Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഐപിസി കേരളാ സ്റ്റേറ്റ് ട്രഷറർ ബ്രദർ. ജോയി താനുവേലിയുടെ മകൻ നിർമ്മിച്ച സിനിമ; പെന്തക്കോസ്തുകാരുടെ ഇഷ്ടപ്പെട്ട വർഷിപ്പ് ലീഡർ സ്റ്റീഫൻ ദേവസിയുടെ സംഗീതം; എല്ലാവരും ഒത്തുപിടിച്ച് പ്രാർത്ഥിച്ച് ഈ സിനിമ വിജയിപ്പിക്കണേ..! വിശ്വാസികളും പാസ്റ്റേഴ്‌സും കഴിവതും തീയറ്ററിൽ പോയി സിനിമ കാണണം: നീരാളി വിജയിപ്പിക്കാൻ പെന്തക്കോസ്ത് വിശ്വാസികൾ

ഐപിസി കേരളാ സ്റ്റേറ്റ് ട്രഷറർ ബ്രദർ. ജോയി താനുവേലിയുടെ മകൻ നിർമ്മിച്ച സിനിമ; പെന്തക്കോസ്തുകാരുടെ ഇഷ്ടപ്പെട്ട വർഷിപ്പ് ലീഡർ സ്റ്റീഫൻ ദേവസിയുടെ സംഗീതം; എല്ലാവരും ഒത്തുപിടിച്ച് പ്രാർത്ഥിച്ച് ഈ സിനിമ വിജയിപ്പിക്കണേ..! വിശ്വാസികളും പാസ്റ്റേഴ്‌സും കഴിവതും തീയറ്ററിൽ പോയി സിനിമ കാണണം: നീരാളി വിജയിപ്പിക്കാൻ പെന്തക്കോസ്ത് വിശ്വാസികൾ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: പൊതുവേ സിനിമ തീയറ്ററിൽ പോയി കാണുന്ന കാര്യത്തിൽ അടക്കം പിന്നോക്കം നിൽക്കുന്നവരാണ് പെന്തകോസ്ത് വിശ്വാസികൾ. എന്നൽ, സഭയിൽ പെട്ട ആളുകൾക്ക് സിനിമയുമായി അടുത്തബന്ധമുള്ളപ്പോൾ പിന്നെ എന്തിന് സിനിമ തീയറ്ററിൽ പോയി കാണാതിരിക്കണം. മോഹൻലാൽ കടുത്ത ആരാധകർ പോലും മികച്ചതെന്ന് അഭിപ്രായപ്പെടാത്ത പുതിയ ചിത്രമായ 'നീരാളി' വിജയിപ്പിക്കണം എന്ന ആഹ്വാനവുമായി രംഗത്തിറങ്ങിയിരിക്കുകയാണ് പെന്തകോസ്തുകാർ. സാധാരണ മോഹൻലാൽ സിനിമ വിജയിപ്പിക്കാൻ സോഷ്യൽ മീഡിയയിലുടെയും മറ്റും രംഗത്തെത്താറുള്ളത് മോഹൻലാൽ ഫാൻസുകാരാണെങ്കിൽ ഇത്തവണ ആ റോൾ ഏറ്റെടുത്തിരിക്കുന്നത് പെന്തക്കോസ്ത് വിശ്വാസി സമൂഹമാണ്.

കേരളത്തിലെ എല്ലാ സഭകളും ഉപവാസ പ്രാർത്ഥന നടത്തണമെന്നും വിശ്വാസികളും പാസ്റ്റർമാരും സിനിമ കണ്ട് വിജയിപ്പിക്കണമെന്നും ആഹ്വാനം നടത്തുന്നുണ്ട്. സോഷ്യൽ മീഡിയയിലൂടെയാണ് സന്ദേശം പ്രചരിക്കുന്നത്. ബെന്നി പുത്തുകേരിൽ എന്നായാൽ പാസ്റ്റർമാരോടും വിശ്വാസികളോടും ആഹ്വാനം ചെയ്‌തെഴുതിയ ഫേസ്‌ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. അദ്ദേഹം നീരാളി വിജയിപ്പിക്കാൻ ആഹ്വാനം ചെയ്യുന്നതിന് കാരണം രണ്ടാണ്. ഒന്ന്, ഐപിസി കേരളാ സ്റ്റേറ്റ് ട്രഷറർ ബ്രദർ. ജോയി താനുവേലിന്റെ മകൻ നിർമ്മിച്ച സിനിമയാണ് ഇത്. കൂടാതെ സിനിമയിൽ പെന്തക്കോസ്തുകാരുടെ ഇഷ്ടപ്പെട്ട വർഷിപ്പ് ലീഡർ സ്റ്റീഫൻ ദേവസിയാണ് സംഗീതം പകർന്നിരിക്കുന്നതും. ഈ രണ്ട കാര്യങ്ങൾക്കൊപ്പ ആവശ്യത്തിന് പ്രാർത്ഥനാ സഹായവും ചെയ്യണമെന്നാണ് ആഹ്വാനം. അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

'നമ്മുടെ ഐപിസി കേരളാ സ്റ്റേറ്റ് ട്രഷറർ ബ്രദർ. ജോയി താനുവേലിന്റെ മകന്റെ സിനിമ 'നീരാളി' പുറത്തു വന്നതിന്റെ സന്തോഷത്തിലാണ് എല്ലാവരും, സന്തോഷ് താനുവേലി. ഈ സിനിമ ഒരു മെഗാ ഹിറ്റാവാൻ പ്രാർത്ഥന അപേക്ഷിച്ചിരുന്നു. ഇതിലുള്ള എല്ലാവരും ഒന്ന് ഒത്തു പിടിച്ച് പ്രാർത്ഥിച്ച് ഇതിനെ വിജയിപ്പിക്കണമേ മാത്രമല്ല, പെന്തക്കോസ്തുകാരുടെ ഇഷ്ടപ്പെട്ട വർഷിപ്പ് ലീഡർ സ്റ്റീഫൻ ദേവസി ആണ് സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. ഇത് എല്ലാ വിശ്വാസികൾക്കും ഒരു മാതൃക ആവാനും, ഒരു നല്ല സിനിമ പിടിക്കാനുള്ള പ്രചോദനമാകാനും, പ്രത്യേകിച്ച് കേരളാ സ്റ്റേറ്റിലെ എല്ലാ സഭകളും ഒരു ദിവസം ഉപവാസ പ്രാർത്ഥനയായി കൂടി വരികയും എല്ലാ ഐപിഎസ് പാസ്റ്റേഴ്‌സും വിശ്വാസികളും കഴിവതും പോയി നീരാളി കാണണമെന്നും അപേക്ഷിക്കുന്നു.'

എന്തായാലും സൈബർ ലോകത്ത് ട്രോളുകളും ഈ പോസ്റ്റിനെ തുടർന്ന് ഉണ്ടായിട്ടുണ്ട്. സമുദായസ്‌നേഹം ആകാമെങ്കിലും അതിന് സിനിമയും കൂട്ടുപിടിക്കണോ എന്നതാണ് ഉയരുന്ന ചോദ്യം. സിനിമ തീയറ്ററിൽ പോയി കാണുന്നതിനോട് അടക്കം പിന്തിരിപ്പിൻ സമീപനമുള്ള പെന്തക്കോസ്ത് സഭക്കാർ സിനിമ വിജയിപ്പിക്കാൻ രംഗത്തിറങ്ങിയതിലെ കൗതുകമാണ് ട്രോളുകളിൽ നിറയുന്നത്. സിനിമയുടെ നിർമ്മാതാക്കളിൽ ഒരാൾ ട്രഷററുടെ മകനായതു കൊണ്ടുള്ള സ്‌നേഹമാണ് ഇതെന്നാണ് ആക്ഷേപം. സന്തോഷ് ടി കുരുവിളയാണ് സിനിമയുടെ നിർമ്മാതാവാത്.

എന്തായാലും മഹാദുരന്തത്തിൽ നിന്നും രക്ഷപെടാൻ വേണ്ടി നടത്തുന്ന പ്രാർത്ഥന മോഹൻലാൽ സിനിമക്ക് വേണ്ടി നിർദ്ദേശിച്ചതും ട്രോളിംഗിന് ഇരയായിട്ടുണ്ട്. ഏറെക്കാലത്തിന് ശേഷമാണ് മോഹൻലാൽ ചിത്രം തീയറ്ററിൽ എത്തിയത്. കഥ കേട്ടയുടൻ മോഹൻലാൽ ഡേറ്റ് നൽകുകയും മറ്റ് ചിത്രങ്ങൾ മാറ്റിവച്ച് നീരാളി തുടങ്ങുകയും ചെയ്തതോടെ എല്ലാവരും ആകാംക്ഷയിലായിരുന്നു.

എന്നാൽ എല്ലാ പ്രതീക്ഷകളെയും തകർത്തിരിക്കുകയാണ് നീരാളി. എട്ടുമാസമായി തങ്ങൾ കാത്തിരുന്നത് ഇതുപോലെ ഒരു സിനിമയ്ക്കായിരുന്നോ എന്നാണ് മോഹൻലാൽ ആരാധകർ പോലും ചോദിക്കുന്നത്. ഒരു നല്ല പ്ലോട്ടായിരുന്നു എങ്കിലും അതീവ ദുർബലമായ തിരക്കഥയും കൃത്രിമത്വം നിറഞ്ഞ സംഭാഷണങ്ങളും ചിത്രത്തെ അസഹനീയമായ കാഴ്ചയാക്കി മാറ്റുന്നുവെന്നാണ് സിനിമയെ കുറിച്ചുള്ള ആക്ഷേപം. എന്തായാലും ഈ ആക്ഷേപങ്ങൾക്കിടെയാണ് നീരാളി കാണാൻ പെന്തകോസ്ത്ത് ആഹ്വാനം ഉണ്ടായത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP