Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വീണ്ടും ഫേസ്‌ബുക്ക് പണിമുടക്കി; നിങ്ങളുടെ ചിത്രങ്ങളും വീഡിയോകളും പോസ്റ്റുകളും ബാക് അപ് എടുത്ത് സൂക്ഷിക്കുന്നതെങ്ങനെ?

വീണ്ടും ഫേസ്‌ബുക്ക് പണിമുടക്കി; നിങ്ങളുടെ ചിത്രങ്ങളും വീഡിയോകളും പോസ്റ്റുകളും ബാക് അപ് എടുത്ത് സൂക്ഷിക്കുന്നതെങ്ങനെ?

യാതൊരു മുന്നറിയിപ്പുമില്ലാതെ ഫേസ്‌ബുക്ക് കഴിഞ്ഞ ദിവസം വീണ്ടും പണിമുടക്കിയപ്പോൾ ലക്ഷക്കണക്കിനാളുകളാണ് തങ്ങളുടെ വിലപ്പെട്ട ചിത്രങ്ങളും വീഡിയോകളും നഷ്ടമായോ എന്നു ഭയന്നത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെയാണ് ഫേസ്‌ബുക്കിൽ ലോഗിൻ ചെയ്യാൻ ശ്രമിച്ചവർക്ക് 'ക്ഷമിക്കണം, എന്തോ പിശക് പറ്റിയിരിക്കുന്നു. ഇതു വേഗത്തിൽ പരിഹരിക്കാനുള്ള ശ്രമത്തിലാണ് ഞങ്ങൾ' എന്ന സന്ദേശം ലഭിച്ചത്. ഫേസ്‌ബുക്ക് ഇതുപോലെ മുമ്പ് പണിമുടക്കിയത് ജൂൺ 19-നായിരുന്നു. അന്ന് 20 മിനിറ്റോളം പ്രവർത്തന രഹിതമായി. ഇത്തവണയും ഏതാണ്ട് ഇത്ര തന്നെ സമയം ഫേസ്‌ബുക് പണിമുടക്കി. തങ്ങളുടെ വിശ്വാസ്യതയിൽ അഭിമാനം പറയുന്ന ഒരു സൈറ്റിനെ സംബന്ധിച്ച് ഇത് തീർത്തും അസാധാരണമായിരുന്നു.

ഇനിയും ഇങ്ങനെ സംഭവിക്കുകയാണെങ്കിൽ നിങ്ങളുടെ വ്യക്തിപരമായി വിവരങ്ങൾ, മെസേജുകൾ, ഫോട്ടോകൾ, വീഡിയോകൾ എന്നിവ ബാക് അപ് എടുത്ത് സൂക്ഷിക്കാൻ വഴികളുണ്ട്. ആദ്യം നിങ്ങൾ ചെയ്യേണ്ടത് ഫേസ്‌ബുക്ക് അക്കൗണ്ടിൽ ലോഗിൻ ചെയ്യുക. എന്നിട്ട് ഹോം സ്‌ക്രീനിന്റെ വലതു വശത്ത് മുകളിൽ കാണുന്ന ആരോ ബട്ടൺ ക്ലിക് ചെയ്ത് സെറ്റിങ്‌സ് സെലക്ട് ചെയ്യുക. ഇപ്പോൽ കാണുന്ന ഡൗൺലോഡ് എ കോപി ഓഫ് ഫേസ്‌ബുക്ക് ഡാറ്റ എന്ന സന്ദേശത്തിൽ ക്ലിക് ചെയ്യുക. ഇപ്പോൾ തുറന്നു വരുന്ന പേജിലെ സ്റ്റാർട്ട് മൈ ആർക്കൈവ് സെലക്ട് ചെയ്യുക.

പൂർണ വിവരങ്ങൾ ഡൗൺലോഡ് ചെയ്യാൻ അൽപം സമയമെടുക്കുമെന്ന ഒരു സന്ദേശവും നിങ്ങൾക്കു ലഭിക്കും. അക്കൗണ്ടിന്റെ സുരക്ഷയ്ക്കായി നിങ്ങളുടെ അക്കൗണ്ട് തന്നെയാണോ എന്ന് വെരിഫൈ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യും. ഇതുകഴിഞ്ഞാൽ സ്റ്റാർട്ട് മൈ ആർക്കൈവ് ക്ലിക് ചെയ്യുക. ഇപ്പോൾ ഒരിക്കൽ കൂടി പാസ് വേഡ് നൽകാൻ ആവശ്യപ്പെടും. അതു നൽകിക്കഴിഞ്ഞാൽ സിപ് ഫോൾഡറായി നിങ്ങളുടെ എല്ലാ വിവരങ്ങളും ഡൗൺലോഡ് ചെയ്തു തുടങ്ങും. പിന്നീട് ഇഷ്ടാനുസരണം ഇവ മറ്റു സ്റ്റോറേജ് ഡിവൈസുകളിലേക്കൊ മറ്റോ കോപി ചെയ്ത് സൂക്ഷിക്കാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP