Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിഎസ്എഫ് ജവാന്റെ ക്രൂരമായ കൊലപാതകം; പാക്കിസ്ഥാൻ വെബ്സൈറ്റുകൾ തകർത്ത് കേരള സൈബർ വാരിയേഴ്സിന്റെ അന്താരാഷ്ട്ര ഹാക്കിങ് വിഭാഗം ഐക്രൂ; തകർത്തത് പാക് ഹൈക്കോടതിയുടേയും യൂണിവേഴ്‌സിറ്റികളുടേയും ഉൾപ്പടെയുള്ള വെബ്‌സൈറ്റുകൾ; പാക് സൈന്യത്തിന്റെ ക്രൂരതയ്ക്കുള്ള മുന്നറിയിപ്പെന്നും കുറിപ്പ്

ബിഎസ്എഫ് ജവാന്റെ ക്രൂരമായ കൊലപാതകം; പാക്കിസ്ഥാൻ വെബ്സൈറ്റുകൾ തകർത്ത് കേരള സൈബർ വാരിയേഴ്സിന്റെ അന്താരാഷ്ട്ര ഹാക്കിങ് വിഭാഗം ഐക്രൂ; തകർത്തത് പാക് ഹൈക്കോടതിയുടേയും യൂണിവേഴ്‌സിറ്റികളുടേയും ഉൾപ്പടെയുള്ള വെബ്‌സൈറ്റുകൾ; പാക് സൈന്യത്തിന്റെ ക്രൂരതയ്ക്കുള്ള മുന്നറിയിപ്പെന്നും കുറിപ്പ്

ആർ പീയൂഷ്

തിരുവനന്തപുരം: ബി.എസ്.എഫ് ജവാനെ ക്രൂരമായ കൊലപ്പെടുത്തിയ പാക്കിസ്ഥാൻ സൈന്യത്തിന് തിരിച്ചടി നൽകി കൊണ്ട് പാക്കിസ്ഥാൻ വെബ്സൈറ്റുകൾ തകർത്ത് ഐക്രൂ (ICREW). പാക്കിസ്ഥാൻ ഹൈക്കോടതിയുടെയും യൂണിവേഴ്സിറ്റിയുടെയും മറ്റു ഗവൺമെന്റ് സ്ഥാപനങ്ങളുമടക്കം അറുപതിലധികം വെബ് സൈറ്റുകളാണ് തകർത്തത്. വെബ്സൈറ്റുകളിൽ ഹാക്ക് ചെയ്തിരിക്കുന്നത് ഐക്രൂ ടീമാണെന്നും ബിഎസ്എഫ് ജവാൻ നരേന്ദ്ര കുമാറിന്റെ ചിത്രം പ്രദർശിപ്പിക്കുകയും പാക്കിസ്ഥാൻ സൈന്യത്തിന്റെ ക്രൂരത സഹിക്കാൻ കഴിയില്ല,അതിനാൽ ഞങ്ങളുടെ ഭാഗത്ത് നിന്നുമുള്ള പ്രത്യാക്രമണമാണ് ഇതെന്നും മുന്നറിയിപ്പ് നൽകിയുള്ള കുറിപ്പും പ്രദർശിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ 18 നാണ് കാണാതായ ബി.എസ്.എഫ് ജവാനെ പാക് സൈന്യം കഴുത്തറുത്തുകൊന്നത്. ജമ്മുവിലെ അന്താരാഷ്ട്ര അതിർത്തിക്ക് സമീപം രാംഗർ സെക്ടറിലാണ് സംഭവം നടന്നത്. ഹെഡ്കോൺസ്റ്റബിൾ നരേന്ദ്ര കുമാറിന്റെ മൃതദേഹത്തിൽനിന്ന് മൂന്ന് വെടിയുണ്ടകളും കണ്ടെത്തി. ഇന്ത്യ പാക് അതിർത്തിക്ക് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. നരേന്ദ്ര കുമാർ ഫോൺ കോളുകളോട് പ്രതികരിക്കാത്തതിനെ തുടർന്ന് തുടർച്ചയായി ആറ് മണിക്കൂറോളം നടത്തിയ തെരച്ചിലുകൾക്കൊടുവിലാണ് ഇയാളെ കണ്ടെത്തിയത്. ജവാനോട് ചെയ്ത ക്രൂരതയെ തുടർന്നാണ് ഐക്രൂ ടീം അംഗങ്ങൾ ഇത്തരത്തിൽ ഒരു സൈബർ ആക്രമണം നടത്തിയത്.

കേരളാ സൈബർ വാരിയേഴ്സിന്റെ മറ്റൊരു കൂട്ടായ്മയാണ് ഐക്രൂ. കേരളത്തിലെ പ്രശ്നങ്ങളിൽ മാത്രം ശ്രദ്ധചെലുത്താതെ ശത്രുരാജ്യങ്ങളിൽ നിന്നുള്ള പ്രകോപനകളും ആക്രമണങ്ങളും ചെറുക്കാനും തിരിച്ചടിക്കാനും രൂപംകൊണ്ട രാജ്യാന്തര കൂട്ടായിമയാണ് ഐക്രു (INDIAN CYBER RESEARCH AND EMPOWER WING). ഇത്തരം മിഷനുകൾക്ക് വേണ്ടി അഡ്‌മിനും നൂബ്സും അടങ്ങുന്ന പതിനഞ്ചോളം അംഗങ്ങളെ ഈ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല കേരളാ ഗവണ്മെന്റ വെബ്‌സൈറ്റിൽ ഉള്ള സുരക്ഷാ പിഴവുകളും മറ്റും ബന്ധപ്പെട്ട അധികാരികൾക്ക് റിപ്പോർട്ട് ചെയ്യുകയും ഞങ്ങളാൽ കഴിയുന്നത് എത്രയും വേഗം സുരക്ഷാ പിഴവുകൾ അടച്ച് സൈറ്റ് സുരക്ഷിതം ആകുകയും ചെയ്യുന്ന വിദ്യാർത്ഥികൾ മുതൽ സിസ്റ്റം അഡ്‌മിനിസ്ട്രേറ്റർസ് വരെ അടങ്ങുന്ന ഒരു ടീം ആണ്.

I crew ഫേസ്‌ബുക്ക് പേജിൽ കുറിച്ച് പോസ്റ്റ് ചുവടെ

നിന്റെയൊക്കെ നെഞ്ചിലേക്ക് ഉന്നം പിടിക്കുന്ന ഒരു ഇന്ത്യൻ പട്ടാളക്കാരന്റെ കണ്ണ് ചൂഴ്‌ന്നെടുത്തു കൊന്നാൽ ഒരായിരം വെടിയുണ്ടകൾക്ക് നിങ്ങൾ മറുപടി പറയേണ്ടി വരും . ഈ രാജ്യത്തെ കാക്കുന്ന കണ്ണുകളെ നിങ്ങൾ ഭയപ്പെട്ടുകൊണ്ടേയിരിക്കുക ..
കഴിഞ്ഞ മാസം ക്രൂരമായി പാക്കിസ്ഥാൻ സൈനികർ കൊലപ്പെടുത്തിയ ഇന്ത്യൻ പട്ടാളക്കാരന് മുന്നിൽ i~crewന്റെയും ഓരോ ഇന്ത്യന്റെയും പ്രണാമം .

ഓർത്തുവെച്ചോ പച്ചകളെ ഇന്ത്യൻ സൈന്യത്തിന്റെ തിരിച്ചടിയെന്നാൽ ഒറ്റക്ക് ഒരുത്തനെ നിങ്ങൾ കൊന്ന പോലെയാവില്ല, തലയെടുക്കാൻ ചങ്കുറപ്പുള്ള പട്ടാളക്കാരും നിന്റെയൊക്കെ സാങ്കേതിക സൗകര്യങ്ങൾ നിമിഷനേരം കൊണ്ട് കൈപ്പിടിയിലാക്കാൻ ബുദ്ധിയുള്ള ആൺകുട്ടികളും ഉള്ള ഇന്ത്യക്കാരോട് കളിക്കുന്നത് .

പാക്കിസ്ഥാനിലെ ഭീരുക്കളായ സൈനീക മേധാവികളെ ഇത് ഇന്ത്യക്കാരാണ്,നരേന്ദ്ര കുമാറിനെ പോലുള്ള ഓരോ പട്ടാളക്കാരായ രാജ്യ സ്‌നേഹികളേയും നിങ്ങൾ ഇല്ലായ്മ ചെയ്യുമ്പോഴുംഅവരുടെ ഓരോരുത്തരുടേയും രക്തത്തിൽ നിന്നും ഉയർത്തെഴുന്നേൽക്കുന്നത് പതിനായിരക്കണക്കിന് രാജ്യസ്‌നഹികളാണ്,ഒരിക്കലും തോൽക്കാത്ത വിപ്‌ളവവീര്യമുള്ള ചോര സിരയിലോടുന്ന ജനങ്ങളുടെ നാടാണ് ഇന്ത്യ.ഒരു നരേന്ദ്ര കുമാർ മാത്രമേ നിങ്ങളുടെ ക്രൂരതയിൽ ഇല്ലാതായിട്ടുള്ളു.വീര മൃത്യു വരിച്ച ധീര ജവാന് പ്രണാമം..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP