Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'കൂടത്തായി കൊലപാതക പരമ്പര സിനിമയാക്കാൻ ആലോചിച്ചാൽ അത് സാംസ്‌കാരിക അപചയം; നീപയെ ഉടനെ കച്ചവടം ചെയ്താൽ അത് സാംസ്‌കാരിക പ്രവർത്തനവും; ലാറ്റിനമേരിക്കൻ കഥാപാത്രങ്ങളെയും കഥാ പരിസരങ്ങളെയും നമ്മുടെ തെങ്ങിൻ തോപ്പുകളിലേക്ക് അതുപോലെ പറിച്ച നടുന്ന കള്ളന്മാർക്ക് എങ്ങിനെയാണ് ഇത്തരം മേളകളിൽ ഇടം കിട്ടുന്നത്; ചലച്ചിത്ര മേളകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിനെ വിമർശിച്ച് നടൻ ഹരീഷ് പേരടി

'കൂടത്തായി കൊലപാതക പരമ്പര സിനിമയാക്കാൻ ആലോചിച്ചാൽ അത് സാംസ്‌കാരിക അപചയം; നീപയെ ഉടനെ കച്ചവടം ചെയ്താൽ അത് സാംസ്‌കാരിക പ്രവർത്തനവും; ലാറ്റിനമേരിക്കൻ കഥാപാത്രങ്ങളെയും കഥാ പരിസരങ്ങളെയും നമ്മുടെ തെങ്ങിൻ തോപ്പുകളിലേക്ക് അതുപോലെ പറിച്ച നടുന്ന കള്ളന്മാർക്ക് എങ്ങിനെയാണ് ഇത്തരം മേളകളിൽ ഇടം കിട്ടുന്നത്; ചലച്ചിത്ര മേളകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിനെ വിമർശിച്ച് നടൻ ഹരീഷ് പേരടി

മറുനാടൻ ഡെസ്‌ക്‌

ചലച്ചിത്ര മേളകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിനെ നിശിതമായി വിമർശിച്ച് നടൻ ഹരീഷ് പേരടി. കൂടത്തായി കൊലപാതക പരമ്പര ആരെങ്കിലും സിനിമയാക്കാൻ ആലോചിച്ചാൽ അത് സാംസ്‌കാരിക അപചയം. നീപ എന്ന മഹാരോഗത്തെ ഉടനെ കച്ചവടം ചെയ്താൽ അത് സാംസ്‌കാരിക പ്രവർത്തനവും ചലച്ചിത്രമേളകളിൽ ഇടം പിടിക്കേണ്ടതും എന്ന് ആരാണ് തിരുമാനിക്കുന്നതെന്നും ഹരീഷ് പേരടി ചോദിക്കുന്നു.

അന്യഭാഷ സിനിമകളിലെ കഥാപാത്രത്തെയും കഥാപരിസരത്തെയും നമ്മുടെ തെങ്ങിൽ തോപ്പിലേക്ക് പറിച്ചുനട്ട് ലോകസിനിമയുടെ കേരളാ ഏജൻസികളായി പ്രവർത്തിക്കുന്ന കള്ളന്മാർക്ക് എങ്ങിനെയാണ് ചലച്ചിത്ര മേളകളിൽ ഇടം കിട്ടുന്നത് എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. പുലിമുരുകനും മധുരരാജയും ബാഹുബലിയും ഉണ്ടാക്കാൻ നല്ലപാടാണ്. അതൊരു ഞാണിന്മേൽ കളിയാണ് അല്ലാതെ പാതി ബുദ്ധിജീവിത്വവും പാതി കച്ചവടവുമായ ഒരു സേഫ് സോൺ കപടതയല്ലെന്നും ഫേയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഹരീഷ് പേരടിയുടെ ഫേയ്സ്ബുക്ക് പോസ്റ്റ്

SFI, Dyfi,Cpm എന്നി സംഘടനകളിൽ തിരഞ്ഞെടുപ്പ് നടക്കുന്നു... എന്തിന് മേൽശാന്തിയെ നിയമിക്കാൻ പോലും തിരഞ്ഞെടുപ്പ് നടക്കുന്നു... അതു കൊണ്ട് ബുദ്ധിജീവികളിലും തിരഞ്ഞെടുപ്പ് നടത്തണം ... അല്ലെങ്കിൽ ഇതുപോലെയുള്ള ചലച്ചിത്ര മേളകൾ നമ്മൾ സഹിക്കേണ്ടി വരും...

ലാറ്റിനമേരിക്കൻ കഥാപാത്രങ്ങളെയും കഥാ പരിസരങ്ങളെയും നമ്മുടെ തെങ്ങിൻ തോപ്പുകളിലേക്കും കായൽ പരിസരത്തേക്കും അതുപോലെ പറിച്ച നട്ട് ലോകസിനിമയുടെ കേരളാ ഏജൻസികളായ പ്രവർത്തിക്കുന്ന കള്ളന്മാർക്ക് എങ്ങിനെയാണ് ഇത്തരം മേളകളിൽ ഇടം കിട്ടുന്നത് .. കച്ചവട സിനിമകളിൽ അഭിനയിക്കുന്ന ഒരാൾ എന്ന നിലക്ക് പറയട്ടെ പുലിമുരുകനും മധുരരാജയും ബാഹുബലിയും ഉണ്ടാക്കാൻ നല്ലപാടാണ്... അത് സിനിമയുടെ സാങ്കേതികതയെക്കുറിച്ചും സാധാരണക്കാരൻ കാണുന്ന തിയ്യറ്റർ അനുഭവങ്ങളെയും അവന്റെ സ്വപനങ്ങളിലെ നായകന്റെയും അളവുകളെ കൃത്യമായി തൂക്കിയെടുത്തുണ്ടാക്കുന്ന ഞാണിന്മേൽ കളിയാണ്...

അല്ലാതെ പാതി ബുദ്ധിജീവിത്വവും പാതി കച്ചവടവുമായ ഒരു സേഫ് സോൺ കപടതയല്ലാ... കൂടത്തായി കൊലപാതക പരമ്പര ആരെങ്കിലും സിനിമയാക്കാൻ ആലോചിച്ചാൽ അത് സാംസ്‌കാരിക അപചയം... നീപ എന്ന മഹാരോഗത്തെ ഉടനെ കച്ചവടം ചെയ്താൽ അത് സാംസ്‌കാരിക പ്രവർത്തനവും ചലച്ചിത്രമേളകളിൽ ഇടം പിടിക്കേണ്ടതും എന്ന് ആരാണ് തിരുമാനിക്കുന്നത് ... നികുതി കൊടുക്കുന്ന ഞങ്ങൾ സാധാരണക്കാർ പറയുന്നു ... കപട ബുദ്ധിജീവികളെ ഇങ്ങിനെ അഴിച്ച് വിടാതിരിക്കുക... സിനിമയെ സ്നേഹിക്കുന്ന ഒരു പാട് പുതിയ തലമുറയുണ്ട് അവർക്ക് അവസരം നൽകുക ... സിനിമയുണ്ടാക്കാൻ മാത്രമല്ല അത് തിരഞ്ഞെടുക്കാനും...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP