Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കള്ളവാറ്റിന് തൃപ്തി ദേശായിയെ അറസ്റ്റ് ചെയ്തെന്ന് സോഷ്യൽ മീഡിയ; സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയയുടെ സത്യം ഇതാണ്

കള്ളവാറ്റിന് തൃപ്തി ദേശായിയെ അറസ്റ്റ് ചെയ്തെന്ന് സോഷ്യൽ മീഡിയ; സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയയുടെ സത്യം ഇതാണ്

മറുനാടൻ ഡെസ്‌ക്‌

കള്ളവാറ്റിന് ഭൂമാതാ ബ്രിഗേഡ് നേതാവ്‌ തൃപ്തി ദേശായിയെ പിടിച്ചെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചാരണം. സംഘപരിവാർ അനുകൂല സമൂഹമാധ്യമ ഗ്രൂപ്പുകളാണ് ഈ വീഡിയോ പ്രചരിപ്പിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടർന്ന് രാജ്യമാകെ മദ്യഷോപ്പുകൾ അടച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മുംബൈയിലെ ഒരു കള്ളവാറ്റു കേന്ദ്രത്തിൽ നിന്ന് തൃപ്തി ദേശായിയെയും സംഘത്തെയും പിടികൂടിയെന്നാണ് പ്രചാരണം.

പഴയ വീഡിയോ കുത്തിപ്പൊക്കിയാണ് പ്രചാരണം. സമൂഹമാധ്യമങ്ങളിൽ ഈ വീഡിയോ വ്യാപകമായ രീതിയിലാണ് പ്രചരിക്കുന്നത്. എന്നാൽ വീഡിയോയ്ക്കൊപ്പം പ്രചരിപ്പിക്കുന്നത് ഇപ്പോൾ തൃപ്തി ദേശായിയെ ചാരായംവാറ്റിയതിന് പൊലീസ് പിടികൂടി എന്നാണ്.

ശബരിമലയിലെ സ്ത്രി പ്രവേശനവുമായി ബന്ധപ്പെട്ട തൃപ്തി ദേശായിയുടെ പ്രതികരണങ്ങൾ മലയാള വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ശബരിമലയിലെ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് താൻ മലകയറുമെന്ന തൃപ്തി ദേശായിയുടെ പ്രഖ്യാപനങ്ങളാണ് വാർത്തകളിൽ ഇടം പിടിപ്പിച്ചത്. മല കയറാനായി എത്തിയ തൃപ്തിയെ നെടുമ്പാശേരി വിമാനത്താവളത്തിൽ തടഞ്ഞുവെക്കുകയും ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP