Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അഞ്ജുവിന്റെ നിലപാട് യഥാർത്ഥത്തിൽ അപമാനിക്കപ്പെടുന്നവരെ അപഹാസിക്കുന്നതിന് തുല്യം; കത്തെഴുതിയ ആൾക്ക് ക്യാപിറ്റൽ പണിഷ്‌മെന്റ് നൽകണം; മനോരമ ലേഖകന്റെ ഫേസ്‌ബുക്ക് പോസ്റ്റുകൾ വൈറലാക്കി ഇടത് അനുകൂലികൾ

അഞ്ജുവിന്റെ നിലപാട് യഥാർത്ഥത്തിൽ അപമാനിക്കപ്പെടുന്നവരെ അപഹാസിക്കുന്നതിന് തുല്യം; കത്തെഴുതിയ ആൾക്ക് ക്യാപിറ്റൽ പണിഷ്‌മെന്റ് നൽകണം; മനോരമ ലേഖകന്റെ ഫേസ്‌ബുക്ക് പോസ്റ്റുകൾ വൈറലാക്കി ഇടത് അനുകൂലികൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മനോരമ ലേഖകരുടെ ഫേസ്‌ബുക്ക് പോസ്റ്റുകൾ ഇടത് സഹയാത്രികർ ഏറ്റെടുക്കാറില്ല. എന്നാൽ ഇപി ജയരാജൻ-അഞ്ജു ബോബി ജോർജ് വിവാദത്തിൽ മനോരമയുടെ ലേഖകനായ ജാവേദ് പർവേശിന്റെ പോസ്റ്റ് സിപിഐ(എം) അനുഭാവികളുടെ പ്രിയപ്പെട്ട പോസ്റ്റാണ്. ജാവേദ് പർവേശിന്റെ പോസ്റ്റുകളിലൂടെ ജയരാജനെ ന്യായീകരിക്കുകയാണ് അവർ ചെയ്യുന്നത്. അഞ്ജു ബോബി ജോർജിന് മറ്റാരോ തുറന്ന കത്ത് എഴുതിക്കൊടുത്തതാണെന്ന സൂചനയും ജാവേദിന്റെ പോസ്റ്റുകളിലുണ്ട്.

അഞ്ജു ബോബി ജോർജ് അയച്ച ഇമെയിൽ എനിക്കും കിട്ടി. ഇപി.ജയരാജനുള്ള തുറന്നകത്താണ് അത്. ഇതിൽ ഒരിടത്തും കായികമന്ത്രി ഭീഷണിപ്പെടുത്തി എന്നു പറയുന്നില്ല. മന്ത്രി രോഷപ്രകടനം നടത്തി എന്നും രൂക്ഷമായി പ്രതികരിച്ചു എന്നും മാത്രമാണ് അവർ ഇതിൽ എഴുതിയിരിക്കുന്നത്. മറ്റെല്ലാം വിസിൽബ്ലോവർ എന്ന രീതിയിലുള്ളതെന്നാണ് ജാവേദ് ഒരു പോസ്റ്റിൽ പറയുന്നത്. രണ്ടാമത്തേത് തുറന്ന് കത്ത് ആരോ എഴുതി നൽകിയതാണെന്ന് സ്ഥിരീകരിക്കുന്നതാണ്. എന്തു കുറ്റമായാലും വധശിക്ഷ പാടില്ല എന്നതാണ് ഉത്തമ നിലപാട്. പക്ഷേ അഞ്ജു ബോബി ജോർജിന് മലയാളത്തിലുള്ള ആ കത്ത് എഴുതിക്കൊടുത്തവന് കാപിറ്റൽ പണിഷ്‌മെന്റ് ലഭിച്ചാൽ ഞാൻ പ്രതിഷേധിക്കില്ലെന്നാണ് ഈ പോസ്റ്റ്. ഈ രണ്ട് പോസ്റ്റുകളുമാണ് വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത്.

അഞ്ജു ബോബി ജോർജിനെതിരെ ഒന്നും പറയാതെ ജയരാജന്റെ ഭാഗത്താണ് ശരിയെന്ന് പറയാതെ പറയുകയാണ് ഒരു പോസ്റ്റിൽ ജാവേദ് പർവേശ്. മന്ത്രി തന്നെ ഭീഷണിപ്പെടുത്തി എന്നാണ് നേരത്തെ അഞ്ജു പറഞ്ഞിരുന്നത്. വനിതയെ ഭീഷണിപ്പെടുത്തൽ ഇന്ത്യൻ ശിക്ഷാനിയമപ്രകാരം കുറ്റകൃത്യമാണ്്. അത് മന്ത്രിയായാലും വഴിപോക്കനായാലും.വനിത പറയുന്നതാണ് അതിൽ പ്രാഥമിക തെളിവ്. മറ്റുള്ളവ അന്വേഷിച്ചുകണ്ടെത്തേണ്ടതും. അതുകൊണ്ടാണ് വിഷയത്തിന്റെ മറ്റു മെറിറ്റുകളിലേക്ക് പോകാതെ ജയരാജൻ ചെയ്തത് തെറ്റാണ് എന്നു പറഞ്ഞത്. രോഷപ്രകടനം , രൂക്ഷമായ പ്രതികരണം എന്നീ വാക്കുകൾക്കർത്ഥം ഭീഷണി എന്നാണോ ? അല്ലെങ്കിൽ അഞ്ജുവിന്റെ ഈ മലക്കംമറിച്ചിൽ ശുദ്ധതോന്ന്യാസമാണ്. വനിത എന്ന നിലയിൽ യഥാർത്ഥത്തിൽ അപമാനം ഏൽക്കുന്നവരെ പരിഹസിക്കലാണ് അതെന്ന് ജേവേദ് പറയുന്നു.

തുറന്ന കത്ത് പ്രകാരം ഒട്ടേറെ അഴിമതി അഞ്ജു കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ചാണ് ഇപ്പോൾ തുറന്ന കത്തായി വിസിൽ ഊതിയിരിക്കുന്നത്. ആറു മാസത്തിനിടയിൽ, അഴിമതി കണ്ടെത്തിയിട്ടും ഒരു നടപടി പോലും അഞ്ജു ഫയലിൽ എഴുതിയിട്ടില്ലെങ്കിൽ, അഴിമതി നിരോധന നിയമപ്രകാരം അഞ്ജുവിനെയും പ്രതിയാക്കി കേസെടുക്കണം.. അഴിമതി മൂടിവച്ചവനും പിടിക്കപ്പെടണം. ലളിതകുമാരി കേസിലെ സ്പിരിറ്റ് ഇതാണെന്നാണ് ജാവേദ് പർവേഷ് വിശദീകരിക്കുന്നത്. ഈ സാഹചര്യത്തിലാണ് സിപിഐ(എം) അനുഭാവികൾ ജാവേദിന്റെ പോസ്റ്റ് വൈറലാക്കി ജയരാജനായി വാദങ്ങൾ നിരത്തുന്നത്. മനോരമ ലേഖകനാണ് അഞ്ജുവിന് തുറന്ന കത്ത് എഴുതി നൽകിയെന്ന തരത്തിലും പ്രചരണമുണ്ട്. തിരുവനന്തപുരത്തെ മനോരമയിലെ പ്രധാനിക്ക് നേരെയാണ് സംശയങ്ങൾ നീളുന്നതും.

ജയരാജനെതിരെ അഞ്ജു വിവാദം ഉയർത്തിയപ്പോൾ തന്നെ ഇതിലെ മനോരമ ബന്ധം മറുനാടൻ തുറന്നെഴുതിയിരുന്നു. അഞ്ജുവിനോട് ജയരാജൻ മോശമായി പെരുമാറില്ലെന്നും അഴിമതിയെ കുറിച്ച് ചോദിക്കുകയാണ് താൻ ചെയ്‌തെന്നും ജയരാജനും വിശദീകരിച്ചു. ഇതിൽ തെറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും നിലപാട് എടുത്തതോടെ സ്പോർട്സ് കൗൺസിലെ നിരവധി അഴിമതികളും പുറത്തുവന്നു. ഈ സാഹചര്യത്തിലാണ് മനോരമാ ലേഖകന്റെ പോസ്റ്റ് സിപിഎമ്മുകാർക്ക് പ്രിയപ്പെട്ടതാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP