Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

800 പേർക്ക് തൊഴിലും 2000 പേർക്ക് പരോക്ഷ തൊഴിലുമുള്ള വിഴിഞ്ഞത്തിന് കോടികൾ മുടുക്കുന്ന സർക്കാർ 600 പേർക്ക് നേരിട്ടും 5200 പേർക്ക് പരോക്ഷവുമായി തൊഴിൽ കൊടുക്കുന്ന ചമ്പക്കര മാർക്കറ്റ് സംരക്ഷിക്കുമോ? ജാവേദിന്റെ ചോദ്യം വികസനവാദികളും കാണട്ടേ

800 പേർക്ക് തൊഴിലും 2000 പേർക്ക് പരോക്ഷ തൊഴിലുമുള്ള വിഴിഞ്ഞത്തിന് കോടികൾ മുടുക്കുന്ന സർക്കാർ 600 പേർക്ക് നേരിട്ടും 5200 പേർക്ക് പരോക്ഷവുമായി തൊഴിൽ കൊടുക്കുന്ന ചമ്പക്കര മാർക്കറ്റ് സംരക്ഷിക്കുമോ? ജാവേദിന്റെ ചോദ്യം വികസനവാദികളും കാണട്ടേ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വിഴിഞ്ഞം തുറമുഖവും കൊച്ചി മെട്രോയുമെല്ലാം കേരളത്തിന്റെ സ്വപ്‌ന പദ്ധതിയാണ്. എന്നാൽ നാട്ടുകാരുടെ കഷ്ടപാടുകൾക്ക് മുകളിലൂടെയാകരുത് ഈ അടിസ്ഥാന സൗകര്യവികസനം. ഇത് മനസ്സിലാക്കിയാണ് വിഴിഞ്ഞത്ത് പ്രത്യേക പാക്കേജുകൾ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്. വിഴിഞ്ഞം തുറമുഖ കരാർ എറ്റെടുത്ത അദാനിയും പ്രഖ്യാപനങ്ങൾ നടത്തുന്നു. സമീപവാസികളുടെ എതിർപ്പ് ഒഴിവാക്കാൻ എന്തും ചെയ്യുമെന്ന അവസ്ഥ. ഇത് സമൂഹത്തിന് ഗുണകരമാണ്. ഈ മാതൃകയെന്തുകൊണ്ട് എറണാകുളത്ത ചമ്പക്കര മാർക്കറ്റിനോട് സർക്കാർ കാണിക്കുന്നില്ലെന്നതാണ് ഉയരുന്ന ചോദ്യം.

ജേക്കബ് തോമസിന്റെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് സർക്കാരിനെ കുഴക്കിയ മലയാള മനോരമയുടെ ലേഖകൻ ജാവേദ് പർവേശാണ് വിഴിഞ്ഞത്തേയും ചമ്പക്കരയേയും സാമ്യപ്പെടുത്തുന്നത്. വിഴിഞ്ഞത്തേക്കാൾ തൊഴിൽ അവസരങ്ങൾ ചമ്പക്കരയിലുമുണ്ട്. എന്നിട്ടും എന്തുകൊണ്ട് സർക്കാർ ഇടപെടുന്നില്ലന്നാണ് ചോദ്യം. രണ്ട് നൂറ്റാണ്ടിലേറെ പഴക്കമുള്ള ചമ്പക്കര മാർക്കറ്റ് നീക്കം ചെയ്യാനുള്ള നടപടിക്കെതിരെ ജനകീയ കൺവെൻഷൻ നടത്തുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു. പക്ഷേ സർക്കാർ മാത്രം ഇതൊന്നും കാണുന്നില്ല. കൊച്ചി മെട്രോയാണ് ചമ്പക്കര മാർക്കറ്റിന് വില്ലനാകുന്നത്. ഇതിന്റെ പേരിൽ കല്ല്യാൺ സിൽക്കിനേയും മറ്റും സംരക്ഷിക്കാൻ മുന്നിൽ നിന്നവർ ചമ്പക്കരയെ കാണുന്നുമില്ല.

വിഴിഞ്ഞം പദ്ധതി :800 പേർക്ക് നേരിട്ട് ജോലി , 2000 പേർക്ക് പരോക്ഷമായി ജോലി . ചമ്പക്കര മീൻ മാർക്കറ്റ് : 5200 പേർക്ക് ജോലി !-ഇതിൽ ദുഃഖമുണ്ടെന്ന് വ്യക്തമാക്കുന്ന ജാവേദിന്റെ പോസ്റ്റ് ചർച്ചകൾക്ക് പുതിയ മാനം നൽകുകയാണ്. വിഴിഞ്ഞത്ത് അദാനിയുടെ താൽപ്പര്യ സംരക്ഷണത്തിനല്ലേ ഇത്തരം പ്രഖ്യാപനങ്ങളെന്ന പരോക്ഷ ചോദ്യമാണ് ജാവേദ് ഉയർത്തുന്നത്. ചമ്പക്കര മാർക്കറ്റിന്റെ പ്രവർത്തനത്തെ ബാധിക്കാത്ത രീതിയിൽ കൊച്ചി മെട്രോ പദ്ധതിയുടെ നിർമ്മാണം നടത്തുമെന്ന് കെഎംആർഎൽ എംഡി ഏലിയാസ് ജോർജ് അറിയിച്ചിട്ടണ്ട്. ഇതിനുവേണ്ടി മാർക്കറ്റിന് അനുബന്ധമായി പ്രദേശ വികസനപദ്ധതി രൂപപ്പെടുത്തും. എന്നാൽ മെട്രോയുടെ രൂപരേഖ മാറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ ഇതെല്ലാം വാക്കുകൾ മാത്രമൊതുങ്ങുമെന്ന ആശങ്കയാണ് ചമ്പക്കര മാർക്കറ്റുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നുർക്കുള്ളത്. ഇതാണ് ജാവേദും പങ്കുവയ്ക്കുന്നത്.

ചമ്പക്കര മാർക്കറ്റ് 200 വർഷം പഴക്കമുള്ളതും ആയിരക്കണക്കിന് ആളുകളുടെ ഉപജീവന കേന്ദ്രവുമായ പരമ്പരാഗത മത്സ്യമാർക്കറ്റാണ്. രണ്ട് ഭാഗവും കായലിനാൽ ചുറ്റപ്പെട്ടും സംസ്ഥാന പാതയോടും ദേശീയ പാതയോടും ചേർന്നു കിടക്കുന്നതും വാഹനങ്ങൾക്കും ബോട്ടുകൾക്കും വഞ്ചികൾക്കും എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്നതും ഈ മാർക്കറ്റിന്റെ പ്രത്യേകതയാണ്. മത്സ്യത്തൊഴിലാളികളും കച്ചവടക്കാരും അവരെ സഹായിക്കുന്ന കൂട്ടു തൊഴിലാളികൾക്കും കൂടാതെ കയറ്റിറക്ക് തൊഴിലാളികളും ചെറുതും വലതുമായ മത്സ്യങ്ങൾ ക്ലീൻ ചെയ്ത് ഉപജീവനം നടത്തുന്നവരും, ഐസ്, പച്ചക്കറി, ടീഷോപ്പ്, പലചരക്ക്, ഉണക്കമീൻ, ഇറച്ചി, തുടങ്ങിയ നിരവധി കച്ചവടക്കാരും ടെമ്പോ, ഓട്ടോറിക്ഷ തുടങ്ങിയ വാഹനങ്ങൾക്കൊണ്ട് ജീവിത മാർഗ്ഗം തേടുന്നവരടക്കം ആയിരങ്ങളാണ് ഈ മത്സ്യ മാർക്കറ്റിനെ ആശ്രയിച്ചു ജീവിക്കുന്നത്.

നിലവിലുള്ള രീതിയിൽ കൊച്ചി മെട്രോ നിർമ്മാണം നടത്തിയാൽ ചമ്പക്കര മാർക്കറ്റ് സ്തംഭിക്കുമെന്ന് ഉറപ്പാണ്. കേരളത്തിലെ പ്രധാന മത്സ്യമാർക്കറ്റുകളിൽ ഒന്നാണ് ചമ്പക്കര. പ്രതിദിനം ശരാശരി 30 ലക്ഷത്തിലധികം രൂപയുടെ വ്യാപാരമാണ് നടക്കുന്നത്. അയ്യായിരത്തോളംപേർ ഉപജീവനം കഴിക്കുന്നു. മെട്രോ നിർമ്മാണപ്രവർത്തനം മാർക്കറ്റിനെ ബാധിക്കരുതെന്ന് ആവശ്യപ്പെട്ട് ചമ്പക്കര മാർക്കറ്റ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഒരു വർഷമായി തൊഴിലാളികൾ പ്രക്ഷോഭങ്ങൾ നടത്തിവരികയാണ്. പക്ഷേ സർക്കാരിന് മാത്രം മിണ്ടാട്ടമില്ല. മെട്രോ പദ്ധതിയുടെ ഭാഗമായി റോഡ് വികസിപ്പിക്കുമ്പോൾ നാലുവരി ഗതാഗതം നിലവിൽവരും. ഇതിനായി നിലവിൽ ചമ്പക്കരയിലുള്ള പാലത്തിന് സമാന്തരമായി മറ്റൊരു പാലംകൂടി നിർമ്മിക്കും.

ഇതോടെ മാർക്കറ്റിന്റെ പ്രധാനഭാഗം നഷ്ടമാകുമെന്നും ഇത് പ്രവർത്തനത്തെ ബാധിക്കുമെന്നും സംരക്ഷണസമിതി വിശദമാക്കുന്നു. മാർക്കറ്റിലേക്ക് സുഗമമായി വാഹനങ്ങൾ പ്രവേശിക്കുന്നവിധത്തിൽ പാലം നിർമ്മിക്കുക, മാർക്കറ്റിനോട് ചേർന്നുള്ള 60 സെന്റ് സ്ഥലം ഏറ്റെടുത്ത് വികസനത്തിനായി ലഭ്യമാക്കുക, സർവീസ് റോഡിന്റെ ആവശ്യം നിറവേറ്റുന്നതിന് എരൂർ ഭാഗത്തുനിന്ന് മാർക്കറ്റിനകത്തുകൂടിയുള്ള റോഡ് പുഴയോരത്തു കൂടി പഴയ വണ്ടിപ്പേട്ട ഭാഗത്തേക്ക് എത്തിക്കുക തുടങ്ങിയ ആവശ്യങ്ങളും സംരക്ഷണസമിതി മുന്നോട്ടുവച്ചു. എന്നാൽ ഇതൊന്നും ആരും കാണുകയും കേൾക്കുകയും ചെയ്യുന്നില്ല.

ഒട്ടേറെ പരിമിതികളിലും പരാധീനതകളിലും നിലനിൽക്കുന്ന ചമ്പക്കര മാർക്കറ്റ് പൂർണ്ണമായും കൊച്ചി കോർപ്പറേഷന്റെ അധീനതയിലാണ്. മാർക്കറ്റിനോടു ചേർന്നു കിടക്കുന്ന പഴയ പി.ഡബ്ലു.ഡി റോഡിലാണ് സ്ഥലപരിമിതി മൂലം മാർക്കറ്റിൽ വരുന്ന ഭൂരിഭാഗം മത്സ്യങ്ങൾ ഇറക്കി വയ്ക്കുന്നതും കച്ചവടം നടത്തുന്നതും. ഇവിടെ മെട്രോ റയിൽ പ്രോജക്ടിന്റെ തുണുകൾ സ്ഥാപിക്കാൻ ബാരിക്കേഡുകൾ സ്ഥാപിക്കുമ്പോൾ തന്നെ മാർക്കറ്റിലേക്ക് വാഹനങ്ങൾ കടന്നു പോകാൻ സാധിക്കാത്ത വിധം അടഞ്ഞു പോകുമെന്ന കാര്യത്തിൽ സംശയമില്ല. ഏകദേശം നാൽപത് സെന്റ് സ്ഥലത്തോളം മാത്രമാണ് ഇപ്പോൾ മാർക്കറ്റിന്റെ പ്രവർത്തനങ്ങൾക്കായി ഉള്ളത്. അതിൽ തന്നെ ഏറിയ പങ്കും കോർപ്പറേഷന്റെ കെട്ടിടങ്ങളുള്ളതിനാൽ മാർക്കറിന്റെ പ്രവർത്തനങ്ങൾ വളരെ ബുദ്ധിമുട്ടിലുമാണ്.

അതുകൊണ്ട് മാർക്കറ്റിനോട് ചേർന്നു കിടക്കുന്ന സ്ഥലമുൾപ്പെടെ ഭൂമി അക്വയർ ചെയ്തു കൊണ്ട് മാർക്കറ്റ് സംരക്ഷിച്ച് ആധുനികവത്കരിക്കുവാൻ കോർപ്പറേഷൻ മുൻകൈയെടുക്കണമെന്നാണ് ആവശ്യം. എന്നാൽ വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി വാദിക്കുന്നവർ കൊച്ചിക്കാരുടെ ദുരിതം കാണുന്നില്ല.

 

വിഴിഞ്ഞം പദ്‌ധതി :800 പേർക്ക്‌ നേരിട്ട്‌ ജോലി , 2000 പേർക്ക്‌ പരോക്ഷമായി ജോലി .ചമ്പക്കര മീൻ മാർക്കറ്റ്‌ : 5200 പേർക്ക്‌ ജോലി !

Posted by Javed Parvesh on Saturday, December 5, 2015

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP