Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

`നിപ്പ പ്രമേയമായി വൈറസ് സിനിമയായത് മികച്ച കാര്യം തന്നെ`; ഇത്രയും ദീർഘവീക്ഷണമുള്ള ഒരു മുഖ്യമന്ത്രിയെ പരാമർശിക്കാതെ നീപ്പയുടെ ചരിത്രം സിനിമയാക്കുന്നത് ചരിത്ര നിഷേധമാണ്; വരും തലമുറയോട് ചെയ്യുന്ന അനിതിയാണ്; `വൈറസിൽ` പിണറായിയെ കഥാപാത്രമാക്കാത്ത ആഷിഖ് അബുവിനെ വിമർശിച്ച് നടൻ ഹരീഷ് പേരാടി

`നിപ്പ പ്രമേയമായി വൈറസ് സിനിമയായത് മികച്ച കാര്യം തന്നെ`; ഇത്രയും ദീർഘവീക്ഷണമുള്ള ഒരു മുഖ്യമന്ത്രിയെ പരാമർശിക്കാതെ നീപ്പയുടെ ചരിത്രം സിനിമയാക്കുന്നത് ചരിത്ര നിഷേധമാണ്; വരും തലമുറയോട് ചെയ്യുന്ന അനിതിയാണ്; `വൈറസിൽ` പിണറായിയെ കഥാപാത്രമാക്കാത്ത ആഷിഖ് അബുവിനെ വിമർശിച്ച് നടൻ ഹരീഷ് പേരാടി

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: കേരളക്കരയെ ഒന്നാകെ ഞെട്ടിച്ച നിപ്പ വൈറസിന്റെ കഥ സിനിമയായപ്പോൾ വൻ പ്രേക്ഷക പ്രതികരണം നേടി പ്രദർശനം പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരും അഭിനന്ദനങ്ങൾ ഏറ്റ് വാങ്ങുമ്പോൾ പക്ഷേ സംവിധായകൻ ആഷിഖ് അബുവിനെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടൻ ഹരീഷ് പേരാടി.ചിത്രത്തിൽ നഴ്സ് ലിനിയും, ആരോഗ്യമന്ത്രി കെകെ ശൈലജയും തുടങ്ങി നിരവധി പേരെ താരങ്ങളിലൂടെ ആഷിഖ് അബു അവതരിപ്പിച്ചിരുന്നു. ഷൈലജ ടീച്ചറായി നടി രേവതിയെ കാസ്റ്റ് ചെയ്തത് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ ഇപ്പോൾ ആഷിഖ് അബുവിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. നിപയുടെ ചരിത്രം പ്രമേയമാക്കിയ സിനിമയിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനെ പരാമർശിക്കാതിരുന്നത് ചരിത്രനിഷേധമാണെന്ന് ഹരീഷ് പേരടി ഫേസ്‌ബുക് പോസ്റ്റിൽ പറയുന്നത്.

ഹരീഷ് പേരാടിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

ഏല്ലാ കഥാപാത്രങ്ങളും ഒർജിനലായിട്ടും ശരിക്കും ഒർജിനലായ ഒരാൾ മാത്രം കഥാപാത്രമാവുന്നില്ല .... ഇത്രയും ദീർഘവീക്ഷണമുള്ള ഒരു മുഖ്യമന്ത്രിയെ പരാമർശിക്കാതെ നീപ്പയുടെ ചരിത്രം സിനിമയാക്കുന്നത് ചരിത്ര നിഷേധമാണ്... വരും തലമുറയോട് ചെയ്യുന്ന അനിതിയാണ്. പ്രത്യകിച്ചും സിനിമ എന്ന മാധ്യമം ഒരു പാട് തലമുറയോട് നേരിട്ട് സംസാരിക്കുന്ന ഒരു ചരിത്ര താളായി നില നിൽക്കുന്നതുകൊണ്ടും ....ശൈലജ ടീച്ചറുടെ സേവനം മുഖവിലയ്ക്കെടുത്തു കൊണ്ടു തന്നെ പറയട്ടെ ഈ പിണറായിക്കാരനെ മറന്ന് കേരള ജനതക്ക് ഒരു നീപ്പകാലവും പ്രളയകാലവും ഓർക്കാനെ പറ്റില്ലാ...മഹാരാജാസിലെ ടഎകക്കാരനായ നിങ്ങൾക്കു പോലും ഇത് പറ്റിയിട്ടില്ലെങ്കിൽ പിന്നെ ആർക്കാണ് ആഷിക്ക് ചരിത്രത്തിന്റെ മുന്നിൽ തെളിഞ്ഞ് നിൽക്കാൻ പറ്റുക ....

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP