Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇവിടെ പട്ടിക്കാണോ, കുട്ടിക്കാണോ വില? തെരുവുനായയുടെ ആക്രമണത്തിനിരയായ കുട്ടിയുടെ വാർത്ത പങ്കുവച്ച് നടൻ ജയസൂര്യയുടെ ഫേസ്‌ബുക് പോസ്റ്റ്

ഇവിടെ പട്ടിക്കാണോ, കുട്ടിക്കാണോ വില? തെരുവുനായയുടെ ആക്രമണത്തിനിരയായ കുട്ടിയുടെ വാർത്ത പങ്കുവച്ച് നടൻ ജയസൂര്യയുടെ ഫേസ്‌ബുക് പോസ്റ്റ്

ദേ, പിന്നേം ജയസൂര്യ... വീണ്ടുമൊരു ജയസൂര്യ പോസ്റ്റ് കൂടി എത്തിയിരിക്കുകയാണ്. സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളിൽ ഇടപെടുന്ന സിനിമാ താരങ്ങൾക്കിടയിൽ ജയസൂര്യയുടെ സ്ഥാനം മുൻപന്തിയിൽ തന്നെയാണ്.

റോഡിന്റെ ശോചനീയാവസ്ഥ കാണിച്ചുകൊണ്ടു താരത്തിന്റെ ഫേസ്ബക്ക് പോസ്റ്റുകൾ ജനങ്ങൾ ഏറ്റെടുത്തിട്ടുള്ളതാണ്. സാക്ഷാൽ മുഖ്യമന്തി തന്നെ മറുപടിയുമായി  രംഗത്ത് വന്നതും വാർത്തയായിരുന്നു.

തെരുവുനായയുടെ ആക്രമണത്തിനിരയായ കുട്ടിയുടെ വാർത്തയാണ് താരം ഇപ്പോൾ ഫേസ്‌ബുക്ക് വഴി പങ്കുവച്ചിരിക്കുന്നത്. സംസ്ഥാനത്തു തെരുവുനായ ആക്രമണം രൂക്ഷമായ സാഹചര്യത്തിലാണ് പ്രതികരണവുമായി നടൻ ജയസൂര്യയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. വിഷയത്തിൽ പരിഹാരം കാണാൻ സാധിക്കാത്തതിൽ പ്രതിഷേധിച്ച താരം തെരുവിലെ ഒരു പട്ടിയുടെ വില പോലും ഞങ്ങൾക്ക് തന്നില്ലെങ്കിൽ തിരിച്ചും ആ വില തന്നെ തരാനെ ഞങ്ങൾക്കും നിവർത്തിയുള്ളൂവെന്നു പോസ്റ്റിൽ വ്യക്തമാക്കുന്നു.

വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്ന നാലു വയസുകാരൻ തെരുവു നായയുടെ ആക്രമണത്തിനിരയായ വാർത്തയാണ് ജയസൂര്യ പങ്കുവച്ചത്. ഇവിടെ പട്ടിയക്കാണോ, കുട്ടിയക്കാണോ വില?. എന്ന് ജയസൂര്യ ചോദിക്കുന്നു.

പോസ്റ്റിന്റെ പൂർണ രൂപം..

''പട്ടി - ണി '

ദൈവം പ്രത്യക്ഷപ്പെട്ടിട്ട് ചോദിക്കാണ്, നിന്റെ മുന്നിൽ രണ്ട് ജീവനുകൾ ഉണ്ട്. ഒരു പട്ടിയും, നിന്റെ കുട്ടിയും അതിലെ ഒരു ജീവൻ നിനക്ക് തിരഞ്ഞെടുക്കാം എന്ന് പറഞ്ഞാൽ എന്തായിരിക്കും നമ്മുടെ ഉത്തരം. ?

ദാ ... ഇത് ഇന്നത്തെ പത്രമാണ്. ഇവിടെ പട്ടിയക്കാണോ, കുട്ടിയക്കാണോ വില?. നമ്മുടെ വീട്ടിലെ ആർക്കെങ്കിലുമാണ് ഇത് സംഭവിച്ചത് എങ്കിൽ നമ്മൾ എന്ത് ചെയ്യും ' അത് തന്നെയാണ് ഇതിന്റെ ഉത്തരം ' ധഅങ്ങനെ ചെയ്ത് പോകുന്നത് ആ തെരുവ് നായയേക്കാൾ . വീട്ടിലുള്ളവരെ നമ്മൾ സ്‌നേഹിക്കുന്നതുകൊണ്ടാണ്പ ഇതിപ്പോ സ്ഥിരം പത്ര വാർത്തയാണ്, തെരുവിലെ പട്ടി കുഞ്ഞിന്റെ ചുണ്ട് കടിച്ച് പറിച്ചു , അമ്മയുടെ കാല് കടിച്ച് കീറിന്നൊക്കെ.. ഇനി, ഈ കടിയേറ്റ കുട്ടിയുടെ വീട്ടിലേക്ക്, ഈ നിയമം പാസ്സാക്കിയവർ ഒന്ന് തിരിഞ്ഞ് നോക്കുന്നുണ്ടോ? അവിടത്തെ പട്ടിണി അറിയുന്നുണ്ടോ? ഒരു പത്ത് പൈസ അയച്ച് കൊടുക്കുന്നുണ്ടോ? അല്ലെങ്കിൽ ആ പൈസ കൊടുക്കുന്നതാണോ അതിനൊരു പരിഹാരം.. അത് ഇനി ഉണ്ടാവാതിരിക്കാൻ എന്ത് ചെയ്യണം എന്നതല്ലേ നോക്കേണ്ടത്? അതെന്താ ചെയ്യാത്തത്? എല്ലാം നമ്മള് അനുഭവിച്ചോട്ടേന്നോ? രാപകലില്ലാതെ ജവാന്മാർ നമ്മുടെ സംരക്ഷക്കായി കാവലാണ്. ഇത്രയധികം സുരക്ഷിതത്വം നോക്കുന്ന നമ്മുടെ ഈ സംസ്ഥാനത്ത് ഇതിനെന്താ ഒരു പരിഹാരം ഉണ്ടാവാത്തത്..

മരത്തിൽ കേറുന്നതാണോ പരിഹാരം.. അവരുടെ മകനെയാണ് ഇതുപോലെ കടിച്ച് പറിച്ച് ആശുപത്രിയിൽ ഇട്ടിരുന്നതെങ്കിൽ, മോനെ.... നീ എന്താടാ ആ സമയത്ത് മരത്തിൽ കേറാതിരുന്നത് എന്ന് ചോദിക്കോ? തെരുവിലെ ഒരു പട്ടിയുടെ വില പോലും ഞങ്ങൾക്ക് തന്നില്ലെങ്കിൽ തിരിച്ചും ആ വില തന്നെ തരാനെ ഞങ്ങൾക്കും നിവർത്തിയുള്ളൂ.... ഇതിനൊരു തീരുമാനം ഇനിയും ഉണ്ടായില്ലെങ്കിൽ ഈ നാട്ടിലെ ചെറുപ്പാക്കാർ തന്നെ ഒരു തീരുമാനം ഉണ്ടാക്കും. അതിൽ ചിലപ്പോ നിയമത്തിന്റെ വശങ്ങളുണ്ടാവില്ല പകരം നഷ്ടപ്പെട്ടതിന്റെ തിരിച്ചറിവ് മാത്രേ കാണൂ...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP