Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഋതിക് റോഷനോടു ഭാര്യയ്ക്ക് കടുത്ത ആരാധന; അസൂയ മൂത്ത യുവാവ് ഭാര്യയെ കുത്തിക്കൊന്ന് ജീവനൊടുക്കി; ആത്മഹത്യ ഭാര്യയുടെ സഹോദരിക്ക് കൊലപാതക വിവരം പങ്കുവച്ച ശേഷം; ഞെട്ടിത്തരിച്ച് ബോളിവുഡ്

ഋതിക് റോഷനോടു ഭാര്യയ്ക്ക് കടുത്ത ആരാധന; അസൂയ മൂത്ത യുവാവ് ഭാര്യയെ കുത്തിക്കൊന്ന് ജീവനൊടുക്കി; ആത്മഹത്യ ഭാര്യയുടെ സഹോദരിക്ക് കൊലപാതക വിവരം പങ്കുവച്ച ശേഷം; ഞെട്ടിത്തരിച്ച് ബോളിവുഡ്

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: ബോളിവുഡ് താരം ഋതിക് റോഷനോട് ഭാര്യയ്ക്ക് കടുത്ത ആരാധന. ആരാധന മൂത്ത് ക്രഷ് ആയി. എന്നാൽ, ബോളിവുഡ് താരത്തോടുള്ള ഭാര്യയുടെ അമിതമായ ആരാധന കണ്ട് അസൂയ തോന്നിയ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്ന ശേഷം സ്വയമായി ജീവനൊടുക്കി. ദിനേശ്വർ ബുധിദത്ത് എന്ന മുപ്പത്തിമൂന്നുകാരനാണ് ഭാര്യ ഡോണെ ഡോജോയി(27)യെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.

താൻ ഭാര്യയെ കൊലപ്പെടുത്തിയെന്നും ഫ്‌ളാറ്റിന്റെ താക്കോൽ പൂച്ചട്ടിക്കടിയിൽ വച്ചിട്ടുണ്ടെന്നും ഇയാൾ ഭാര്യയുടെ സഹോദരിക്ക് ഫോണിൽ സന്ദേശം അയക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് ഭാര്യയുടെ മൃതദേഹത്തിനു സമീപം തന്നെ തൂങ്ങി മരിക്കുകയായിരുന്നു. കഴിഞ്ഞ ജൂലൈയിലാണ് ഇവർ വിവാഹിതരായത്.

വിവാഹത്തിനു രണ്ടാഴ്ചയ്ക്കു ശേഷം ഇയാൾ ഭാര്യയെ കയ്യേറ്റം ചെയ്തിരുന്നു. ഭാര്യയെ മർദിച്ചതിന് ഓഗസ്റ്റിൽ ഇയാൾക്കെതിരെ കേസെടുത്ത് അറസ്റ്റു ചെയ്യുകയും തുടർന്ന് ഡോണെയ്ക്ക് കോടതി സംരക്ഷണം അനുവദിക്കുകയും ചെയ്തിരുന്നു. ഇയാൾ തുടർച്ചയായി മർദിക്കുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി സുഹൃത്തുകളോട് ഡോണെ പറഞ്ഞിരുന്നു. ഋതിക് റോഷനോടു കടുത്ത ആരാധനയായിരുന്നു ഡോണെയ്ക്ക്.

ഋതിക് റോഷൻ അഭിനയിക്കുന്ന സിനിമയോ ഗാനമോ ഭാര്യ കാണുന്നതിൽ അസൂയാലുവായിരുന്ന ഇയാൾ ടിവി ഓഫ് ചെയ്യാൻ ആവശ്യപ്പെടുമായിരുന്നു.ഇയാളുടെ പെരുമാറ്റത്തിൽ മാറ്റമുണ്ടാകാത്തതിനെ തുടർന്ന് മാറിതാമസിക്കാൻ ഡോണെ തയ്യാറെടുത്തെങ്കിലും നിർബന്ധത്തിനു വഴങ്ങി അവിടെ തുടരുകയായിരുന്നു. പിന്നാലെയാണ് ദൂരുണമായ സംഭവം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP