'കല്യാണം കഴിച്ച് കയറിച്ചെല്ലുന്ന വീട്ടിൽ ഇറാഖിലെ യുദ്ധമാണോ യുഎൻ ഉച്ചകോടിയാണോ വിധിച്ചിരിക്കുന്നതെന്ന് മുൻകൂട്ടി അറിയാൻ പറ്റില്ല; അല്ല, ഈ ജ്യോൽസ്യന്മാർക്ക് ഇത് പ്രവചിക്കാൻ പറ്റുമോ? ഇല്ല അല്ലേ ? സ്വന്തമായി നാല് കാശു ഉണ്ടാക്കാൻ ഒരു ജോലി; ഇല്ലെങ്കിൽ ഒരു അണ്ടർ വെയർ വാങ്ങാൻ കെട്ടിയോന്റെ മുന്നിൽ കൈ നീട്ടേണ്ടി വരും'; വിവാഹത്തിന് മുൻപ് പെൺകുട്ടികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെപ്പറ്റി ഡോ. ഷിനു ശ്യാമളൻ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു
മറുനാടൻ ഡെസ്ക്
കല്യാണം കഴിക്കുന്നതിന് മുൻപ് പെൺകുട്ടികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്? അങ്ങനെ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഡോ. ഷിനു ശ്യാമളൻ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
''കല്യാണം കഴിച്ച് കയറിച്ചെല്ലുന്ന വീട്ടിൽ ഇറാഖിലെ യുദ്ധമാണോ അതോ യുഎൻ ഉച്ചകോടിയാണോ വിധിച്ചിരിക്കുന്നതെന്ന് മുൻകൂട്ടി അറിയാൻ പറ്റില്ല. അതുകൊണ്ട് കല്യാണം കഴിക്കുംമുൻപ് കുറെ കാര്യങ്ങൾ ചെയ്യണം. സ്വന്തമായി പണം സമ്പാദിക്കാൻ ഒരു ജോലി, വണ്ടിയോടിക്കാൻ പഠിക്കുക, കൂട്ടുകാർക്കൊപ്പം യാത്ര, എന്നിവ നിർബന്ധമായും ചെയ്തിരിക്കുക. എനിക്ക് സൗകര്യമുള്ളപ്പോൾ ഗർഭിണിയാകുമെന്നും വീട്ടുകാരോ നാട്ടുകാരോ അല്ല അത് തീരുമാനിക്കുകയെന്നും തീരുമാനിക്കുക''.
''സ്വന്തമായി നാല് കാശു ഉണ്ടാക്കാൻ ഒരു ജോലി. ഇല്ലെങ്കിൽ ഒരു അണ്ടർ വെയർ വാങ്ങാൻ കെട്ടിയോന്റെ മുന്നിൽ കൈ നീട്ടേണ്ടി വരും. സ്വന്തമായി അക്കൗണ്ടിൽ എല്ലാ മാസവും ശമ്പളം വരുമെങ്കിൽ ഓ എന്താ സന്തോഷമെന്നോ. സ്വന്തം ആവശ്യങ്ങൾക്കും കുടുംബത്തിലെ അവശ്യങ്ങൾക്കും ആരുടെയും മുന്നിൽ കൈ നീട്ടാതെ ജീവിക്കാം. നാളെയെന്നത് എന്താണെന്ന് ആർക്കറിയാം. നാളെ നിങ്ങൾ തനിച്ചായാലും ജീവിക്കണ്ടേ? അപ്പോൾ ആദ്യം സ്വന്തമായി ഒരു ജോലി??. അല്ലാതെ പഠിച്ചു കഴിഞ്ഞാലുടനെ അല്ലെങ്കിൽ 18 തികഞ്ഞാൽ ഉടനെ ആരുടെയെങ്കിലും മുന്നിൽ പോയി തലകുനിച്ചു നിൽക്കരുത''്.
പോസ്റ്റ്....
കല്യാണം കഴിക്കുന്നതിന് മുൻപ് കുറെ കാര്യങ്ങൾ ചെയ്യണം പെണ്ണുങ്ങളെ??. ഇല്ലെങ്കിൽ കല്യാണം കഴിഞ്ഞാൽ ഉടനെ നിങ്ങളെക്കാളും മുൻപേ നിങ്ങൾ പ്രസവിച്ചോ, രണ്ടാമത്തെ കുഞ്ഞായോ, അവളുടെ മുടി നരച്ചോയെന്നൊക്കെ നോക്കി നടക്കുന്ന നാട്ടുകാർ ഒന്നിനും സമ്മതിക്കില്ല. ഒന്ന് സ്വസ്ഥമായിട്ട് പ്രസവിക്കാൻ കൂടി അവർ സമ്മയ്ക്കില്ല??.
അപ്പോൾ പറഞ്ഞു വന്നത് കല്യാണത്തിന് മുൻപ് മിനിമം കുറച്ചു കാര്യങ്ങൾ പഠിക്കുക. ഇല്ലെങ്കിൽ പിന്നീട് പറ്റിയില്ലെങ്കിലോ. കേറി ചെല്ലുന്ന വീട്ടിൽ ഇറാഖിലെ യുദ്ധമാണോ അതോ യു. എൻ. ഉച്ചകോടിയാണോ നമുക്ക് വിധിച്ചിരിക്കുന്നതെന്നു മുൻകൂട്ടി അറിയാൻ പറ്റില്ലലോ.അല്ല, ഈ ജ്യോൽസ്യന്മാർക്ക് ഇത് പ്രവചിക്കാൻ പറ്റുമോ? ഇല്ല അല്ലേ ??.
1. സ്വന്തമായി നാല് കാശു ഉണ്ടാക്കാൻ ഒരു ജോലി. ഇല്ലെങ്കിൽ ഒരു അണ്ടർ വെയർ വാങ്ങാൻ കെട്ടിയോന്റെ മുന്നിൽ കൈ നീട്ടേണ്ടി വരും. സ്വന്തമായി അക്കൗണ്ടിൽ എല്ലാ മാസവും ശമ്പളം വരുമെങ്കിൽ ഓ എന്താ സന്തോഷമെന്നോ. സ്വന്തം ആവശ്യങ്ങൾക്കും കുടുംബത്തിലെ അവശ്യങ്ങൾക്കും ആരുടെയും മുന്നിൽ കൈ നീട്ടാതെ ജീവിക്കാം. നാളെയെന്നത് എന്താണെന്ന് ആർക്കറിയാം. നാളെ നിങ്ങൾ തനിച്ചായാലും ജീവിക്കണ്ടേ? അപ്പോൾ ആദ്യം സ്വന്തമായി ഒരു ജോലി??. അല്ലാതെ പഠിച്ചു കഴിഞ്ഞാലുടനെ അല്ലെങ്കിൽ 18 തികഞ്ഞാൽ ഉടനെ ആരുടെയെങ്കിലും മുന്നിൽ പോയി തലകുനിച്ചു നിൽക്കരുത്. മനസ്സിലായോ? ആദ്യം ജോലി പിന്നെ മതി കല്യാണമെന്ന്..??
2. വണ്ടിയോടിക്കുവാൻ പഠിക്കുക. ഇരുചക്ര വാഹനം മാത്രമല്ല, കാറും. നമ്മൾ പെണ്ണുങ്ങൾ 40 സ്പീഡിലെ പോകു എന്ന് അങ്ങാടിയിൽ സംസാരമുണ്ട്. അതിൽ കുഴച്ചു കഴമ്പുണ്ടൊ എന്നു സംശയമുണ്ട്. നമ്മൾ സ്ത്രീകൾ നമ്മുടെ ജീവന് വില കല്പിക്കുന്നുവെന്നും, വീട്ടിൽ ഒരുപറ്റം സ്നേഹനിധികൾ നമ്മെ കാതിരിപ്പുണ്ടെന്ന ബോധവും നമുക്ക് ഉള്ളതുകൊണ്ടാണല്ലോ നമ്മൾ 40 പോകുന്നത്????. നമ്മൾ പെണ്ണുങ്ങൾ 40 ഓടിച്ചിട്ടും എന്താ കാര്യം, എതിരെ ഒരു ബോധവും ഇല്ലാതെ നല്ല സ്പീഡിൽ വന്നിടിച്ചാൽ എന്ത് ചെയ്യാനാണ്??. അതുകൊണ്ട് കഴിവതും കാർ കൂടെ ഓടിക്കാൻ പഠിക്കണം. ലൈസൻസ് എടുക്കണം. കല്യാണം കഴിഞ്ഞു ' ചേട്ടാ വൈകിട്ട് എന്നെ ബ്യൂട്ടി പാർലറിൽ വിടുമോ?' എന്നു ചോദിക്കുന്നതിന് പകരം ' ചേട്ടാ, ഞാൻ ബ്യൂട്ടി പാർലറിൽ പോയിട്ട് വരാം' എന്നു പറയണം. ഹാ.. അങ്ങനെ പറയുമ്പോൾ എന്താ ഒരു സന്തോഷം. ഇൻഡിപെൻഡണ്ട് സ്ത്രീയാവണം ??.
3.അത്യാവശ്യം പാചകം അറിയണം. പട്ടിണി കിടക്കാതെ ജീവിക്കാൻ ഉള്ളത് അറിഞ്ഞാൽ മതി. ബാക്കി വേണേൽ കെട്ടിയൊൻ കൂടെ നിങ്ങളുടെ കൂടെ ചേർന്നു ഉണ്ടാക്കും. അല്ല പിന്നെ??.
4. കൂട്ടുകാരോടൊപ്പം ഒരു യാത്ര പോകുക. ആണ്കുട്ടികൾ വീട്ടിൽ ചോദിച്ചാൽ ' പൊക്കോ മോനെ, സൂക്ഷിച്ചു പോണേ,..' പെണ്മക്കൾ ചോദിച്ചാൽ ' അടങ്ങി ഒതുങ്ങി വീട്ടീലിരിക്കേടി, പെണ്ണുങ്ങൾ എല്ലാം കൂടെ കറങ്ങാൻ പോകുന്നു'?? എന്ന മറുപടി പ്രതീക്ഷിക്കാം. എങ്ങനെയെങ്കിലും കൂട്ടുകാരൊക്കെ ചേർന്നൊരു യാത്ര പോകുക.??
5. കല്യാണത്തിന് മുന്നേ തീരുമാനിക്കുക വിവാഹശേഷം എനിക്ക് സൗകര്യമുള്ളപ്പോൾ ഗർഭിണിയാകുമെന്നും അല്ലാതെ നാട്ടുകാരോ, വീട്ടുകാരോ അല്ല തീരുമാനിക്കുകയെന്നും. അതായത് വിവാഹശേഷം സാമ്പത്തിക ഭദ്രത കൈവന്നതിന് ശേഷവും, സ്വസ്ഥമായി പ്രണയിച്ചു പരസ്പരം മനസിലാക്കുകയും ചെയ്തതിന് ശേഷവും, സെറ്റിൽ ആയതിനു ശേഷവും പ്രസവിക്കാമെന്ന്. അല്ലാതെ ഇവൾ കല്യാണം കഴിഞ്ഞു പത്താം മാസം പ്രസവിക്കുമോയെന്ന് നോക്കിയിരിക്കുന്ന നാട്ടുകാരോട് 'സ്വന്തം വീട്ടിലെ പ്രസവത്തെ കുറിച്ചു നോക്കാൻ' പറഞ്ഞേക്കണം. അത്ര തന്നെ.
6.വിവാഹശേഷവും ജോലിക്ക് പോകുക. ജോലിക്ക് പോകണ്ട എന്നു പറയുന്ന ആണുങ്ങളെ കെട്ടല്ലേ. കൂട്ടിലിട്ട് വളർത്താൻ ബ്രോയിലർ കോഴിയല്ല സ്ത്രീകൾ. ജോലിക്ക് പോകണം. ഇല്ലെങ്കിൽ ടി.വി യിലെ സീരിയൽ മുഴുവൻ കണ്ട് ഭ്രാന്ത് പിടിക്കും??. ജോലിക്ക് പോകുന്നത് വളരെ നല്ല കാര്യമാണ്. വീട്ടിലെ അന്തരീക്ഷത്തിൽ നിന്നും കുറച്ചു നേരം മാറി നിൽക്കാം. സ്വന്തമായി വരുമാനം. കൂട്ടുകാർ. അങ്ങനെ എല്ലാം കൊണ്ടും നല്ലത് തന്നെ.
7.നീന്തൽ, ഡാൻസ്, കരാട്ടെ ഇവയിൽ ഇഷ്ടമുള്ളതൊക്കെ പഠിക്കണം. പ്രത്യേകിച്ചു നീന്തലും കരാട്ടെയും. ശല്യം ചെയ്യുന്നവരുടെ മർമ്മം നോക്കി തൊഴിക്കുന്നത് നന്നായി പഠിച്ചോണം??. പിന്നെ അവൻ മൂത്രമൊഴിക്കരുത്????
8. വിവാഹശേഷം പ്രസവിച്ചു കഴിഞ്ഞാൽ പിന്നെ അമ്മച്ചിമാരെ പോലെ മുടിയും ചീകാതെ, ശരീരവും ശ്രദ്ധിക്കാതെ, സൗന്ദര്യവും ശ്രദ്ധിക്കാതെ നടക്കരുത്. 75 വയസ്സായിട്ടും 40 വയസ്സ് തോന്നിക്കുന്ന സിനിമ നടി രേഖ, 30 തോന്നിക്കുന്ന ശിൽപ ഷെട്ടി, ഐശ്വര്യ റായ് ഇവരൊക്കെ ഇപ്പോഴും സുന്ദരിയായിരിക്കാമെങ്കിൽ ഒന്നോ രണ്ടോ പ്രസവിച്ച നമുക്കും പറ്റും. പ്രസവിച്ചു കഴിഞ്ഞ ഉള്ള നെയ്യും, ലേഹ്യവും എല്ലാം കഴിച്ചു തടി കൂട്ടരുത്. ഗര്ഭിണിയായിരിക്കുമ്പോഴോ, പ്രസവശേഷമോ രണ്ടു പേര് കഴിക്കുന്നത് കഴിക്കണം എന്നു പറയുന്നത് തെറ്റാണ്. ഒരൽപ്പം കൂടുതൽ കഴിച്ചാൽ മതി. അല്ലാതെ വാരി വലിച്ചു കഴിച്ചു അമിതഭാരം വെക്കേണ്ട. ഇനി അഥവാ ശരീര ഭാരം കൂടിയാൽ തന്നെ വ്യായാമവും,ഭക്ഷണ ക്രമീകരണവും കൊണ്ട് ഭാരം കുറയ്ക്കാമെന്നേ. ദേ ഈ ഞാൻ 14 കിലോ കുറച്ചിലെ മാസങ്ങൾ കൊണ്ട്??.
9.എന്തിനും ഏതിനും ഭർത്താവ് പറയുന്നത് മാത്രമേ കേൾക്കു, സ്വന്തമായി എനിക്ക് ഒരു അഭിപ്രായവുമില്ല എന്നതൊക്കെ സിനിമയിൽ മതി. ജീവിതത്തിൽ സ്വന്തം അഭിപ്രായങ്ങളും, നിലപാടുകളും വേണം.സ്വന്തമായി വ്യക്തിത്വം കാത്തു സൂക്ഷിക്കുക. വേറെ ഒരു കുടുംബത്തോട്ട് കയറി ചെന്നെന്ന് കരുതി, നിങ്ങൾ നിങ്ങളല്ലാതെയാകേണ്ട കാര്യമില്ല.
വിവാഹത്തിന് മുൻപ് സാധിച്ചില്ലെങ്കിൽ തന്നെ നിരാശപ്പെടേണ്ട. വിവാഹശേഷവും വണ്ടിയോടിക്കാനോ, കരാട്ടെയോ, ഗുസ്തിയോ ഒക്കെ പഠിക്കാം. അതാകുമ്പോൾ ഭർത്താവിന് ഒരു ബഹുമാനമൊക്കെ തോന്നാം. 'നിന്റെ ഭാര്യ എവിടെ പോയി?' 'അവൾ 'കരാട്ടെ' പഠിക്കാൻ പോയി' എന്ന് ഭർത്താവ് പറയുമ്പോൾ കേൾക്കുന്ന നാട്ടുകാർ നിങ്ങളെ പറ്റി പരദൂഷണം പറയുന്നതിന് മുൻപ് അവർ ഒന്നൂടെ ചിന്തിക്കും??. ബ്ലാക്ക് ബെൽറ്റോക്കെ മുറ്റത്ത് നാട്ടുകാർ കാണുന്ന പോലെ വെച്ചേക്കണം. അല്ല പിന്നെ ??പെണ്ണുങ്ങളോടാ കളി??.
ഡോ. ഷിനു ശ്യാമളൻ
Stories you may Like
- മുത്തച്ഛന്റെയും പേരക്കുട്ടിയുടെയും മരണം ഉരുവച്ചാൽ ഗ്രാമത്തെ കണ്ണീരിലാഴ്ത്തി
- കല്ലറ പോക്സോ കേസ്; പ്രതി ഉണ്ണിയെ ഹാജരാക്കാൻ പോക്സോ കോടതി ഉത്തരവ്
- വർക്കല റിസോർട്ട് മയക്കുമരുന്ന് കേസിൽ തുടരന്വേഷണ റിപ്പോർട്ട് ഹാജരാക്കണം
- ശിശുദിനത്തിൽ വാട്ടർ മെട്രോ യാത്ര ആസ്വദിച്ച് അവയവമാറ്റം ചെയ്ത കുട്ടികൾ
- മകനും മരുമകൾക്കുമെതിരെ പരാതി നൽകി കന്നഡ നടി ബി. ശ്യാമള ദേവി
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയെക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ബാങ്ക് ലോക്കർ മുറിയിൽ വിഷവാതകം; സ്വർണം വയ്ക്കാൻ ലോക്കർ മുറിയിൽ പ്രവേശിച്ച മൂന്ന് ജീവനക്കാരികൾ അബോധാവസ്ഥയിൽ ആശുപത്രിയിൽ; കാർബൺ മൊണോക്സൈഡ് വാതകത്തിന്റെ സാന്നിധ്യം സംശയിക്കുന്നതായി പൊലീസ്
- തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്