Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദുബായിലെ ഹോട്ടലിൽ ചെന്നിട്ട് പന്നിയിറച്ചി വേണമെന്ന് പറഞ്ഞാൽ കിട്ടുമോ? ബീഫ് വിഷയത്തിൽ ചോദ്യം ചോദിച്ച അവതാരകനോട് ജേക്കബ് തോമസിന്റെ മറുചോദ്യം; ബീഫ് തനിക്ക് ഇഷ്ടമാണെന്നും താൻ എന്തിന് എതിർക്കണെമെന്നും മുൻ ഡി.ജി.പിയുടെ പ്രതികരണം  

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ദുബായിലെ ഹോട്ടലിൽ ചെന്നിട്ട് പന്നിയിറച്ചി വേണമെന്ന് പറഞ്ഞാൽ കിട്ടുമോ എന്ന് മുൻ ഡി.ജി.പി ജേക്കബ് തോമസ്. ബീഫ് നിരോധനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂസ് 24ൽ നടന്ന അഭിമുഖത്തിലായിരുന്നു ജേക്കബ് തോമസിന്റെ പ്രതികരണം. ബീഫ് നിരോധനത്തെ താങ്കൾ അപ്പോൾ എതിർക്കുന്നുവല്ലേ എന്ന അവതാരകന്റെ ചോദ്യത്തിന് താൻ എന്തിന് എതിർക്കണമെന്നും കഴിക്കാൻ തനിക്ക് ഇഷ്ടമാണെന്നും ജേക്കബ് തോമസ് പറഞ്ഞു. അതേസമയം ദുബായിൽ ചെന്നിട്ട് പോർക്ക് വേണമെന്ന് പറഞ്ഞാൽ കിട്ടുമോ എന്നായിരുന്നു ജേക്കബ് തോമസിന്റെ മറുചോദ്യം.

സൂപ്പർ മാർക്കറ്റിൽ ചെന്നാൽ പന്നിയിറച്ചി വാങ്ങിക്കുകയും വീട്ടിൽ കൊണ്ടു പോയി കഴിക്കുകയും ചെയ്യാമെന്നും അവതാരകൻ പറഞ്ഞു.
ബീഫ് നിരോധനത്തിന്റെ പേരിൽ കൊല്ലപ്പെട്ട അഖ്ലാഖിന്റെ കാര്യം അങ്ങനെയല്ല എന്നും പറഞ്ഞെങ്കിലും അത് സമ്മതിക്കാതിരുന്ന ജേക്കബ് തോമസ് തനിക്ക് ഒരു ഹോട്ടലിൽ നിന്നാണ് കഴിക്കേണ്ടതെന്നും അത് ദുബായിൽ നിന്ന് സാധിക്കുമോ എന്നും തിരിച്ചു ചോദിക്കുകയായിരുന്നു.

ഇന്ത്യയിലേതു പോലെ ദുബായ് ഒരു ജനാധിപത്യരാജ്യമല്ല എന്ന് പറഞ്ഞ അവതാരകൻ ബഹുസ്വര ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഇന്ത്യയിൽ ഏതൊരു പൗരനും ഏതൊരു ഭക്ഷണവും കഴിക്കാനുള്ള അവകാശമുണ്ടെന്നും പറഞ്ഞു. അത് അംഗീകരിച്ചു കൊടുക്കണമെന്നത് ശരിയല്ലേ എന്നും അവതാരകൻ ജേക്കബ് തോമസിനോട് ചോദിച്ചു.

എന്നാൽ അതിന് മറുപടിയായി ജേക്കബ് തോമസ് പറഞ്ഞത് ദുബായുടെ സംസ്‌കാരത്തെക്കുറച്ചാണ്. ദുബായിൽ ചെന്നിട്ട് ദുബായുടെ സംസ്‌കാരത്തിനെതിരായ ഭക്ഷണം താൻ വേണമെന്ന് പറഞ്ഞാൽ കിട്ടുമോ എന്നായിരുന്നു.നമുക്ക് ഇന്ത്യയെക്കുറിച്ച് സംസാരിക്കാം എന്ന് അവതാരകൻ ഇടക്കു കയറി പറായാൻ ശ്രമിക്കുന്നുണ്ടെങ്കിലും ദുബായിയെ കുറിച്ചായിരുന്നു ജേക്കബ് തോമസ് മറുപടി പറഞ്ഞത്.

 

 

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP