Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊറോണ വൈറസ് വ്യാപകമാകുന്നതോടെ സൈബർലോകത്ത് വ്യാജചികിത്സകരുടെ പ്രളയം; കോവിഡ്19 വരാതിരിക്കാൻ വാട്സാപ്പ് വൈദ്യന്മാർ നിർദ്ദേശിക്കുന്നത് ഹൈഡ്രോക്സി ക്ലോറിക്വിൻ മുതൽ ചെറുനാരങ്ങ വരെ; വ്യാജവാർത്തകളിൽ പെട്ടുപോകുന്നവർക്ക് കിട്ടുക മുട്ടൻ പണിയും; ഹൈഡ്രോക്സി ക്ലോറിക്വിൻ ഉപയോ​ഗിക്കാനാകുക വൈറസ് പിടിപെടാൻ അതീവ സാധ്യതയുള്ള ആളുകളിൽ മുൻകരുതൽ എന്ന നിലയിൽ മാത്രം

കൊറോണ വൈറസ് വ്യാപകമാകുന്നതോടെ സൈബർലോകത്ത് വ്യാജചികിത്സകരുടെ പ്രളയം; കോവിഡ്19 വരാതിരിക്കാൻ വാട്സാപ്പ് വൈദ്യന്മാർ നിർദ്ദേശിക്കുന്നത് ഹൈഡ്രോക്സി ക്ലോറിക്വിൻ മുതൽ ചെറുനാരങ്ങ വരെ; വ്യാജവാർത്തകളിൽ പെട്ടുപോകുന്നവർക്ക് കിട്ടുക മുട്ടൻ പണിയും; ഹൈഡ്രോക്സി ക്ലോറിക്വിൻ ഉപയോ​ഗിക്കാനാകുക വൈറസ് പിടിപെടാൻ അതീവ സാധ്യതയുള്ള ആളുകളിൽ മുൻകരുതൽ എന്ന നിലയിൽ മാത്രം

മറുനാടൻ ഡെസ്‌ക്‌

കൊവിഡ്19 പടർന്ന് പിടിക്കുന്നതോടെ മാരക വൈറസിനെതിരായ പ്രതിരോധ മരുന്നുകൾ സംബന്ധിച്ച വ്യാജ വാർത്തകളും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. തീവ്രമായ സാഹചര്യത്തിൽ പ്രതിരോധ മരുന്നായി നൽകുന്ന ഹൈഡ്രോക്സ് ക്ലോറിക്വിൻ എല്ലാവരും ഉപയോ​ഗിക്കണം എന്നത് മുതൽ മഞ്ഞളും നാരങ്ങയും വരെയാണ് കൊവിഡ്19നായി സൈബർ ഡോക്ടർമാർ നിർദ്ദേശിക്കുന്നത്. എന്നാൽ, ഇത്തരം പ്രചാരണങ്ങൾ ​ഗുണത്തെക്കാൾ ഏറെ ദോഷം ചെയ്യുകയാണ്.

കോവിഡ്–19 നെതിരെ ഹൈഡ്രോക്സി ക്ലോറിക്വിൻ പ്രതിരോധ മരുന്നായി ഉപയോഗിക്കാൻ കേന്ദ്ര അനുമതി നൽകിയിരുന്നു. അതിഗുരുതര സാഹചര്യങ്ങളിലുള്ള രോഗികളിൽ മരുന്ന് ഉപയോഗിക്കാമെന്ന ഐസിഎംആർ കർമസമിതിയുടെ ശുപാർശയാണ് ഡ്രഗ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ അംഗീകരിച്ചത്. ഇതിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട മാർഗരേഖയും സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ, വ്യാപകമായി ഈ മരുന്ന് കഴിച്ച ശേഷം പെതു ഇടങ്ങളിൽ സഹകരിച്ചാൽ വൈറസ് ബാധ ഏൽക്കില്ല എന്നാണ് വാട്സാപ്പ് വഴി പ്രചരിക്കുന്നത്. ഇത്തരത്തിൽ ഒരു അറിയിപ്പും കേന്ദ്ര-സംസ്ഥാന സർക്കാരുകളോ, ഡബ്ല്യുഎച്ച്ഓ യോ ഇതുവരെ നൽകിയിട്ടില്ല എന്നതാണ് വാസ്തവം.

രോഗലക്ഷണങ്ങൾ ഇല്ലാത്തവരും എന്നാൽ, വൈറസ് പിടിപെടാൻ അതീവ സാധ്യതയുള്ളവരുമായ ആളുകളിൽ മുൻകരുതൽ എന്ന നിലയിൽ മാത്രമായിരിക്കും ഹൈഡ്രോക്സി ക്ലോറിക്വിൻ ഉപയോഗിക്കാനാവുക. ഇതുപയോഗിച്ചുവെന്നു കരുതി വൈറസ് പിടിപെടില്ലെന്ന ധാരണ വേണ്ടെന്നും സർക്കാ‍ർ മാർഗനിർദ്ദേശത്തിൽ വിശദീകരിക്കുന്നു. അതായത്, കോവിഡ് രോഗികളില്ല, മറിച്ച് രോഗസാധ്യതയുള്ളവരിൽ പ്രതിരോധ മരുന്നായാവും ഹൈഡ്രോക്സി ക്ലോറിക്വിൻ ഉപയോഗിക്കുക.

മഞ്ഞളും ചെറുനാരങ്ങയും കൊറോണയെ പ്രതിരോധിക്കും എന്നതാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകളിലൊന്ന്. ഇവ രണ്ടും ഉപയോഗിച്ചാൽ കൊറോണ ഭേദമാവുമെന്നുള്ളതും തെറ്റായ അവകാശവാദമാണെന്നും പ്രചരിക്കുന്നത് വ്യാജ വാർത്തയാണ് എന്നതുമാണ് വാസ്തവം. നാരങ്ങയും മഞ്ഞളും ഉപയോഗിക്കുന്നതോടെ കൊറോണ വൈറസ് ഭേദമാകുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളാണ് ഇന്റർനെറ്റിൽ ഇപ്പോൾ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

മഞ്ഞളും നാരങ്ങയും കൊറോണയെ പ്രതിരോധിക്കുന്നു എന്നതിന് ഇതുവരെ തെളിവുകളില്ല. എന്നാൽ ആരോഗ്യകരമായ ഡയറ്റിനൊപ്പം ആവശ്യമായ അളവിൽ ഇവ രണ്ടും ഉപയോഗിക്കണമെന്ന് മാത്രമാണ് നിർദ്ദേശിക്കപ്പെടുന്നതെന്നാണ് പ്രസ് ഇൻഫർമേഷൻ ബ്യൂറോ നൽകുന്ന അറിയിപ്പ്. രാജ്യത്തുകൊറോണ ഭീതിക്കിടെ വ്യാജ വാർത്തകൾ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയതോടെയാണ് സർക്കാർ വിശദീകരണവുമായി രംഗത്തെത്തിയിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP