Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബോളിവുഡ് പാട്ടിന് ഒരുമിച്ച് ചുവടുവെച്ച് ഇന്ത്യ-പാക് സൈനികർ; കോരിത്തരിപ്പിച്ച കാഴ്ച റഷ്യയിലെ ഭീകരവിരുദ്ധ പരിപാടിക്കിടെ; ആടിയും പാടിയും ആരതി ഉഴിഞ്ഞും ഇരു സൈനിക വിഭാഗവും; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ബോളിവുഡ് പാട്ടിന് ഒരുമിച്ച് ചുവടുവെച്ച് ഇന്ത്യ-പാക് സൈനികർ; കോരിത്തരിപ്പിച്ച കാഴ്ച റഷ്യയിലെ ഭീകരവിരുദ്ധ പരിപാടിക്കിടെ; ആടിയും പാടിയും ആരതി ഉഴിഞ്ഞും ഇരു സൈനിക വിഭാഗവും; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

മോസ്‌കോ: ഇന്ത്യ-പാക്‌സേനകൾ തമ്മിൽ കണ്ടാൾ കീരിയും പാമ്പുമാണെങ്കിലും ചില വേളകൾ അവർ ഒറ്റക്കെട്ടാകാറുണ്ട്. ഇരുരാജ്യങ്ങളുടേയും റിപ്പബ്ലിക് ദിനത്തിലും, ദീപവലി ദിനത്തിലും, ഇൗദ് ദിനത്തിലുമൊക്കെ മധുരം പങ്കുവെച്ച് ഇരുരാജ്യങ്ങളും സ്‌നേഹപ്രകടനങ്ങൾ കാഴ്ചവെയ്ക്കുന്നത് പതിവാണ്. എന്നാൽ ഇതിൽ നിന്നെല്ലാം വൃത്യസ്തമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

 

അതിർത്തിയിൽ നേർക്കുനേർ പോരാടാൻ മാത്രമല്ല ഒരുമിച്ച് പാട്ടിന് ചുവടുവയ്ക്കാൻ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ഇന്ത്യ-പാക് സൈനികർ. ഒരു ബോളിവുഡ് പാട്ടിന് ഇരു സൈനികരുടെയും സംഘം നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഷാൻഖായി കോർപറേഷൻ ഓർഗനൈസേഷൻ റഷ്യയിൽ സംഘടിപ്പിച്ച ഭീകരവിരുദ്ധ പരിപാടിയിലാണ് ഇന്ത്യയിൽ നിന്നും പാക്കിസ്ഥാനിൽ നിന്നുമുള്ള സൈനികർ ഒരുമിച്ച് ഒത്തുച്ചേർന്നത്. പരിപാടിക്കിടെ ഇവർ ബോളിവുഡ് സംഗീതത്തിന് ഒരുമിച്ച് ചുവട് വച്ചു. മറ്റ് രാജ്യങ്ങളിലെ സൈനികരും പരിശീലനത്തിൽ പങ്കെടുക്കാനെത്തിയിരുന്നു.

എ.ബി.പി ന്യൂസാണ് ഇതിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യൻ സംസ്‌കാരവുമായി ബന്ധപ്പെട്ട് ആരതിയും, തിലകവും, തലപ്പാവും നൽകിയാണ് പരിപാടിയിലേക്ക് ചൈനീസ്, പാക് സൈനികരെ ഇന്ത്യൻ സൈനികർ സ്വാഗതം ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP