Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

'സുഖിക്കാനും മരുങ്ങാനും മാളോര്; പാടുപെടാനും ഉറക്കൊളക്കാനും മക്കാരാക്ക.'; കൊച്ചി മെട്രോ ഉദ്ഘാടനത്തിലും അരങ്ങേറിയത് ഇതേ നാടകം; കണ്ണൂർ വിമാനത്താവള വിഷയത്തിൽ സർക്കാരിനെ പരിഹസിച്ച് അഡ്വ.ജയശങ്കർ

'സുഖിക്കാനും മരുങ്ങാനും മാളോര്; പാടുപെടാനും ഉറക്കൊളക്കാനും മക്കാരാക്ക.'; കൊച്ചി മെട്രോ ഉദ്ഘാടനത്തിലും അരങ്ങേറിയത് ഇതേ നാടകം; കണ്ണൂർ വിമാനത്താവള വിഷയത്തിൽ സർക്കാരിനെ പരിഹസിച്ച് അഡ്വ.ജയശങ്കർ

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സർക്കാരിന് പരിഹാസവുമായി അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ എ. ജയശങ്കർ രംഗത്ത്. വിമാനത്താവളത്തിന്റെ മുഖ്യശിൽപിയായ ഉമ്മൻ ചാണ്ടിയെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചില്ലെന്ന് മാത്രമല്ല ഉദ്ഘാടനം കഴിഞ്ഞ് മുഖ്യനും സഹമന്ത്രിമാരും പാർട്ടി നേതാക്കളും കുടുംബാംഗങ്ങളും ആദ്യ വിമാനത്തിൽ തിരുവനന്തപുരത്തേക്കു പറന്നത് സർക്കാർ ചെലവിലാണെന്നും ജയശങ്കർ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ ചൂണ്ടികാട്ടി.

പോസ്റ്റിന്റെ പൂർണരൂപം

'കണ്ണൂർ വിമാനത്താവളം യാഥാർത്ഥ്യമായി. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കേന്ദ്രമന്ത്രി സുരേഷ് പ്രഭു മുഖ്യാതിഥിയായി പങ്കെടുത്തു.

കണ്ണൂർ വിമാനത്താവളത്തിന്റെ മുഖ്യശില്പിയായ മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഉദ്ഘാടന ചടങ്ങിലേക്കു ക്ഷണിച്ചില്ല. യുഡിഎഫ് ഭരണകാലത്ത് പണി വൈകിച്ചു എന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തുകയും ചെയ്തു. സിപിഎം സൈബർ സഖാക്കൾ ഉമ്മൻ ചാണ്ടിയെ അവഹേളിക്കുന്ന പോസ്റ്റുകളും ട്രോളുകളുമായി ആഞ്ഞടിച്ചു.

ഉദ്ഘാടനം കഴിഞ്ഞു മുഖ്യനും സഹമന്ത്രിമാരും പാർട്ടി നേതാക്കളും കുടുംബാംഗങ്ങളും ആദ്യ വിമാനത്തിൽ തിരുവനന്തപുരത്തേക്കു പറന്നു. ടിക്കറ്റ് സ്പോൺസർ ചെയ്തത് സർക്കാർ സ്ഥാപനം.

കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിലും ഇതേ നാടകമാണ് അരങ്ങേറിയത്. 'സുഖിക്കാനും മരുങ്ങാനും മാളോര്; പാടുപെടാനും ഉറക്കൊളക്കാനും മക്കാരാക്ക.'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP