Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'സിനിമയിലും ജീവിതത്തിലുമുണ്ടായ വിജയങ്ങൾക്ക് അയ്യപ്പനോട് നന്ദി; സാഹചര്യങ്ങൾ ഒത്തു വന്നാൽ ഉടൻ മലയാള സിനിമയുടെ ഭാഗമാകും'; ശബരിമല മകരവിളക്ക് ദർശിക്കാനെത്തിയ തമിഴ് താരം ജയം രവിയും കലക്ടർ ബ്രോയും കറുപ്പണിഞ്ഞ് നിൽക്കുന്ന ചിത്രം ഇൻസ്റ്റാഗ്രാമിൽ വൈറൽ; 'അയ്യപ്പ ശരണം ഇപ്പോ സാറും ശരണം' എന്നതുൾപ്പടെ പോസ്റ്റിന് തേടിയെത്തിയത് നിരവധി കമന്റുകൾ

'സിനിമയിലും ജീവിതത്തിലുമുണ്ടായ വിജയങ്ങൾക്ക് അയ്യപ്പനോട് നന്ദി; സാഹചര്യങ്ങൾ ഒത്തു വന്നാൽ ഉടൻ മലയാള സിനിമയുടെ ഭാഗമാകും'; ശബരിമല മകരവിളക്ക് ദർശിക്കാനെത്തിയ തമിഴ് താരം ജയം രവിയും കലക്ടർ ബ്രോയും കറുപ്പണിഞ്ഞ് നിൽക്കുന്ന ചിത്രം ഇൻസ്റ്റാഗ്രാമിൽ വൈറൽ; 'അയ്യപ്പ ശരണം ഇപ്പോ സാറും ശരണം' എന്നതുൾപ്പടെ പോസ്റ്റിന് തേടിയെത്തിയത് നിരവധി കമന്റുകൾ

മറുനാടൻ ഡെസ്‌ക്‌

മകരവിളക്ക് ദർശനത്തിനായി ശബരിമലയിലെത്തിയ തമിഴ് താരം ജയം രവിയുടെയും കലക്ടർ ബ്രോ എന്നറിയപ്പെടുന്ന പ്രശാന്ത് നായർ ഐഎശിന്റെയും ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറലാകുന്നത്. അയ്യപ്പ ഭക്തരായ ജയം രവിയേയും പ്രശാന്ത് നായർ ഐഎഎസിനേയും തേടി ഒട്ടേറെ കമന്റുകളാണ് സമൂഹ മാധ്യമത്തിൽ വന്നത്. അയ്യപ്പ ശരണം ഇപ്പോൾ സർ തന്നെ ശരണം എന്നുൾപ്പടെയുള്ള കമന്റുകളാണ് ഇൻസ്റ്റാഗ്രാമിൽ പ്രശാന്ത് നായർ പങ്കുവെച്ച ചിത്രത്തിന് വന്നത്. അയ്യപ്പ ഭക്തനായ ജയം രവി മൂന്നാം തവണയാണ് മകരവിളക്ക് കാണാൻ സന്നിധാനത്തെത്തുന്നത്.

സിനിമയിലും ജീവിതത്തിലുമുണ്ടായ വിജയങ്ങൾക്ക് അയ്യപ്പനോട് നന്ദി പറയാനാണ് എത്തിയിരിക്കുന്നതെന്ന് ജയം രവി വ്യക്തമാക്കി. മലയാളികൾ തന്നോട് കാണിക്കുന്ന സ്നേഹത്തിന് നന്ദിയുണ്ട്. സാഹചര്യങ്ങൾ ഒത്തുവന്നാൽ ഉടൻ മലയാള സിനിമയുടെ ഭാഗമാവുമെന്നും ജയം രവി വ്യക്തമാക്കി. ജയം രവിയോടൊപ്പം പ്രശാന്ത് നായർ പങ്കുവെച്ച സെൽഫി ഇതിനോടകം സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാവുന്നുണ്ട്.

 

      View this post on Instagram

When Bro Swamy & Jayam Ravi Swamy went to see Ayyappa Swamy.

A post shared by Prasanth Nair (@bro_swamy) on Jan 13, 2019 at 12:01pm PST

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP