Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ചേച്ചീ..ഇപ്പോ മുലയ്ക്ക് മാർക്കറ്റില്ലേ? എല്ലാം മറച്ച് വച്ചത് ആര് കാണാൻ? ഫേസ്‌ബുക്കിൽ കമന്റിട്ട യുവാവിന് ജിലു ജോസഫിന്റെ ചുട്ട മറുപടി

ചേച്ചീ..ഇപ്പോ മുലയ്ക്ക് മാർക്കറ്റില്ലേ? എല്ലാം മറച്ച് വച്ചത് ആര് കാണാൻ? ഫേസ്‌ബുക്കിൽ കമന്റിട്ട യുവാവിന് ജിലു ജോസഫിന്റെ ചുട്ട മറുപടി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മലയാളി സമൂഹത്തിൽ മുലയൂട്ടുന്ന അമ്മമാരെ തുറിച്ചുനോക്കുന്ന പുരുഷന്മാരുടെ രീതിക്കെതിരെ ശക്തമായ ബോധവൽക്കരണം എന്ന നിലയിലാണ് പ്രമുഖ വനിതാ മാസികയായ ഗൃഹലക്ഷ്മി തങ്ങളുടെ കവർ ചിത്രം മുലയൂട്ടുന്ന അമ്മയുടേതാക്കിയത്. ജിലു ജോസഫ് എന്ന മോഡലാണ് ഈ കവർ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ പേരിൽ ജിലുവിനെതിരെ സോഷ്യൽ മീഡിയയിലും മറ്റു മാധ്യമങ്ങളിലും രൂക്ഷമായ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ, അവയൊക്കെ തന്റെ തുറന്ന നിലപാടിലൂടെ പ്രതിരോധിക്കുകയാണ് ജിലു ചെയ്തത്. വിവാദങ്ങൾ ഒന്നുകെട്ടടങ്ങി വരുമ്പോഴാണ് ജിലുവിന്റെ ഫേസ്‌ബുക്ക് പേജിൽ ഒരു യുവാവ് പ്രകോപിപ്പിക്കുന്ന പോസ്റ്റിട്ടത്. ഇതിന് ജിലു ചുട്ടമറുപടി നൽകുകയും ചെയ്തു. ചേച്ചീ ..ഇപ്പൊ മുലയ്ക്ക് മാർക്കറ്റില്ലേ..എല്ലാം മറച്ച് വച്ചത് ആര് കാണാൻ ..തുറന്നിടെന്നേ..എന്നായിരുന്നു യുവാവിന്റെ ചോദ്യം. ചോദ്യവും യുവാവിന്റെ ഫോട്ടോയും സ്‌ക്രീൻ ഷോട്ടായി ജിലു പോസ്റ്റിനൊപ്പം ഇട്ടു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

അതായത് മോനേ, മാർക്കറ്റിന്റെ കാര്യം എങ്ങനാന്ന് എനിക്ക് അറീല്ല. പക്ഷേ മോനു കാണാൻ വേണ്ടി തുറക്കുന്ന വാതിൽ ഇവിടല്ല കേട്ടോ. ആ ഒരു ഫോട്ടോ കണ്ടിട്ട് ഇനി ഈ പ്രൊഫെയിലിൽ വന്ന് 'കാണണം' 'കിട്ടണം' എന്നൊക്കെ പറയുന്നതിന്റെ പിന്നിലെ ചേതോവികാരം അത്ര നന്നല്ല ട്ടോ (ആർക്കും). ഞാൻ ചെയ്തതിനെ വിമർശിക്കുന്നവരെയും ഞാൻ ബഹുമാനിക്കുന്നു. പക്ഷെ അത് ഈ പ്രൊഫെയിലിൽ വന്ന് എന്തും വിളിച്ച് പറയാനുള്ള ലൈസൻസ് അല്ലെന്ന് ആവർത്തിക്കുന്നു. ഇത്തരത്തിലുള്ള കമന്റുകൾ അവഗണിക്കുകയാണ് എല്ലാവരുടെയും എവിടുത്തെയും പതിവെങ്കിലും, ആ അവഗണന ഇനിയും ഇവർക്ക് ആരോടും എന്തും വിളിച്ചു പറയാനുള്ള ഈ ത്വരക്ക് വളമിടുന്നതിനു തുല്യമാണെന്നതുകൊണ്ട് ഇങ്ങനെ ചെയ്യുന്നു. Anas Anjudikkal.

Ps : ഇദ്ദേഹത്തിന്റെ ബാക്കി കുടുംബക്കാരിൽ പലരും ഈ പോസ്റ്റിന്റെ കമന്റിലും ഉണ്ടാവും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP