പഴങ്കഞ്ഞിയെ മികച്ച പ്രഭാത ഭക്ഷണമായി യുനസ്ക്കോയും യുഎന്നും തെരഞ്ഞെടുത്തുവെന്ന വാട്സാപ്പ് വാർത്ത വ്യാജം; മെസ്സേജിൽ പറഞ്ഞിരിക്കുന്ന ഗുണങ്ങൾ പഴങ്കഞ്ഞിക്കില്ല; ചിലപ്പോൾ ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യതയും; എത്ര സമയം വേവിച്ച ചോറോ കഞ്ഞിയോ പുറത്തു വയ്ക്കുന്നോ അത്രക്കും അവ ഭക്ഷണയോഗ്യം അല്ലാതെയാവും; ശാസ്ത്രജ്ഞൻ സുരേഷ് സി പിള്ളയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: കഴിഞ്ഞ കുറച്ചു ദിവസമായി ഫേസ്ബുക്കിലും വാട്സാപ്പിലുമായി പ്രചരിപ്പിക്കുന്ന ഒരു വാർത്തയാണ് പഴങ്കഞ്ഞിയെ മികച്ച പ്രഭാത ഭക്ഷണമായി യുഎന്നും യുനെസ്ക്കോയും തെരഞ്ഞെടുത്തുവെന്നത്. ഇതിനായുള്ള യുനെസ്ക്കോയുടെ സർട്ടിഫിക്കേറ്റും ഒപ്പം വച്ചാണ് പ്രചാരണം കൊഴുക്കുന്നത്. ശരിക്കും ഒരു എനർജി ഡ്രിങ്കാണ് പഴങ്കഞ്ഞിയെന്നും ദിവസവും രാവിലെ പഴങ്കഞ്ഞി കുടിച്ചാൽ കാൻസർ അടക്കമുള്ള രോഗങ്ങളെ ചെറുക്കാൻ കഴിയുമെന്നുമാണ് പ്രചാരണം. എന്നാൽ ഇത് തീർത്തും അബദ്ധവും അശാസ്ത്രീയവുമാണെന്നാണ് ശാസ്ത്രജ്ഞൻ സുരേഷ്.സി.പിള്ള പറയുന്നത്. ഈ വാർത്ത പൂർണ്ണമായും വ്യാജമാണെന്നും ഇത് ആരോ ഫോട്ടോഷോപ്പ് ചെയ്തുണ്ടാക്കിയ
സർട്ടിഫിക്കറ്റാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ആ മെസ്സേജിൽ പറഞ്ഞിരിക്കുന്ന ഗുണങ്ങൾ പഴങ്കഞ്ഞിക്കില്ല എന്ന് മാത്രമല്ല, ചിലപ്പോൾ ഫുഡ് പോയ്സൺ ഉണ്ടാക്കാനും സാധ്യത ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എത്ര സമയം വേവിച്ച ചോറ് കഞ്ഞി ഇവ പുറത്തു വയ്ക്കുന്നോ അത്രയ്ക്കും അവ ഭക്ഷണയോഗ്യമല്ലാതെയാവുകയാണെന്നും ഡോ സുരേഷ് ചൂണ്ടിക്കാട്ടുന്നു. സുരേഷ് സി പിള്ളയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്.
പഴങ്കഞ്ഞി പ്രേമികൾക്ക്......
നിങ്ങളും കണ്ടു കാണും ആ whatsapp മെസ്സേജ് 'UNESCO യുടെ അവാർഡ് കിട്ടിയ നമ്മുടെ പഴങ്കഞ്ഞി....പഴങ്കഞ്ഞി അത്ര മോശമല്ല... ഗുണം കേട്ടാല്‍ ഞെട്ടും'
ഞെട്ടുന്നതിന് മുൻപേ ഇതും കൂടി വായിക്കൂ.
ആദ്യം തന്നെ പറയട്ടെ, പഴങ്കഞ്ഞിക്ക് UNESCO യുടെയോ UN ന്റെയോ ഏറ്റവും നല്ല പ്രഭാത ഭക്ഷണം എന്നൊരു അവാർഡ് കിട്ടിയിട്ടേ ഇല്ല. ഒരു ഹോക്സ് മെസ്സേജ് ആണ്. ആരോ, ഫോട്ടോഷോപ്പ് ചെയ്തുണ്ടാക്കിയ സർട്ടിഫിക്കറ്റ് ആണ് UNESCO യുടെ പഴങ്കഞ്ഞി സർട്ടിഫിക്കറ്റ്.
ആ മെസ്സേജിൽ പറഞ്ഞിരിക്കുന്ന ഗുണങ്ങൾ പഴംകഞ്ഞിക്കില്ല എന്ന് മാത്രമല്ല, ചിലപ്പോൾ ഫുഡ് പോയ്സൺ വരാനും സാധ്യത ഉണ്ട്. ഹോട്ടലുകളിൽ വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഉണ്ടാക്കുന്ന തണുത്ത ഭക്ഷണം വഴി ഉണ്ടാകാവുന്ന പ്രശ്നങ്ങൾ വേറെ.
അപ്പോൾ എന്താണ് യഥാർത്ഥ പ്രശ്നം?
മിക്കവാറും എല്ലാ തരം അരിയിലും Bacillus cereus എന്ന ബാക്റ്റീരിയയുടെ സ്പോറുകൾ (ബീജകോശങ്ങൾ) ഉണ്ടാവും. Bacillus cereus എന്ന ബാക്ടീരിയ ഉൽപ്പാദിപ്പിക്കുന്ന ടോക്സിൻ ഫുഡ് പോയ്സൺ ഉണ്ടാക്കുന്നവയാണ്. ചോറിലും, ഫ്രൈഡ് റൈസിലും ഈ ബാക്ടീരിയ മൂലം ഭക്ഷ്യ വിഷബാധ ഉണ്ടായത് പലപ്പോളും റിപ്പോർട്ട് ചെയ്തിട്ടും ഉണ്ട് .(ഉദാഹരണത്തിന് Osimani, A., Aquilanti, L., & Clementi, F. (2018). Bacillus cereus foodborne outbreaks in mass catering. International Journal of Hospitality Management, 72, 145-153; Mortimer, P. R., and G. McCann. 'Food-poisoning episodes associated with Bacillus cereus in fried rice.' The Lancet 303, no. 7865 (1974): 1043-1045.)
ചോറ് കുക്ക് ചെയ്യുമ്പോൾ Bacillus cereus ന്റെ സ്പോറുകൾ ചാവാറില്ല. സ്പോറുകൾക്കു ഉയർന്ന താപ നിലയിലും നശിക്കാതെ ഇരിക്കുവാൻ പറ്റും. ചൂട് ചോറ് കഴിക്കുമ്പോൾ പ്രശ്നവും ഇല്ല, ഈ സ്പോറുകൾ നമുക്ക് പ്രശ്നം ഉണ്ടാക്കില്ല. അത് വിഷവും അല്ല. പക്ഷെ, ചോർ/ കഞ്ഞി തണുക്കുമ്പോൾ, ഈ സ്പോറുകൾ വളർന്നു ബാക്ടീരിയ ആവും. സമയം കൂടും തോറും, ഈ ബാക്റ്റീരിയകൾ പെരുകി, അവയിൽ നിന്നും ഉണ്ടാവുന്ന ടോക്സിനുകൾ ചോറിനെ വിഷമയം ആക്കും. ബ്രിട്ടനിലെ NHS (National Health Service, UK) പറയുന്നത് 'The longer cooked rice is left at room temperature, the more likely it is that the bacteria or toxins could make the rice unsafe to eat.' അതായത് എത്ര സമയം വേവിച്ച ചോറ് കഞ്ഞി ഇവ പുറത്തു വയ്ക്കുന്നോ അത്രയ്ക്കും അവ ഭക്ഷണ യോഗ്യം അല്ലാതെയാവും. . (https://www.nhs.uk/.../can-reheating-rice-cause-food-poisoni.../)
അപ്പോൾ പഴങ്കഞ്ഞി ചൂടാക്കിയാലോ?
ചൂടാക്കിയാൽ ബാക്ടീരിയ നശിക്കും എങ്കിലും ടോക്സിൻ നശിക്കില്ല. അതാണ് തണുത്ത ചോറ് വീണ്ടും ചൂടാക്കി ഉപയോഗിക്കരുത് എന്ന് പറയുന്നത്. (NHS ന്റെ സൈറ്റിൽ How does reheated rice cause food poisoning? കൂടുതൽ വിവരങ്ങൾ ഉണ്ട്. https://www.nhs.uk/.../can-reheating-rice-cause-food-poisoni.../
അപ്പോൾ അരിയിൽ എന്തുകൊണ്ടാണ് ഈ സ്പോറുകൾ വളർന്നു ബാക്ടീരിയ ആവാത്തത്? അരി ഡ്രൈ ആണ്, അതിൽ സ്പോറുകൾക്ക് വളർന്നു ബാക്ടീരിയ ആവാനുള്ള ജലാംശം ഇല്ല എന്നതു തന്നെ. ചോറ് പാകം ചെയ്തു കഴിഞ്ഞു നശിക്കാത്ത സ്പോറുകൾ, അരിയിൽ കഞ്ഞിയിൽ അടങ്ങിയിരിക്കുന്ന ജലാംശത്തിൽ വളരാൻ തുടങ്ങും.
എന്റെ ചേട്ടാ, പതിനാറു വർഷമായി പഴങ്കഞ്ഞി കഴിക്കുന്ന ആളാണ് ഞാൻ, എന്നോടാ.....ബാക്റ്റീരിയയും, ടോക്സിനും ഉണ്ടാവാനുള്ള സാദ്ധ്യതകൾ ആണ് മുകളിൽ പറഞ്ഞത്. അതാണ് ചഒട പറയുന്നതും. സുരക്ഷിതം അല്ല, അപകടങ്ങൾ പലേടത്തും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഭാഗ്യം കൊണ്ട് നിങ്ങൾക്ക് ഇതുവരെ പ്രശ്നങ്ങൾ ഉണ്ടായില്ല. അത്രേ ഉള്ളൂ. പത്തു വർഷം സീറ്റ് ബെൽറ്റിടാതെ കാർ ഓടിച്ചു അപകടം വന്നില്ലല്ലോ എന്ന് പറയുന്ന പോലെയേ ഉള്ളൂ.
NHSപറയുന്ന നിർദ്ദേശങ്ങൾ എന്തൊക്കെ?
1) ചോറ്/കഞ്ഞി കഴിവതും ഉണ്ടാക്കിയ ഉടനെ കഴിക്കുക.
2) ഉടനെ കഴിക്കാൻ പറ്റി ഇല്ലെങ്കിൽ ഒരു മണിക്കൂർ പുറത്തു വച്ചിട്ട് ഫ്രിഡ്ജിൽ വയ്ക്കുക
3) ഫ്രിഡ്ജിൽ നിന്നെടുത്തു ചോറ് ഒരു ദിവസത്തിനകം ചൂടാക്കി കഴിക്കാം.
4) ഫ്രിഡ്ജിൽ നിന്നെടുത്ത ചോറ് ആവി പറക്കുന്ന വരെ (steaming hot) ചൂടാക്കണം.
5) ഒന്നിൽ കൂടുതൽ തവണ ചോറ് ചൂടാക്കി ഉപയോഗിക്കരുത്.
(റഫറൻസ്: https://www.nhs.uk/.../can-reheating-rice-cause-food-poisoni.../)
ചുരുക്കത്തിൽ പഴങ്കഞ്ഞി കഴിക്കണം എന്ന് നിർബന്ധം ഉണ്ടെങ്കിൽ, വൃത്തിയായി വീട്ടിൽ ഉണ്ടാക്കി ഫ്രിഡ്ജിൽ വച്ച പഴങ്കഞ്ഞി കുടിച്ചാൽ റിസ്ക് അധികം ഉണ്ടാവില്ല. കഴിക്കാതെ ഇരിക്കുന്നതാണ് ഉത്തമം. ഒരിക്കലും, ഹോട്ടലുകളിൽ നിന്നോ വഴിയോര കടകളിൽ നിന്നോ ഒരു കാരണവശാലും പഴങ്കഞ്ഞി കുടിക്കരുത്. പ്രത്യേകിച്ചും അസുഖങ്ങൾ പടരുന്ന സമയങ്ങളിൽ.
വിശദമായ വായനയ്ക്ക്
How does reheated rice cause food poisoning? https://www.nhs.uk/.../can-reheating-rice-cause-food-poisoni.../
Bacillus cereus foodborne outbreaks in mass catering. International Journal of Hospitality Management, 72, 145-153. Osimani, A., Aquilanti, L., & Clementi, F. (2018).
Predictive model for growth of Bacillus cereus during cooling of cooked rice. International journal of food microbiology, 290, 49-58. Juneja, V. K., Golden, C. E., Mishra, A., Harrison, M. A., Mohr, T., & Silverman, M. (2019).
'Food-poisoning episodes associated with Bacillus cereus in fried rice.' The Lancet 303, no. 7865 (1974): 1043-1045 Mortimer, P. R., and G. McCann.
'Growth and survival of Bacillus cereus from spores in cooked rice-One-step dynamic analysis and predictive modeling.' Food Control 96 (2019): 403-409. Hwang, Cheng-An, and Lihan Huang.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍