Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമേരിക്കൻ തിയറിയിലൂടെ സർക്കാർ മുന്നോട്ട്; ആരോഗ്യ ഇൻഷുറൻസ് ആവശ്യമില്ലാത്തവർ എഴുതി നൽകുക; പെൻഷൻ ആവശ്യമില്ലാത്തവർ എഴുതി നൽകുക; പാഠം-8 തിയറി കണക്കിലൂടെ സർക്കാരിന്റെ സാലറി-പെൻഷൻ ചലഞ്ചുകളെ വിമർശിച്ച് ജേക്കബ് തോമസ്

അമേരിക്കൻ തിയറിയിലൂടെ സർക്കാർ മുന്നോട്ട്; ആരോഗ്യ ഇൻഷുറൻസ് ആവശ്യമില്ലാത്തവർ എഴുതി നൽകുക; പെൻഷൻ ആവശ്യമില്ലാത്തവർ എഴുതി നൽകുക; പാഠം-8 തിയറി കണക്കിലൂടെ സർക്കാരിന്റെ സാലറി-പെൻഷൻ ചലഞ്ചുകളെ വിമർശിച്ച് ജേക്കബ് തോമസ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മഹാപ്രളയത്തിൽ നിന്ന് കരകയറ്റാൻ സർക്കാർ മുന്നോട്ട് വച്ച സാലറി-പെൻഷൻ ചലഞ്ചുകളെ വിമർശിച്ച് മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ഐപിഎസ്. പാഠം-8 തിയറി കണക്ക് എന്ന ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് വിമർശനം ഉന്നയിച്ചിരിക്കുന്നത്. ബ്രിട്ടീഷ്-അമേരിക്കൻ സർക്കാരുകൾ പ്രയോഗിക്കുന്ന നഡ്ജിങ് തിയറിയാണ് ഇവിടെ കേരള സർക്കാരും പിന്തുടരുന്നതെന്ന് അദ്ദേഹം പറയുന്നു.

നഡ്ജിങ് തിയറി വ്യക്തമാക്കിയ ശേഷം ജേക്കബ് തോമസിന്റെ പോസ്റ്റിലേക്ക് പോകാം. ബ്രിട്ടീഷ് സർക്കാർ 2012 ൽ സ്വകാര്യമേഖലയിൽ നടപ്പാക്കിയ പെൻഷൻ നയം നോക്കാം. പെൻഷൻ സേവിങ് നിരക്കുകൾ കുറഞ്ഞപ്പോൾ സർക്കാർ ഒരു തന്ത്രം പ്രയോഗിച്ചു. ഒരു ഓട്ടോമാറ്റിക് എന്റോൾമെന്റ് പദ്ധതി കൊണ്ടുവന്നു. ഇതുപ്രകാരം ജീവനക്കാർ ഓട്ടോമാറ്റിക്കായി പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുകയും ശമ്പളത്തിൽ നിന്ന് തുക പിടിക്കുകയും ചെയ്യും. എന്റെ പണം പിടിക്കേണ്ട എന്ന ഔദ്യോഗികമായി ആവശ്യപ്പെടും വരെ ഇതുതുടരും. വിരമിക്കലിന് ശേഷമുള്ള ജീവിതത്തിനായി പണം നീക്കി വയ്ക്കണമെന്നുള്ളവർക്ക് സേവ് ചെയ്യാനുള്ള ഒരുതള്ള് കൊടുക്കുകയാണ് സർക്കാർ ചെയ്തത്. ബിഹേവിയറൽ സയൻസിലും, സാമ്പത്തിക ശാസ്ത്രത്തിലും രാഷ്ടീയ മീംമാംസയിലുമൊക്കെ വ്യക്തികളുടെയും ഗ്രൂപ്പുകളുടെയും പെരുമാറ്റത്തെയും തീരുമാനത്തെയും സ്വാധീനിക്കാനുള്ള ഈ 'ഉന്തി'ന്റെ പരിപാടിയാണ് നഡ്ജ് എന്ന സങ്കൽപം.

അമേരിക്കൻ തിയറിയിലൂടെ മുന്നോട്ട് എന്നാണ് ജേക്കബ് തോമസ് സാലറി-പെൻഷൻ ചലഞ്ചുകളെ വിമർശിക്കുന്നത്. വൃക്തിക്ക് സ്വയം ഗുണമില്ലാത്ത കാര്യത്തിനാണെങ്കിൽ നഡ്ജിങ് തിയറി ബലപ്രയോഗമല്ലേ എന്നാണ് ജേക്കബ് തോമസ് ചോദിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP