജരാക്കിയിട്ടും പരാതി എഴുതി നൽകാത്തതിന്റെ പേരിൽ പൊലീസ് കേസെടുത്തില്ല; തനിക്ക് നീതി കിട്ടിയില്ലെങ്കിൽ മുന്നിലുള്ള പോംവഴി ആത്മഹത്യ മാത്രമെന്ന് പറഞ്ഞ് കരഞ്ഞ് മഞ്ചേരിക്കാരിയായ അഭിനേത്രിയുടെ ഫേസ്‌ബുക്ക് ലൈവ്

തന്റെ പേരുപയോഗിച്ച് വാട്സ് ആപ്പിൽ അശ്ലീല ഗ്രൂപ്പുണ്ടാക്കി; ചിത്രങ്ങൾ മോർഫ് ചെയ്ത് മോശക്കാരിയാക്കി ചിത്രീകരിച്ച് വാട്സ് ആപ്പു വഴി പ്രചരിപ്പിക്കുന്നു; സ്‌ക്രീൻഷോട്ടുകളും തെളിവുകളും ഹാജരാക്കിയിട്ടും പരാതി എഴുതി നൽകാത്തതിന്റെ പേരിൽ പൊലീസ് കേസെടുത്തില്ല; തനിക്ക് നീതി കിട്ടിയില്ലെങ്കിൽ മുന്നിലുള്ള പോംവഴി ആത്മഹത്യ മാത്രമെന്ന് പറഞ്ഞ് കരഞ്ഞ് മഞ്ചേരിക്കാരിയായ അഭിനേത്രിയുടെ ഫേസ്‌ബുക്ക് ലൈവ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തന്റെ പേരിൽ അശ്ലീലമായ പേരിൽ വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി മോശം ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നു എന്ന ആരോപണവുമായി യുവതി രംഗത്ത്. മഞ്ചേരിക്കാരിയായ ഹഫ്‌സാന കാസിം എന്ന യുവതിയാണ് ഫേസ്‌ബുക്ക് ലൈവിലൂടെ താൻ നേരിടുന്ന പ്രശ്‌നം വിശദീകരിച്ച് രംഗത്തെത്തിയത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ മോശക്കാരിയായി ചിത്രീകരിക്കുന്നതിൽ മനംനൊന്തു കൊണ്ടാണ് യുവതി രംഗത്തെത്തിയത്. സിനിമകളിലെ ജൂനിയർ ആർട്ടിസ്റ്റാണ് താനെന്നാണ് ഹഫ്‌സാന പറയുന്നത്.

വിദേശത്തുള്ളവരാണ് തന്നെ അധിക്ഷേപിച്ചു കൊണ്ടുള്ള വാട്‌സ് ആപ്പ് പോസ്റ്റുകൾക്ക് പിന്നിലെന്നാണ് മഞ്ചേരിക്കാരിയായ ഹഫ്‌സാന പറയുന്നത്. തന്റെ വീട്ടുകാർ മാത്രമാണ് പിന്തുണയ്ക്കുന്നതെന്നും നിരന്തരമായി തന്നെ മോശക്കാരിയാക്കി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായും യുവതി ഫേസ്‌ബുക്ക് ലൈവിൽ പറയുന്നു. ചില സുഹൃത്തുക്കളാണ് തനിക്കെതിരായ വാട്‌സ് ആപ്പ് പ്രചരണത്തിന്റ് കാര്യം താൻ അറിഞ്ഞതെന്ന് യുവതി പറയുന്നു.

00971521655402 ഈ നമ്പർ ഉപയോഗിക്കുന്ന അബുദാബിയിലുള്ള നിസാം എന്നയാളാണ് വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ അഡ്‌മിനെന്നും ഏറെ സങ്കടകരമായി തോന്നിയ ഒരു കാര്യം അഖിലയെ ഹാദിയയാക്കാൻ നടക്കുന്നവരൊന്നും ഇത് കാണുന്നില്ലേ എന്നാണെന്നും ഇവർ പരാതിപ്പെടുന്നു. സ്വന്തം മാതാപിതാക്കളും കൂടപ്പിറപ്പുകളും കുറ്റവാളികളാണെങ്കിൽ പോലും അവർക് നന്മ ചെയ്യണം എന്നു പഠിപ്പിച്ച പ്രവാചകന്റെ അനുയായികൾ തന്നെ ഇതു ചെയ്യണം. ആ വാട്‌സാപ്പ് ഗ്രൂപ്പിൽ ഞാൻ കണ്ട ആളുകളിൽ കൂടുതലും ഞാൻ നിലകൊള്ളുന്ന ഒരു വിഭാഗത്തിലാണെന്നു കാണുമ്പോ എനിക്കു ഞാൻ ജനിച്ച ഒരു ചുറ്റുപാടിനോടും വിശ്വാസങ്ങളോടും വിഷമവും ദേഷ്യവുമല്ല മറിച്ച് സഹതാപമാണു തോന്നുന്നത്..സ്വന്തം കൂടപ്പിറപ്പിന്റെ അഭിമാനത്തെ സംരക്ഷിക്കാൻ കഴിയാതെ നട്ടെല്ലു വളച്ചു നിൽക്കുന്നവരാണ് ഹാദിയക്കു വേണ്ടി വേണ്ടി വാദിക്കുന്നതെന്നോർക്കുമ്പോൾ ലജ്ജ തോന്നുന്നു... ഇനീയും മനുഷ്യത്വം മരിക്കാത്തവരുണ്ടെങ്കിൽ ഇവനെ നിയമത്തിനു മുൻപിൽ കൊണ്ടു വരൂ... എനിക്കും നീതി തരൂ....- ഫഹ്‌സാന ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഡിസംബർ നാല് മുതൽ നിരന്തരമായി യുവതി ഇതേക്കുറിച്ച് ഫേസ്‌ബുക്ക് ലൈവിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. താൻ വളരെ സങ്കടത്തിലാണെന്ന് യുവതി കരഞ്ഞുകൊണ്ട് പറയുന്നു. ആർട്ടിസ്റ്റായതു കൊണ്ടാണോ തന്നെ ഇങ്ങനെ അധിക്ഷേപിക്കുന്നതെന്നും യുവതി ചോദിക്കുന്നു. ഓരോ ലൈവിലും സങ്കടം കൊണ്ട് വികാരാധീനയായാണ് യുവതി പ്രതികരിക്കുന്നത്. തനിക്കുണ്ടായ ദുരന്തം മറ്റ് ഒരു പെൺകുട്ടിക്കും ഉണ്ടാകരുതെന്ന് യുവതി ഫേസ്‌ബുക്ക് ലൈവിൽ പറുയുന്നു.

യുവതിയുടെ ആദ്യ ലൈവ് കണ്ടവർ തന്നെയാണ് സംഭവത്തിൽ പരാതി നൽകണം എന്നഭ്യർഥിച്ച് രംഗത്തെത്തിയത്. ഇത് പ്രകാരം സൈബർ സെല്ലിലും പൊലീസിലും യുവതി പരാതി നൽകാൻ പോയി. തൃക്കാക്കര പൊലീസ് സ്‌റ്റേഷനിൽ ചെന്നപ്പോൾ പരാതി സൈബർ സെല്ലിൽ പരാതി നൽകാനാണ് പറഞ്ഞത്. അവിടെ ചെന്നപ്പോൾ പരാതി എഴുതി നൽകാണ് ആവശ്യപ്പെട്ടത്. എന്നാൽ, പരാതി എഴുതി നൽകാൻ യുവതി തയ്യാറായില്ല. അങ്ങനെ കൊടുക്കുന്നതിനെ താൻ ഭയക്കുന്നു എന്നാണ് ഹഫ്‌സാന പറയുന്നത്.

എന്റെ മുന്നിൽ ഇനി ആത്മഹത്യ മാത്രമാണുള്ളതെന്നാണ് ഹഫ്‌സാന പറയുന്നത്. തനിക്ക് നീതി കിട്ടിയില്ലെങ്കിൽ ആത്മഹത്യയല്ലാതെ മറ്റ് വഴികൾ ഇല്ലെന്നും അവർ പറയുന്നു. താൻ വീണ്ടും അപമാനിക്കപ്പെട്ടുവെന്നാണ് അവർ പറയുന്നത്. താൻ അപമാനിച്ച വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ സ്‌ക്രീൻഷോട്ട് സഹിതമാണ് പരാതി നൽകാൻ ചെന്നതെന്നും എന്നാൽ കടുത്ത മാനസിക പിരിമുറുക്കത്തെ തുടർന്നാണ് തനിക്ക് പരാതി നൽകാൻ സാധിക്കാതെ പോയതെന്നും അവർ പറയുന്നു.

പരാതി എഴുതി കൊടുക്കണമെന്ന അഭ്യർത്ഥന അവരുടെ ലൈവു കണ്ടവർ പറഞ്ഞപ്പോഴും 24 മണിക്കൂറിനകം തനിക്ക് നീതി കിട്ടിയില്ലെങ്കിൽ ആത്മഹത്യയല്ലാതെ മറ്റു വഴികളില്ലെന്ന കാര്യമാണ് യുവതി ആവർത്തിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP