Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നെഞ്ചിൽ ഒരു ബുദ്ധിമുട്ടോടെയുള്ള ചെറിയ പനി; വിശ്രമിച്ചാൽ എല്ലാം ശരിയാകും; കൊവിഡ് ബാധിതയായ സോയ പങ്കുവെക്കുന്നത് വൈറസ് ബാധയുടെ ലക്ഷണങ്ങളും ബുദ്ധിമുട്ടുകളും

നെഞ്ചിൽ ഒരു ബുദ്ധിമുട്ടോടെയുള്ള ചെറിയ പനി; വിശ്രമിച്ചാൽ എല്ലാം ശരിയാകും; കൊവിഡ് ബാധിതയായ സോയ പങ്കുവെക്കുന്നത് വൈറസ് ബാധയുടെ ലക്ഷണങ്ങളും ബുദ്ധിമുട്ടുകളും

മറുനാടൻ ഡെസ്‌ക്‌

ബോളിവുഡ് നിർമ്മാതാവ് കരീം മൊറായിക്കും മക്കൾക്കും കൊറോണ ബാധ സ്ഥിരീകരിച്ചിരിച്ചതോടെ ഇവർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ശ്രീലങ്കയിൽ നിന്നെത്തിയ ഇളയമകൾ ഷാസയ്ക്കാണ് ആദ്യം രോ​ഗം സ്ഥിരീകരിച്ചത്. അതിന് പിന്നാലെ മൂത്തമകൾ സോയയ്ക്കും ഫലം പോസിറ്റീവായി. ഇപ്പോൾ രോ​ഗലക്ഷണങ്ങളെക്കുറിച്ചും ബുദ്ധിമുട്ടുകളെക്കുറിച്ചും ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് സോയ.

അച്ഛനും, ഷാസക്കും എനിക്കും കൊറോണ സ്ഥിരീകരിച്ചു. പപ്പയ്ക്കും ഷാസക്കും രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. എനിക്ക് ചെറുതായിട്ടുണ്ടായിരുന്നു. എന്റെ അനുഭവങ്ങൾ മറ്റുള്ളവർക്കായി പങ്കുവെയ്ക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. ചെറിയ പനിപോലെയാണ്, നെഞ്ചിൽ ഒരു ബുദ്ധിമുട്ടുപോലെ തോന്നും. സഹിക്കാവുന്നതാണ്, വിശ്രമിച്ചാൽ എല്ലാം ശരിയാകും. പ്രാണായാമം, ചൂടുവെള്ളം എല്ലാം സഹായകമാകും. എല്ലാം വിശദമായി പങ്കുവെക്കാം. ആശംസകളുമായി എത്തിയ എല്ലാവർക്കും നന്ദി. വീട്ടിലേക്ക് ഉടൻ തിരിച്ചുപോകാൻ കഴിയുമെന്ന് വിശ്വസിക്കുന്നു.'' സോയ കുറിച്ചു. കൂടാതെ തങ്ങൾക്കുവേണ്ടി കഷ്ടപ്പെടുന്ന ആരോ​ഗ്യപ്രവർത്തകരെ പ്രശംസിക്കാനും താരം മറന്നില്ല. തങ്ങളെ നന്നായി പരിചരിക്കുന്നതുകൂടാതെ സന്തോഷിപ്പിക്കാനായി തമാശകളും അവർ പറയുന്നുണ്ട് എന്നും സോയ വ്യക്തമാക്കി.

 

      View this post on Instagram

Feeling So overwhelmed watching the Dr’s , nurses and hospital staff taking care of us fearlessly! No words can describe .. i can see their discomfort in their protective suits yet 24 /7 on their toes serving us ... the true heroes for sure ... my Dr is so sweet and full of life , he constantly makes jokes and makes me feel so light.. yesterday he was the one to bring the news to me about testing positive and he was so sensitive and funny at the same time ( don’t know how he did that) so so grateful for Dr Saurabh Phadkare and his team ...Feeling so safe in his hands ... #coronavirus #covid19positivethoughts #indiafightscorona

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP