1 usd = 76.23 inr 1 gbp = 94.60 inr 1 eur = 83.44 inr 1 aed = 20.75 inr 1 sar = 20.26 inr 1 kwd = 243.58 inr

Apr / 2020
02
Thursday

'വെറും പത്തു മിനിട്ട് മതി ഒരു പുരുഷൻ വിചാരിച്ചാൽ സ്പേം യൂട്ട്രസിലേക്ക് പാസ് ചെയ്യാൻ; ചാടുന്ന സ്ത്രീകളുടെ ഗർഭപാത്രം സ്ലിപ്പായി പോകും;' ഈ സ്ത്രീവിരുദ്ധരെല്ലാം തന്നെ സ്ത്രീകളുടെ അരക്കെട്ടിലായിരിക്കും അവരുടെ കയ്യിലെ കടിഞ്ഞാൺ കൊണ്ടുപോയി കെട്ടാൻ നോക്കുന്നത്; ആർത്തവം, ഗർഭപാത്രം, ഓവറി, യോനി, പ്രഗ്നൻസിയൊക്കെ ആയിരിക്കും ഇവരുടെ ഇഷ്ടവിഷയങ്ങൾ; അശാസ്ത്രീയത പ്രചരിപ്പിക്കുന്ന ബിഗ്ബോസ് താരം രജത്കുമാറിനെ തേച്ചൊട്ടിച്ച് ഇൻഫോക്ലിനിക്ക്

February 27, 2020 | 08:02 PM IST | Permalink'വെറും പത്തു മിനിട്ട് മതി ഒരു പുരുഷൻ വിചാരിച്ചാൽ സ്പേം യൂട്ട്രസിലേക്ക് പാസ് ചെയ്യാൻ; ചാടുന്ന സ്ത്രീകളുടെ ഗർഭപാത്രം സ്ലിപ്പായി പോകും;' ഈ സ്ത്രീവിരുദ്ധരെല്ലാം തന്നെ സ്ത്രീകളുടെ അരക്കെട്ടിലായിരിക്കും അവരുടെ കയ്യിലെ കടിഞ്ഞാൺ കൊണ്ടുപോയി കെട്ടാൻ നോക്കുന്നത്; ആർത്തവം, ഗർഭപാത്രം, ഓവറി, യോനി, പ്രഗ്നൻസിയൊക്കെ ആയിരിക്കും ഇവരുടെ ഇഷ്ടവിഷയങ്ങൾ; അശാസ്ത്രീയത പ്രചരിപ്പിക്കുന്ന ബിഗ്ബോസ് താരം രജത്കുമാറിനെ തേച്ചൊട്ടിച്ച് ഇൻഫോക്ലിനിക്ക്

മറുനാടൻ ഡെസ്‌ക്‌

സ്ലിപ്പാവുന്ന യൂട്രസുകൾ

കൃഷിയേക്കാൾ, പരദൂഷണങ്ങൾ പറയാനും കേട്ടാസ്വദിക്കാനുമുള്ള ത്വരയാണ് മനുഷ്യരെ ഇത്രയും വലിയൊരു കൂട്ടമായി ഒന്നിപ്പിച്ചു നിർത്തിയതെന്ന് പലരും നിരീക്ഷിച്ചിട്ടുണ്ട്. സാങ്കേതികമായി വളർച്ചയുടെ ഉച്ചസ്ഥായിയിൽ ആയിരിക്കുമ്പോഴും, വിശപ്പ്, ദാഹം, കാമം എന്നിവ പോലെ തന്നെ ആന്തരികമായ ആ പരദൂഷണചോദനയും നമ്മുടെ തന്നെ ഭാഗമാണ്. പക്ഷെ, ഒരു പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും, ഒരു തരത്തിലും അംഗീകരിക്കാനാവാത്തവിധം മോശമായ രീതിയിലത് പരിണമിക്കുമ്പോൾ, അതിനെ മനുഷ്യവിരുദ്ധമായ ഒന്നായി തന്നെ കാണണം.

മനുഷ്യവിരുദ്ധതയ്ക്ക് മനുഷ്യർക്കിടയിൽ എന്നും നല്ല ഡിമാന്റായിരുന്നു. മതമായും ജാതിയായും സ്ത്രീവിരുദ്ധതയായും ട്രാൻസ്ജെൻഡർ / ഹോമോഫോബിയകളായും ശാസ്ത്രവിരുദ്ധതയായും അതിന് പല മാനങ്ങളുണ്ട്. പക്ഷെ ഇവയിലേതു വഴിയേ സഞ്ചരിച്ചാലും അതിലേറ്റവും ക്രൂരമായി ഇരയാക്കപ്പെടുന്നത് സമൂഹത്തിലെ സ്ത്രീകളാണെന്ന് തന്നെ കാണാം. എന്നുവച്ചാൽ ഏതുതരം മനുഷ്യവിരുദ്ധതയിലും മുഴച്ചു നിൽക്കുന്നത് സ്ത്രീവിരുദ്ധത തന്നെയാണ്. മേൽപ്പറഞ്ഞ പലവിധമായ മനുഷ്യവിരുദ്ധതകളുടെ സമ്മിശ്രസമ്മേളനമാണ് കുറച്ചു വർഷങ്ങളായി രജിത് കുമാർ എന്ന അദ്ധ്യാപകൻ നടത്തുന്ന പൊതുപ്രഭാഷണങ്ങൾ പലതും. അവയ്ക്കിന്ന് പൊതു ഇടങ്ങളിൽ കിട്ടുന്ന സ്വീകാര്യത മലയാളികളുടെ പേരുകേട്ട ആ പ്രബുദ്ധമനസിനെ തുണിയുരിഞ്ഞു പ്രദർശിപ്പിക്കുന്നതിന് തുല്യമാണ്.

കുറച്ചു വർഷങ്ങൾക്കു മുമ്പ്, ഒരു സ്ത്രീശാക്തീകരണ വേദിയിലെ അശ്ലീലവും അശാസ്ത്രീയതയും സ്ത്രീവിരുദ്ധതയും സമം ചേർത്ത പ്രസംഗത്തിനിടെ തന്റേടത്തോടെ പ്രതിഷേധിച്ച ഒരു പെൺകുട്ടി വഴി കുപ്രസിദ്ധിയിലേക്കും, ആ കുപ്രസിദ്ധി വഴി മുഖ്യധാരയിലേക്കും കടന്നുവന്ന വ്യക്തിയാണ് രജിത് കുമാർ. വന്ന വഴി മറക്കാത്ത അയാളിപ്പോഴും ആ പാതയിൽ നിന്നൊരൽപ്പം പോലും വ്യതിചലിച്ചിട്ടില്ലാ.

ഇത് അയാൾ പറഞ്ഞതിന്റെയൊക്കെ താത്വികാവലോകനമല്ലാ. മൈക്രോബയോളജിയിൽ ഡോക്ടറേറ്റുള്ള അയാൾ, 'ആസ് എ മെഡിക്കൽ പേഴ്സൺ' എന്നു സ്വയം പരിചയപ്പെടുത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ചില സംഗതികളുടെ ശാസ്ത്രീയ വിശദീകരണമാണ്. പെൺകുട്ടികൾ ജീൻസിട്ടാൽ, മനുഷ്യർ സ്വയംഭോഗം ചെയ്താലൊക്കെ അവർക്കുണ്ടാകുന്ന കുട്ടിക്ക് ഓട്ടിസം വരുമെന്നൊക്കെ അയാൾ പല വേദികളിൽ പറഞ്ഞിരുന്നു. ഇത്തരം ഓട്ടിസത്തട്ടിപ്പുകളെ പറ്റി വിശദമായ രണ്ടുലേഖനങ്ങൾ ഇൻഫോ ക്ലിനിക് കഴിഞ്ഞ ദിവസങ്ങളിൽ പ്രസിദ്ധീകരിച്ചിരുന്നു.

അദ്ദേഹം പറഞ്ഞ മറ്റൊരു മണ്ടത്തരമാണ് 'യൂട്രസ് സ്ലിപ്' ആവൽ. നടുവിനിടിയേൽക്കുന്ന, വേഗത്തിലോടുന്ന, ചാടുന്ന സ്ത്രീകളുടെ ഗർഭപാത്രം സ്ലിപ്പായി പോകുമത്രേ!

രജിത് കുമാർ പറഞ്ഞതിങ്ങനെയാണ്,'സ്രഷ്ടാവ് സൃഷ്ടിച്ചതിൽ തന്നെ ആണാണ് പവർഫുൾ.. പെൺകുട്ടിയെ ജമ്പ് ചെയ്യിച്ചൂടാ.. പെൺകുട്ടികൾ മൂട് ഇടിച്ചു വീണാൽ യൂട്രസ് dislocate ആവും.. പിന്നെ അവൾക്കു പ്രസവിക്കാൻ കഴിയില്ല. ഓവറി ഡാമേജ് ആവും.'

എന്തായാലും മെഡിക്കൽ പുസ്തകങ്ങളിൽ നിന്ന് നിങ്ങൾക്ക് ഇങ്ങനെ ഒരവസ്ഥയെ കുറിച്ച് ഒന്നും കിട്ടില്ല. എന്നിട്ടും, എവിടുന്നു കിട്ടി ഇയാൾക്കീ വിവരം?

സ്ത്രീകൾ വീട്ടിൽ അടങ്ങി ഒതുങ്ങി ഇരിക്കണം എന്നുള്ള തിട്ടൂരം കൊണ്ട് വരാൻ വേണ്ടി മാത്രം ഇയാളെടുത്തിട്ട കള്ളത്തരങ്ങളിൽ ഒന്നാണ് പെണ്ണുങ്ങൾ ബാക്ക് ബോൺ ഇടിച്ചു വീണാൽ യൂട്രസു സ്ലിപ്പാവും എന്നത്. ഇതിനു ശാസ്ത്രീയമായ ഒരു അടിത്തറയും ഇല്ല. ഇത്തരം ആൾക്കാരുടെ ഉപദേശങ്ങൾ വേദവാക്യമായി എടുത്തിരുന്നേൽ പോൾ വോൾട്ടിൽ ഇതിഹാസതാരമായ ഇസിൻബയെവയും, നമ്മുടെ അഭിമാനമായ അഞ്ജു ബോബി ജോർജുമൊക്കെ നടുവ് ഇടിച്ചു വീഴുന്നത് പേടിച്ചു വീട്ടിൽ ഇരുന്നേനെ. അതുതന്നെയാണ് ഇത്തരക്കാർ ഉദ്ദേശിക്കുന്നതും.

യഥാർത്ഥത്തിൽ യൂട്രസിങ്ങനെ തട്ടോ മുട്ടോ കിട്ടിയാൽ, ഓടിയാലോ ചാടിയാലോ ഒക്കെ സ്ലിപ്പാവാൻ പാകത്തിനാണോ ഇരിക്കുന്നത്? അല്ലേയല്ല. നമ്മുടെ ഗർഭപാത്രം ഇടുപ്പെല്ലിനുള്ളിൽ വളരെ സുരക്ഷിതമായി, പല വശങ്ങളിൽ നിന്നും പലതരം സപ്പോർട്ടുകളോടെയാണ് സ്ഥിതി ചെയ്യുന്നത്. മുന്നിലേക്ക് പ്യൂബോസെർവൈക്കൽ ലിഗമെന്റ്, പുറകിലേക്ക് യൂട്ടറോസാക്രൽ ലിഗമെന്റ്, വശങ്ങളിലേക്ക് ട്രാൻസ്വേഴ്സ് സെർവൈക്കൽ ലിഗമെന്റ് എന്നീ പേരുകളിലുള്ള വള്ളികളാൽ വലിച്ചുകെട്ടിയിട്ടുണ്ടതിനെ. താഴെ നിന്നും പെൽവിക് ഡയഫ്രം, യൂറോജനിറ്റൽ ഡയഫ്രം, പെരീനിയൽ ബോഡി തുടങ്ങിയ പേശികളാലും ഗർഭപാത്രം ഒരു സുരക്ഷിത കവചത്തിനകത്താണ്. ജന്മനാൽ ഇതിൽ വ്യതിയാനമുള്ളവരിലും അടുപ്പിച്ചടുപ്പിച്ച് പ്രസവിക്കുന്നവരിലും പ്രായമാകുമ്പോൾ ഗർഭപാത്രം താഴ്ന്നുവരുന്ന അവസ്ഥ (Uterine Prolapse) ഉണ്ടാവാറുണ്ട്. പക്ഷെ, അതിയാൾ പറഞ്ഞ കാരണങ്ങൾ കൊണ്ടല്ലാ.

സ്ത്രീ ശാക്തീകരണത്തിന് പോയ ഇദ്ദേഹം പെൺകുട്ടികളോട് പറഞ്ഞത് 'നിനക്ക് കുടുംബ ജീവിതം വേണമെങ്കിൽ നീ അടങ്ങി ഒതുങ്ങി ഇരിക്കണം.. അല്ലേൽ പ്രശ്നമില്ല കേട്ടോ..' എന്നാണ്. എന്നാൽ ഈ ഉപദേശം പുരുഷന് ആണ് കൂടുതൽ അനുയോജ്യം. കാരണം സ്ത്രീയുടെ ജനനേന്ദ്രിയങ്ങൾ എല്ലാം വളരെ സുരക്ഷിതമായ രീതിയിൽ ശരീരത്തിന്റെ ഉള്ളിൽ ആണ് സൂക്ഷിച്ചിട്ടുള്ളത്. ഗർഭിണിയല്ലാത്ത അവസ്ഥയിൽ ഏകദേശം ഒരു പേരക്കയുടെ അത്രേം വലിപ്പമേ ഈ യൂട്രസിനു ഉണ്ടാവുകയുള്ളൂ. സാമാന്യ പരിക്കുകൾ കൊണ്ട് ഒന്നും പോറൽ പോലും അതിനു ഏൽക്കില്ല. എന്നാൽ പുരുഷന്റെ പ്രധാന ലൈംഗിക അവയവങ്ങൾ എല്ലാം എല്ലിന്റെയോ മസിലിന്റെയോ കവചം ഇല്ലാതെ വെറും തൊലി കൊണ്ട് മാത്രം ആവരണം ചെയ്തു ശരീരത്തിന് വെളിയിൽ ആയാണ് കാണപ്പെടുക. നിസ്സാരം ആയ ആഘാതം പോലും കനത്ത പരുക്ക് ഏൽപ്പിക്കാവുന്ന അവസ്ഥയിൽ.

'വെറും പത്തു മിനിട്ട് മതി ഒരു പുരുഷൻ വിചാരിച്ചാൽ സ്പേം യൂട്ട്രസിലേക്ക് പാസ് ചെയ്യാൻ. പിന്നെ പത്തു മാസം നീ ആണ് കഷ്ടപ്പെടുന്നത്' എന്നൊക്കെ സ്ത്രീകളുടെ മുഖത്തു നോക്കി പറയാൻ കഴിയുന്നത് തന്നെ എന്തൊരശ്ലീലമാണ്. എന്താണ് ഇദ്ദേഹം ഉദ്ദേശിച്ചത്? പുരുഷന്മാരെല്ലാം സ്പേം പമ്പു ചെയ്യുന്ന യന്ത്രങ്ങളാണെന്നോ? സ്ത്രീകൾ എല്ലാം ഈ സ്പേം സ്വീകരിക്കാൻ കാത്തിരിക്കുവാണെന്നോ? എന്തു മനുഷ്യവിരുദ്ധമാണാ വാചകം!

ഗർഭധാരണം എന്ന സവിശേഷമായ പ്രക്രിയയെക്കുറിച്ച് ഇത്രയും വൃത്തികെട്ട മനോഭാവത്തോടെ വിവരം ഉണ്ടെന്നു ഭാവിക്കുന്ന ഒരാൾ പറയുന്നത് ഇതിനുമുൻപ് കേട്ടിട്ടില്ല. ഈ പറഞ്ഞ സ്പേം പാസ്സിങ്ങിലും അത് സ്വീകരിക്കുന്നതിലും ഒരു കുഴപ്പവും ഇല്ലാഞ്ഞിട്ടും എത്ര ആറ്റുനോറ്റ് ഇരുന്നിട്ടാണ്, മറ്റെന്തൊക്കെ ചികിത്സകൾ ചെയ്തിട്ടാണ്, പലർക്കും ഒരു കുട്ടി ഉണ്ടാകുന്നത്.

യഥാർഥത്തിൽ ഒരു സ്ത്രീയുടെ ആത്മാർപ്പണത്തിന്റെ കൂടി ഫലമാണ് ഏതൊരു പുരുഷജന്മവും. പുരുഷജന്മം മാത്രമല്ല, സ്ത്രീജന്മമാണെങ്കിലും അത് ശരിയാണ്. പക്ഷെ, ആണുങ്ങൾ അതു മനസിലാക്കുന്നതിൽ കുറച്ച് പിന്നിലാണെന്ന് കാണാം പലപ്പോഴും. ഗർഭാവസ്ഥയിൽ തൊട്ടു ഒരു സ്ത്രീ എടുക്കുന്ന തീരുമാനങ്ങളും ത്യാഗങ്ങളുമാണ് ഒരു കുഞ്ഞിനെ ആരോഗ്യമുള്ള ഒന്നാക്കി മാറ്റുന്നത്. സഹനം, ത്യാഗം എന്നിവയുടെ ജീവിക്കുന്ന പ്രതീകങ്ങൾ ആണ് പല അമ്മമാരും. ഈ പത്തു മാസം സ്ത്രീ അല്പം ഉപേക്ഷ വിചാരിച്ചാൽ അല്ലെങ്കിൽ അവളുടെ മാത്രം കാര്യങ്ങൾ നോക്കിയാൽ...! മാതൃത്വത്തെ അമിതമായി മഹത്വവത്കരിക്കുകയല്ലാ ഇവിടെ, പക്ഷെ ഉള്ള മഹത്വത്തെ അംഗീകരിക്കുകയാണ്.

പുരുഷന്മാരോട് കളിച്ചാൽ നീ പത്തു മാസം കഷ്ടപ്പെടും എന്ന് കളിയാക്കുന്ന ഏതൊരാളും മനസ്സിലാക്കേണ്ടത് ഈ പത്തു മാസം സ്ത്രീ പരിഗണിക്കാതെ ഇരുന്നാൽ, ഉണ്ടാവാൻ പോവുന്നത് ആണായാലും പെണ്ണായാലും ശാരീരികവും മാനസികവുമായ ദൗർബല്യങ്ങളും അംഗവൈകല്യങ്ങളും പേറി ആയിരിക്കുമെന്നതാണ്. അമ്മയുടെ മുലപ്പാലിൽ നിന്ന് കിട്ടുന്നത് രോഗപ്രതിരോധ ശേഷിയും തലച്ചോറിന്റെയും ശരീരത്തിന്റെയും പിൽക്കാലത്തെക്കുള്ള വളർച്ചയ്ക്ക് വേണ്ട അനിവാര്യ ഘടകങ്ങൾ ആണ്. അപ്പോൾ സ്വന്തം കഴിവിൽ ഊറ്റം കൊള്ളുന്ന ഏതൊരു പുരുഷനും ഓർക്കേണ്ടത് അവന്റെ മാനസികവും ശാരീരികവും ബൗദ്ധികവും ആയ ഗുണഗണങ്ങൾക്ക് പിന്നിൽ അമ്മ എന്നൊരു നിശ്ശബ്ദശക്തി കൂടി ഉണ്ടായിരുന്നു എന്നതാണ്.

നിങ്ങൾ ശ്രദ്ധിച്ചാലറിയാം, ഈ സ്ത്രീവിരുദ്ധരെല്ലാം തന്നെ സ്ത്രീകളുടെ അരക്കെട്ടിലായിരിക്കും അവരുടെ കയ്യിലെ കടിഞ്ഞാൺ കൊണ്ടുപോയി കെട്ടാൻ നോക്കുന്നതെന്ന്. ആർത്തവം, ഗർഭപാത്രം, ഓവറി, യോനി, പ്രഗ്നൻസിയൊക്കെ ആയിരിക്കും ഇവരുടെ ഇഷ്ടവിഷയങ്ങൾ.

മറ്റൊരു പ്രസംഗത്തിൽ ഇയാൾ പറയുന്നത് നോക്കൂ, പെൺകുട്ടികൾക്ക് ടൈറ്റ് ജീൻസ് വാങ്ങിച്ച് ഇട്ടുകൊടുക്കുമ്പൊ ഓവേറിയൻ ഫോളിക്കിളുകൾ ഡാമേജാകുമെന്ന പരമവിഡ്ഢിത്തം. മുൻപ് ടൈറ്റ് ജീൻസിട്ടാൽ ട്യൂബൽ പ്രഗ്നൻസി (എക്ടോപ്പിക് പ്രഗ്നൻസി) ഉണ്ടാകുമെന്നും വിഡ്ഢിത്തം എഴുന്നള്ളിച്ചിട്ടുണ്ട്. യഥാർഥത്തിൽ ജീൻസ് ധരിക്കുന്നതുകൊണ്ട് സ്ത്രീകളുടെ അണ്ഡാശയത്തിനു പ്രത്യേകിച്ച് പ്രശ്നമൊന്നും വരുന്നില്ലെന്നതാണ് വാസ്തവം.

തുടർന്ന് പറയുന്നത് ശ്രദ്ധിക്കണം, 'ഈ പെൺകുട്ടികളെ കല്യാണം കഴിക്കുന്ന നല്ലൊരു പയ്യന് കുഞ്ഞുങ്ങളുണ്ടാകുന്നില്ല'! അതായത് വന്ധ്യതയുടെ കാരണത്തെ പൂർണമായും പെണ്ണിന്റെ തൊഴുത്തിൽ കൊണ്ടുവന്ന് കെട്ടിക്കഴിഞ്ഞു.

വന്ധ്യതയ്ക്ക് കാരണങ്ങൾ ഒന്ന് മാത്രമല്ല. അത് സ്ത്രീക്കും പുരുഷനുമുണ്ടാവാം. ശാസ്ത്രസത്യം എന്തെന്നാൽ ജീൻസ് ധരിക്കുന്നത് സ്ത്രീകളുടെ പ്രത്യുല്പാദനശേഷിയെ യാതൊരു വിധത്തിലും ബാധിക്കുന്നില്ലെന്നതാണ്. നേരെ മറിച്ച് ഇറുക്കമുള്ള വസ്ത്രം ധരിച്ചാൽ പുരുഷന്മാരിലെ ബീജോല്പാദനം കുറയാനിടയുണ്ടെന്നതാണ് വാസ്തവം.

സ്ത്രീ വിരുദ്ധതയോളം നീചമാണിയാളുടെ ട്രാൻസ്ജെൻഡർ വിരുദ്ധതയും. രജിത് കുമാർ, പുരുഷവേഷം ധരിച്ച സ്ത്രീകളെക്കുറിച്ച് പറയുന്ന അസംബന്ധങ്ങൾ കേൾക്കണം!

പെൺകുട്ടി ആൺവേഷം (ജീൻസ് ജീൻസേയ്...) ധരിച്ചുകഴിഞ്ഞാൽ തങ്ങൾ ആൺകുട്ടികളെപ്പോലെയാണെന്നുള്ള തോന്നലുണ്ടാകുമെന്നും പുരുഷഹോർമോൺ കൂടുമെന്നും 'പണ്ഡിതൻ' കണ്ടെത്തുന്നു. എന്ത് എളുപ്പമായിരുന്നേനെ അല്ലെ, ഹോർമോൺ തകരാറുകളും കുറവുകളുമുള്ളവ പരിഹരിക്കാൻ ഈ തിയറിയനുസരിച്ച് എപ്പോഴും അത് കൂടണേ എന്ന് വിചാരിച്ചുകൊണ്ടിരിക്കാൻ പറഞ്ഞാൽ മതിയായിരിക്കുമല്ലോ.

എല്ലാ സ്ത്രീകളിലും പുരുഷഹോർമോണിന്റെ സാന്നിദ്ധ്യമുണ്ട്. എല്ലാ പുരുഷന്മാരിലും സ്ത്രീഹോർമോണിന്റെ സാന്നിദ്ധ്യവുമുണ്ട്. അതിന്റെ ഏറ്റക്കുറച്ചിലുകൾ കൊണ്ട് രോഗങ്ങളും ഉണ്ടാകാറുണ്ട്. അതുപക്ഷേ രജിത് കുമാർ കരുതുന്നതുപോലെ എതിർ ലിംഗത്തിന്റെ വേഷം ധരിക്കുന്നതുകൊണ്ടല്ല എന്ന് മാത്രം. പിന്നെ, ഒരാൾക്ക് താൻ ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിവുണ്ടാവുന്നത് ഹോർമോണിന്റെ അളവ് വച്ചിട്ടുമല്ല, അത് തലച്ചോറിന്റെ ജോലിയാണ്.

രജിത് കുമാർ തുടരുന്നു, 'പുരുഷവേഷം കെട്ടിയ സ്ത്രീ പ്രസവിക്കുന്ന കുഞ്ഞിന് എന്ത് സ്വഭാവമായിരിക്കും? ആ കുഞ്ഞിന് പറയുന്ന പേരാണ് ട്രാൻസ് ജെൻഡറുകൾ, നപുംസകം... അപ്പൊ ഇന്നത്തെ തലമുറയിൽ കാണുന്ന പല കഥാപാത്രങ്ങളുടെയും അടുത്ത തലമുറ മക്കൾ വരാൻ ഞാൻ കാത്തിരിക്കും'

ജെൻഡർ എന്താണെന്നും ട്രാൻജെൻഡർ എന്താണെന്നും പ്രാഥമികമായ അറിവുപോലുമില്ലാത്ത ഒരാൾക്കേ ഇങ്ങനൊക്കെ പറയാനൊക്കൂ. സ്വന്തമായി ട്രാൻസ്ജെൻഡർ പോളിസിയുള്ള സംസ്ഥാനത്ത്, ഇമ്മാതിരി പോക്രിത്തരം പരസ്യമായി പ്രസംഗിച്ച് നടക്കുന്ന ഒരാൾക്കെതിരെ കേസെടുത്ത് മാതൃകാപരമായ നടപടി എടുക്കേണ്ടതാണ് ശരിക്കും.

ആണെന്നും പെണ്ണെന്നുമുള്ള ബൈനറിയുടെ ചുറ്റുമതിലിനുള്ളിൽ ഒതുങ്ങാത്ത ഒരുപിടിയാളുകൾ ഇന്ന് ലോകത്തുണ്ട്. ഒരാൾ ആണായോ പെണ്ണായോ ട്രാൻസ് ജെൻഡറായോ ഇന്റർസെക്സ് ആയോ ജനിക്കുന്നത് അവരുടെ തീരുമാനമല്ല. അത് ആരെങ്കിലും ചെയ്ത തെറ്റിന്റെ ഫലമായും അല്ല.

ശാരീരികമായി ആണിന്റെയോ പെണ്ണിന്റെയോ രൂപമുണ്ടാവുകയും മനസ് എതിർ ലിംഗത്തിന്റേതാവുകയും ചെയ്തവരാണ് ട്രാൻസ്ജെൻഡറുകൾ. അതൊരു രോഗമൊന്നുമല്ലാ, നോർമൽ വേരിയന്റ് മാത്രമാണ്. മാനസികമായും ശാരീരികമായും സാമൂഹ്യമായും അവഗണനയും പ്രശ്നങ്ങളും നേരിടുന്നവരാണവർ. ട്രാൻസ് ജെൻഡറാണെന്ന ഒറ്റക്കാരണം കൊണ്ട് ആക്രമിക്കപ്പെട്ട സംഭവങ്ങൾ എത്രയോ തവണയുണ്ടായി സാക്ഷരകേരളത്തിൽ. അതിലേക്കാണീ രജത് കുമാറിനെ പോലുള്ളവർ വെറുപ്പിന്റെ എണ്ണ കോരിയൊഴിച്ചുകൊടുക്കുന്നത്.

ഇനിയും ധാരാളമുണ്ട് എഴുതാൻ. വിസ്താരഭയം കാരണം നിർത്തുന്നു. രജിത് കുമാർ പറയുന്നത് വെറും മണ്ടത്തരങ്ങൾ മാത്രമല്ലാ, നീചമായ മനുഷ്യവിരുദ്ധത കൂടിയായതിനാലാണ് ഇങ്ങനൊരു ലേഖനം ഇൻഫോ ക്ലിനിക് പ്രസിദ്ധീകരിക്കുന്നത് തന്നെ.

സർക്കാർ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ ഒരു പ്രഭാഷകനാണയാൾ. അങ്ങനുള്ളൊരാൾക്ക് പ്രമുഖ ചാനലുകൾ വഴിയും സോഷ്യൽ മീഡിയ വഴിയും ഇന്ന് കിട്ടുന്ന ദൃശ്യതയും സ്വീകാര്യതയും ഞങ്ങളെ തീർത്തും ആശങ്കാകുലരാക്കുന്നുണ്ട്. കാരണമയാൾ പുറന്തള്ളുന്ന ആശയമാലിന്യങ്ങൾ കഴുകിക്കളയാൻ രണ്ടോ മൂന്നോ തലമുറകൾ തന്നെ താണ്ടേണ്ടി വരും. അരമുറി ശാസ്ത്രം കൊണ്ട് അയ്യായിരം ടൺ നുണകൾ വിൽക്കുന്ന അയാൾ, നാളെ കേരളത്തിൽ നിന്നുള്ള ഒരു 'സദ്ഗുരു' ആവാതിരിക്കാൻ നമ്മൾ ശരിക്കും ജാഗ്രത പാലിച്ചേ പറ്റൂ.

എഴുതിയത്: Dr. Deepu Sadasivan Dr. Nelson Joseph & Dr. Manoj Vellanad

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
8,000 പേർ രോഗികളായിട്ടും മരണം 1000 ത്തിന് താഴെ നിർത്തിയ ജർമ്മനിയും കേവലം 23 പേർ മരിച്ചിട്ടും മൂന്നു മാസത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ച ഓസ്‌ട്രേലിയൻ സംസ്ഥാനവും അപകടം മണത്ത ഉടൻ ലോക്ക് ഡൗൺ തുടങ്ങിയ ഇന്ത്യയും ലോകത്തിന്റെ കൊറോണാ പ്രതിരോധ മോഡലുകൾ; ലോക്ക്ഡൗൺ എന്ന് തീരുമെന്ന് ആശങ്കപ്പെടുന്നവർ ഓസ്‌ട്രേലിയയിൽ സംഭവിക്കുന്നത് മാത്രം അറിയുക; ഇച്ഛാശക്തികൊണ്ട് കൊറോണയെ നേരിടുന്ന മൂന്നു രാജ്യങ്ങളുടെ കഥ
നിസാമുദ്ദീനിൽ പോയ പത്തനംതിട്ടക്കാരെ മാത്രമല്ല മറ്റു ജില്ലകളിൽ നിന്നുള്ള 20 പേരെക്കൂടി കണ്ടെത്തിയത് ജില്ലാ കലക്ടറുടെ സർവൈലൻസ് ടീം; അഭിമാനമായി ഡോ. രശ്മിയും നവീനും; തബ്ലീഗിന് പോയവരിൽ പലരും പുറത്ത് മിണ്ടാത്തത് അപകടകരം; കുറ്റപ്പെടുത്തൽ ഭയന്ന് പലരും നിശബ്ദം; തബ്ലീഗ് സമ്മേളന കോൺടാക്ട് ട്രെസിംഗിലെ നൂഹ് മോഡലിനും കൈയടി
ആഫ്രിക്കൻ വൻകരയുടെ കിഴക്കേ മുനമ്പിലെ കൊച്ചു രാജ്യം; ഏഷ്യയേയും ആഫ്രിക്കയേയും വേർതിരിക്കുന്ന ചെങ്കടലിന്റെ തീരത്തു കൊറോണ കാലത്തും മലയാള സിനിമ; കോവിഡ് ഭീഷണി ഇല്ലാതെ ഷൂട്ടിങ് നടക്കുന്ന ഒരേയൊരു മലയാള സിനിമയായി ഉപ്പു മുളകും സംവിധായകന്റെ കന്നി ചിത്രം 'ജിബൂട്ടി'; ജോർദ്ദാനിൽ ആടു ജീവിതത്തിനുണ്ടായ ഗതി വരാത്തതിന് കാരണം ഇന്ത്യൻ എംബസിയുടേയും ഈ രാജ്യത്തിന്റേയും കട്ട സപ്പോർട്ട് കാരണം; ഈ മാസം 15വരെ ചിത്രീകരണം തുടരുമെന്ന് അണിയറ പ്രവർത്തകർ
മാതാപിതാക്കളിൽ ഒരാളെ നഷ്ടമാവുമ്പോഴുള്ള തോന്നലിനെ വാക്കുകൾ കൊണ്ട് വിശേഷിപ്പിക്കാനാകില്ല; അതൊരു വലിയ വീഴ്‌ച്ചയാണ്; അന്ധത നിറഞ്ഞ ഇരുട്ടിലേക്കുള്ള വീഴ്‌ച്ച; ക്യാൻസർ ബാധിതനായി എന്റെ പപ്പ മരിച്ചതിനു ശേഷം പുതിയൊരു ദിശയിൽക്കൂടി സഞ്ചരിച്ചു; എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുകയും അമ്മ വിഷാദത്തിന്റെ അടുത്തുമായിരുന്നു; സ്‌നേഹത്തിലൂടെ ഞങ്ങൾ ഫീനിക്‌സ് പക്ഷിയെപ്പോലെ പറന്നുയരും: വികാരം നിറഞ്ഞ അമലാ പോളിന്റെ കുറിപ്പ് വിവാദമാകുമ്പോൾ
കൊറോണ മടങ്ങുക പ്രവാസി മലയാളികളുടെ സ്വപ്നങ്ങൾ തകർത്ത ശേഷം; കഷ്ടപ്പെട്ടുണ്ടാക്കിയവയ്‌ക്കൊക്കെ കൊറോണയ്ക്കു ശേഷം നിറം മങ്ങുമെന്ന ഭയത്തില് യുകെയിലെ മലയാളികൾ; വീടും പെൻഷനും സമ്പാദ്യവും എല്ലാം വിലയില്ലാതാകുന്ന കാലമായേക്കും മുന്നിൽ; അടുത്തിടെ എത്തിയവർക്ക് എരിതീയിൽ നിന്നും വറചട്ടിയിൽ വീണ പോലെയാകും
പ്രളയകാലത്ത് സർക്കാരിന് കിട്ടിയത് കൈ അയച്ച് സഹായം; ദുരിത ബാധിതർക്ക് ഒന്നും കിട്ടിയില്ലെന്ന് മാത്രമല്ല സിപിഎം നേതാക്കൾ പണം തട്ടിയെന്നും തെളിഞ്ഞു; റീബിൽഡ് കേരളയ്ക്ക് ബജറ്റിൽ അനുവദിച്ച 1000 കോടി ചെലവായതുമില്ല; നവ കേരള സൃഷ്ടിക്ക് തടസ്സം ഉദ്യോഗസ്ഥർക്കിടയിലെ തമ്മിലടി; ലോക ബാങ്ക് വായ്പയും ആവിയായി പോയി; 2018ലെ സാലറി ചലഞ്ചിൽ പറഞ്ഞതൊന്നും നടന്നില്ല; ഇപ്പോഴത്തെ സാലറി കട്ടും കാറു വാങ്ങാനും അടിച്ചു പൊളിക്കാനും തന്നെ; കൊറോണ സാലറി ചലഞ്ചും കോടതി കയറും
അറസ്റ്റിലായത് 'മേസ്തിരി റിഞ്ചു'; മൊബൈലിൽ ഉള്ളത് ബംഗള, മറാത്ത, ഹിന്ദി ഭാഷകളിലുള്ള നിരവധി വാട്സാപ്പ് ഗ്രൂപ്പുകൾ; കേരളത്തിൽ ജോലി തേടിയെത്തിവരെ ഏകോപിപ്പിക്കുന്ന ഗ്രൂപ്പും ഫോണിൽ; റോഡ് ഉപരോധവും ലോക് ഡൗൺ ലംഘനവും വ്യക്തമായ നിർദ്ദേശങ്ങൾ അനുസരിച്ച്; ആളുകളെ സംഘടിപ്പിച്ചത് ബംഗാൾ സ്വദേശി എന്നതിന് വ്യക്തമായ തെളിവകുൾ; സംശയം നീളുന്നത് തീവ്ര സ്വഭാവമുള്ള സംഘടനയിലേക്ക്; പായിപ്പാട്ടെ വില്ലൻ മുഹമ്മദ് റിഞ്ചു ആളു ചില്ലറക്കാരനല്ലെന്ന് പൊലീസ്
ആദ്യ ഭർത്താവിന്റെ മരണശേഷം ഒറ്റപ്പെട്ടു കഴിയുമ്പോൾ ആലോചന വന്നത് ഗൾഫുകാരന്റെത്; പുനർ വിവാഹത്തിനു സമ്മതം മൂളുന്നത് ഒറ്റയ്ക്കുള്ള ജീവിതം ചൂണ്ടിക്കാട്ടി സമ്മർദ്ദം വന്നപ്പോൾ; ആദ്യ പ്രസവത്തിൽ ജന്മം നൽകിയത് ഒരാണും പെണ്ണുമായി ഇരട്ട കൺമണികൾക്ക്; അമ്പതാം വയസിൽ ഭാഗ്യമായി ലഭിച്ച കുരുന്നുകളെ താലോലിക്കും മുൻപ് തിരികെ വിളിച്ച് വിധി; നാടിന്റെ വേദനയായി കണിയാപുരം സ്‌കൂളിലെ ബിനു ടീച്ചറിന്റെ വേർപാട്; വിടപറഞ്ഞത് കുട്ടികളുടെ പ്രിയങ്കരിയായ ടീച്ചർ
വീട്ടിനുള്ളിൽ ഇരിക്കാതെ പുറത്തു പോയി ചുമച്ച് വൈറസ് പടർത്താൻ നമുക്ക് കൈകോർക്കാം; ഇൻഫോസിസിലെ സീനിയർ ആർക്കിടെക്കിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വിവാദമായപ്പോൾ അന്വേഷണം നടത്തി ഞൊടിയിടയിൽ പുറത്താക്കി ടെക്കി ഭീമൻ; ബംഗളൂരുവിലെ ടെക്കിയായ മുജീബ് മുഹമ്മദ് യഥാർത്ഥ ഭീകരനെന്ന് സോഷ്യൽ മീഡിയ; കൊറോണക്കാലത്തെ ബംഗളൂരുവിൽ നിന്നുള്ള വമ്പൻ വിവാദം ഇങ്ങനെ
ഇന്ദിരാ ഗാന്ധി അന്വേഷിച്ചിട്ടും ഭീകര ബന്ധം കണ്ടെത്താത്ത സാത്വികർ; മത പ്രബോധനത്തിന് വേണ്ടി ആരേയും കുറ്റം പറയാത്ത വേറിട്ട വഴി; നബിയെ പോലെ അറാക്ക് കൊണ്ട് പല്ല് വൃത്തിയാക്കും; പ്രവാചക കാലത്തെ അനുസ്മരിച്ച് പാത്രത്തിന് മുമ്പിൽ കുത്തിയിരുന്ന് ആഹാരം കഴിക്കൽ; എത്തുന്നിടത്തെ ആചാരങ്ങൾ അതേ പോലെ അനുസരിക്കും; ഇന്ത്യയിൽ കോവിഡിന്റെ എപ്പിസെന്ററായി മാറിയ തബ്ലീഗ് ജമാഅത്തിന്റെ പ്രവർത്തനങ്ങൾ കേരളത്തിലും സജീവം; മുന്നിൽ നിന്ന് നയിക്കുന്നത് ഇടി മുഹമ്മദ് ബഷീറിന്റെ മകൻ
ജീന രാവിലെ നഴ്‌സിങ് ഡ്യൂട്ടിക്ക് പോകുന്ന സമയം രഞ്ജു നല്ല ഉറക്കം; വീട്ടുജോലിക്കാരി ഭക്ഷണം കഴിക്കാനായി തട്ടി വിളിച്ചപ്പോൾ അനക്കമില്ല; അയൽക്കാരെയും ജീനയെയും വിളിച്ചുവരുത്തി നോക്കുമ്പോൾ മനസ്സിലായി രഞ്ജു പോയി; അടുത്തിടെ നെഞ്ചെരിച്ചിൽ കൂടെക്കൂടെ വന്നപ്പോഴും ഗ്യാസെന്ന് കരുതി തള്ളി; മരണം ഹൃദയാഘാതത്തിന്റെ രൂപത്തിൽ വരും മുമ്പ് കുവൈറ്റിലെ ഈ മലയാളി നഴ്‌സിങ് ദമ്പതികൾ സ്വപ്‌നം കണ്ടത് യുകെയിലെ തൊഴിലും ജീവിതവും
കൊറോണ വൈറസ് പകരാൻ സ്പർശനവും ചുമയും ഒന്നും വേണ്ട; രോഗിയുടെ പരിസരത്തുകൂടി പോയാൽ പോലും വായുവിലൂടെ പകരും; രോഗി കിടന്ന മുറിയിൽ മണിക്കൂറുകളോളം വൈറസ് തങ്ങി നിൽക്കും; രോഗിയുടെ ബെഡ്‌റൂമിനു പുറത്തെ കോറിഡോറിൽ പോലും അണുക്കൾ; ഏറ്റവും വേഗത്തിൽ പടരുന്നത് രോഗലക്ഷണങ്ങൾ കാട്ടും മുൻപ്; കൊറോണയെക്കുറിച്ചുള്ള ഏറ്റവും പുതിയ പഠനം ഞെട്ടിക്കുന്നത്; വേണ്ടത് കൂടുതൽ കരുതലുകൾ
നിഷാദ് ഇൻഫോപാർക്കിൽ കോഫി ഷോപ്പ് ജീവനക്കാരൻ; നിഷാദിൽ കടവന്ത്രയിൽ ഡ്രൈവർ; അച്ഛനും അമ്മയ്ക്കും കാര്യമായ വരുമാനവുമില്ല; താമസം വാടക വീട്ടിൽ; ചുറ്റിക്കറങ്ങുന്നത് ലഹരിയുടെ ആവേശത്തിൽ അടിപൊളി ബൈക്കിലും; പൊലീസുകാരന് നേരെ പാഞ്ഞടുത്തതും കഞ്ചാവിന്റെ ആവേശത്തിൽ; മൂത്തയാൾക്കെതിരെ ഉള്ളത് നിരവധി കേസുകളും; കർഫ്യൂവിൽ കറങ്ങാനിറങ്ങിയത് ചോദ്യം ചെയ്ത പൊലീസിനെ ആക്രമിച്ച സഹോദരർ ചില്ലറക്കാരല്ല; മലയിടുംതുരുത്ത് ജംഗ്ഷനിലെ അന്വേഷണം നീളുന്നത് മയക്കുമരുന്ന് മാഫിയയിലേക്ക്
ഇറ്റലിയിൽ നിന്നെത്തിയവർ വിമാനത്താവളത്തിൽ പരിശോധന ഒഴിവാക്കി ഒളിച്ചു കടന്നു; കാത്ത് നിന്ന ബന്ധുക്കൾക്കൊപ്പം സ്വകാര്യ കാറിൽ വീട്ടിലേക്ക്; പിന്നെ ഒരാഴ്ച ബന്ധു വീടുകളിൽ കറക്കം; മൂത്ത സഹോദരന് പനി പിടിച്ച് ആശുപത്രിയിൽ എത്തിയപ്പോൾ കോവിഡിൽ സംശയം തുടങ്ങി; ചികിൽസയ്ക്ക് വിസമ്മതിച്ച് 55 കാരനും ഭാര്യയും 24-കാരനായ മകനും; ഒടുവിൽ ഉഗ്രശാസന എത്തിയപ്പോൾ ഐസുലേഷൻ വാർഡിൽ; റാന്നിയിലെ പ്രവാസി കുടുംബം നാട്ടുകാരോട് ചെയ്തതു കൊടുംക്രൂരത
'ഏത് തെണ്ടിയാ നിങ്ങളെ ഇങ്ങോട്ട് പറഞ്ഞയച്ചത്... എന്റെ മകനും ഭർത്താവും ഡോക്ടറാണ്... അവരേക്കാൾ വലിയ ആളൊന്നുമല്ലല്ലോ നിങ്ങൾ'; ഓസ്ട്രേലിയയിൽ നിന്നെത്തിയ മകൻ ക്വാറന്റൈൻ ലംഘിച്ചെന്ന നാട്ടുകാരുടെ പരാതി അന്വേഷിക്കാനെത്തിയ ഹെൽത്ത് ഇൻസപെക്ടറെ അധിക്ഷേപിച്ച് മുൻ എം പിയും മുൻ മേയറുമായ എ കെ പ്രേമജം; സർക്കാർ തീരുമാനം നടപ്പാക്കേണ്ട സിപിഎം നേതാവു തന്നെ ധിക്കാരം കാട്ടിയപ്പോൾ കേസ് എടുത്ത് പൊലീസും; കോഴിക്കോട് ക്വാറന്റൈൻ ലംഘനത്തിലെ വിപ്ലവ കഥ ഇങ്ങനെ
വിമാനം ഇറങ്ങി കരിപ്പൂരിൽ തങ്ങിയത് ജ്യൂവലറികളിൽ പോകാൻ; കോഴിക്കോടും കണ്ണൂരും സ്വർണ്ണ കടകളിൽ കയറി ഇറങ്ങി വീട്ടിലെത്തി കല്യാണവും ആഘോഷവും ഗംഭീരമാക്കി എരിയാൽ സ്വദേശി; രഹസ്യ ബന്ധങ്ങൾ പലതുള്ള കൊറോണക്കാരന്റെ രാഷ്ട്രീയം മുസ്ലിം ലീഗിനൊപ്പം; റൂട്ട് മാപ്പ് തയ്യാറാക്കുന്നത് അറിഞ്ഞ് ഞെട്ടിയത് മലബാറിലെ സ്വർണ്ണ മാഫിയ; കൃത്യമായ വിവരങ്ങൾ നൽകാതെ ഒളിച്ചുകളിച്ച് പ്രവാസിയും; മലബാറിലെ ദുരിതത്തിന് കാരണം 'ഗോൾഡ് മാഫിയ'! കാസർകോട്ടെ കോവിഡിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
പതിനേഴുകാരി പതിമൂന്നുകാരനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് വീട്ടിൽ ആരുമില്ലാതിരുന്ന ദിവസം; കുഞ്ഞിനെ നോക്കാൻ എത്തിയവൾ സ്ഥിരമായി ശയിച്ചത് ബാലനൊപ്പം; കാമുകനെ വിവാഹം കഴിച്ചിട്ടും കുട്ടിയുമായുള്ള സെക്‌സ് ഉപേക്ഷിക്കാനാകാതെ നഴ്‌സറി ജീവനക്കാരി; പീഡന വിവരം പുറത്തറിഞ്ഞത് യുവതി പതിമൂന്നുകാരന്റെ കുഞ്ഞിന് ജന്മം നൽകിയതോടെ; പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവതിയുടെ ശിക്ഷ വിധിക്കുക ഏപ്രിൽ മൂന്നിന്
കുർബാനെ മധ്യേ ഖണ്ഡിപ്പിന്റെ സമയത്ത് മറ നീക്കി പുറത്തു വന്ന് അച്ചൻ! പട്ടേല ....ന്റെ ഇറ്റലിയിൽ നിന്ന് വന്ന മകന് കൊറോണ സ്ഥിരീകരിച്ചു; അവരുമായി സഹകരിച്ച എല്ലാവരും പള്ളി വിട്ട് പോണമെന്ന് ക്‌നാനായ വികാരിയുടെ പ്രഖ്യാപനം; കേട്ട് ഞെട്ടി വിശ്വാസികൾ; അതിന് ശേഷം നാട് സാക്ഷ്യം വഹിച്ചത് എംഎൽഎയുടെ വീടുകൾ കയറിയുള്ള ബോധവൽക്കരണം; ഐത്തലയിൽ വൈറസ് ബാധിതരുമായി ഇടപെട്ട 300 കുടുംബങ്ങൾ ഐസുലേഷനിൽ; മാസ്‌ക് ധരിച്ച് റാന്നിയെ കാക്കാൻ രാജു എബ്രഹാം മുന്നിട്ടിറങ്ങുമ്പോൾ
'ശവത്തെ ഭോഗിക്കുന്നതുപോലെ കാമഭ്രാന്തനായി ലിംഗം, നനവിന്റെ കണികകൾ എത്തിനോക്കാൻ പോലും മടിക്കുന്ന യോനിയിലേക്ക് കുത്തിത്തിരുകി കയറ്റുമ്പോൾ അനുഭവിക്കേണ്ടി വരുന്ന വേദനയുടെ തീവ്രതയൊന്നും ഒരു പ്രസവവേദനക്കും തരാൻ കഴിയില്ല;' തള്ളിനിക്കുന്ന രണ്ട് മൃദുമാംസ തുണ്ടുകളും, കടിച്ചുപൊട്ടിക്കാനായി രണ്ട് ചുണ്ടുകളും, കാലുകൾക്കിടയിലെ ഒരു തുളയും മാത്രമാണോ താനെന്ന ചിന്ത ഇന്നും വേട്ടയാടുന്നു എന്നും ജോമോൾ ജോസഫ്
നെടുമ്പാശ്ശേരിയിൽ നിന്ന് കോഴിക്കോട് കടന്ന് കണ്ണൂരിൽ കൊറോണ എത്താത്തത് ഈ അമ്മയുടെ കരുതൽ കാരണം; ഇറ്റലിയിൽ നിന്ന് വന്നിറങ്ങുമ്പോൾ മൂന്ന് വയസ്സുകാരിയുടെ പനിയിലെ ആശങ്ക തിരിച്ചറിഞ്ഞത് നേഴ്‌സായ മാതാവ് തന്നെ; കാത്തു നിന്ന ബന്ധുക്കളുടെ അടുത്തേക്ക് ഓടിയെത്താതെ ആരോഗ്യ പ്രവർത്തകർക്ക് അടുത്തേക്ക് കുട്ടിയുമായി ഓടിയെത്തിയത് അമ്മ; നാട്ടിൽ വിമാനം ഇറങ്ങുന്ന പ്രവാസികൾ മാതൃക ആക്കേണ്ടത് ഈ കണ്ണൂരുകാരിയെ; മലബാറിലേക്ക് കൊറോണ എത്തിയില്ലെങ്കിൽ മലയാളി കടപ്പെട്ടിരിക്കുന്നത് ഇരിട്ടിയിലെ ഈ യുവതിയോട്
അഞ്ചു വയസ്സുള്ള കുട്ടി കൈ തട്ടിമാറ്റുന്ന ശക്തിയിലായിരുന്നില്ല അവൾ ഇറങ്ങി പോയത്; വീട്ടിന് പുറത്ത് നിന്ന് നോക്കിയാൽ വഴിയിൽ എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമായി കാണാം; പക്ഷേ അന്ന് ഒന്നും കണ്ടില്ല; 'അമ്മുമ്മ' വിളിച്ചു കൊണ്ടു വന്നെന്നും പട്ടി കുരച്ചപ്പോൾ അപ്രത്യക്ഷമായെന്നും പറഞ്ഞത് അവിശ്വസിക്കേണ്ട കാര്യവുമില്ല; അത് അദൃശ്യ ശക്തിയുടെ ഇടപെടൽ തന്നെ എന്ന് ഇപ്പോഴും വിശ്വസിച്ച് അയൽക്കാരി; ദേവനന്ദയുടെ പഴയ കാണാതാകൽ കേട്ട് അത്ഭുതത്തോടെ മലയാളികൾ; മിനി മറുനാടനോട് അനുഭവം പറയുമ്പോൾ
ക്ഷേത്രോത്സവത്തിൽ ഉത്തര ഉണ്ണിയുടെ നൃത്തം അനൗൺസ് ചെയ്യാൻ ഊർമ്മിള മൈക്ക് കൈയിൽ എടുത്തപ്പോൾ ഓഫായി; കലിപ്പിലായ ഊർമ്മിള കാണികൾക്കും മുമ്പിലേക്ക് മൈക്ക് വലിച്ചെറിഞ്ഞു; കട്ടക്കലിപ്പോടെ നാട്ടുകാരും എത്തിയതോടെ പ്രശ്നത്തിൽ ഇടപെട്ട് പൊലീസും; മെക്ക് താഴേക്ക് ഇടുന്നത് അത്ര വലിയ കുഴപ്പമാണോ സാറേ.. എന്നു പൊലീസുകാരോട് ചോദിച്ചു ഊർമ്മിള ഉണ്ണി; ദൈവ സന്നിധിയിലെ നടിയുടെ അഹങ്കാരം കണ്ടെന്ന പോലെ തിമിർത്ത് പെയ്ത് മഴയും; നൃത്തം മുടങ്ങിയതോടെ കണക്കായി പോയെന്ന് നാട്ടുകാരും