Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇതുവരെ കണ്ടതു ലോകത്തുള്ള ആകെ മലയാളികളുടെ എണ്ണത്തേക്കാൾ കൂടുതൽ; ഓണത്തിനു ലോകമെമ്പാടും വിവിധ വേഷം കെട്ടിയതും ഇതുതന്നെ; ഹിന്ദിയെയും ഇംഗ്ലീഷിനെയും തോൽപ്പിച്ച് ഇന്ത്യൻ ചാർട്ടിൽ ഒന്നാമതെത്തി; ദിവസം ചെല്ലും തോറും ജനപ്രീതി ഉയരുന്നു; മോഹൻലാലിന്റെ സിനിമ പൊളിഞ്ഞെങ്കിലും വിനീത് ശ്രീനിവാസൻ പാടിയ 'ജിമിക്കി കമ്മൽ' ചരിത്രം സൃഷ്ടിക്കുന്നു

ഇതുവരെ കണ്ടതു ലോകത്തുള്ള ആകെ മലയാളികളുടെ എണ്ണത്തേക്കാൾ കൂടുതൽ; ഓണത്തിനു ലോകമെമ്പാടും വിവിധ വേഷം കെട്ടിയതും ഇതുതന്നെ; ഹിന്ദിയെയും ഇംഗ്ലീഷിനെയും തോൽപ്പിച്ച് ഇന്ത്യൻ ചാർട്ടിൽ ഒന്നാമതെത്തി; ദിവസം ചെല്ലും തോറും ജനപ്രീതി ഉയരുന്നു; മോഹൻലാലിന്റെ സിനിമ പൊളിഞ്ഞെങ്കിലും വിനീത് ശ്രീനിവാസൻ പാടിയ 'ജിമിക്കി കമ്മൽ' ചരിത്രം സൃഷ്ടിക്കുന്നു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഈ ഓണത്തിന് മലയാളികൾ കൊണ്ടാടിയ പാട്ടാണ് മോഹൻലാൽ-ലാൽ ജോസ് കൂട്ടുകെട്ടിൽ ഇറങ്ങിയ 'വെളിപാടിന്റെ പുസ്തകം' എന്ന സിനിമയിലെ 'എന്റമ്മേടെ ജിമിക്കി കമ്മൽ' എന്ന ഗാനം. യൂട്യൂബിലൂടെ ഇതുവരെ ഈ പാട്ടു കേട്ടവരുടെ എണ്ണം രണ്ടു കോടി കവിഞ്ഞു. അതിനിടെ ഇന്ത്യയിൽ നിന്നുള്ള പത്തു ഗാനങ്ങളിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ജിമിക്കി കമ്മൽ. വേൾഡ് മ്യൂസിക് അവാർഡ് എന്ന ഫേസ്‌ബുക്ക് പേജിലാണ് ഇന്ത്യയിലെ പത്തു ഗാനങ്ങളിൽ ഒന്നാം സ്ഥാനം ജിമിക്കി കമ്മൽ നേടിയിരിക്കുന്നത്.

മറ്റു ഭാഷകളിലുള്ളവരും ആവേശത്തോടെയാണ് പാട്ടിനെ സ്വീകരിച്ചിരിക്കുന്നത്. ഈ പാട്ടിന്റെ പല വെർഷനുകളിലുള്ള വീഡിയോകളും സോഷ്യൽ മീഡിയിയിൽ സജീവമാണ്. ഇതിനിടെ കാക്കനാട്ടെ ഇന്ത്യൻ സ്‌കൂൾ ഓഫ് കൊമേഴ്‌സിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും കൂടി അണിയിച്ചൊരുക്കിയ 'ജിമിക്കി കമ്മൽ' ക്യാംപസ് വേർഷൻ ഏറെ ശ്രദ്ധേയമായി. ഈ വീഡിയോയിൽ നൃത്തത്തിന് നേതൃത്വം നൽകുന്ന ഷെറിൽ കടവിൽ അനേകം ആരാധകരെയാണ് നേടിയെടുത്തത്. സോഷ്യൽമീഡിയയിലേയും കാംപസിലേയും താരമായ ഷെറിലിന് കേരളത്തിൽ മാത്രമല്ല തമിഴ്‌നാട്ടിലും നിറയെ ആരാധകരായിക്കഴിഞ്ഞു. ഇന്ത്യൻ സ്‌കൂൾ ഓഫ് കൊമേഴ്‌സിലെ അദ്ധ്യാപികയാണ് ഷെറിൽ ജി കടവൻ.

സോഷ്യൽ മീഡിയയിലെ താരമായതോടെ ഷെറിൽ കടവനെ കുറിച്ച് നിരവധി വാർത്തകളും വന്നു തുടങ്ങി. ഇതിൽ ഏറ്റവും ശ്രദ്ധേയമായ വാർത്തയായിരുന്നു ഇളയദളപതി വിജയുടെ നായികയാവുന്നതായി ഷെറിൽ വരുന്നു എന്നത്. സംവിധായകൻ കെ.എസ്.രവികുമാറായിരുന്നു ഈ സിനിമ സംവിധാനം ചെയ്യുന്നതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഷെറിൽ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. അഭിനയിക്കാനൊന്നും ഇപ്പോൾ ഉദ്ദേശിക്കുന്നില്ലെന്നും അദ്ധ്യാപനമാണ് തന്റെ ജോലിയെന്നും അത് ഭംഗിയായി നിർവഹിക്കുന്നതിലാണ് ഇപ്പോൾ തന്റെ ശ്രദ്ധയെന്നും ഷെറിൽ വ്യക്തമാക്കി.

ജിമിക്കി കമ്മൽ കാമ്പസ് വേർഷന് യു ട്യൂബിൽ നിന്ന് ലഭിക്കുന്ന വരുമാനം സാമൂഹ്യസേവന പദ്ധതികൾക്ക് ഉപയോഗിക്കുമെന്നും ഷെറിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ വീഡിയോ നൃത്തം യു ട്യൂബിൽ ഇതിനകം ലക്ഷങ്ങൾ കണ്ട് ലൈക്കുമടിച്ചു. ഹിറ്റായ ആ നൃത്ത ചുവടുകൾക്ക് യു ട്യൂബിൽനിന്ന് ലഭിക്കുന്ന വരുമാനം കമ്പനിയുടെ സാമൂഹ്യസേവന പദ്ധതികൾക്ക് ഉപയോഗിക്കാനാണ് തീരുമാനം. യു.എസ് .ആസ്ഥാനമായ ന്യൂസ് കോർപറേഷനുമായി ഇതിന് ധാരണയുമായി.


ലാൽജോസ്-മോഹൻലാൽ കൂട്ടുകെട്ടിലെ ആദ്യ ചിത്രം വെളിപാടിന്റെ പുസ്തകത്തിലെ എന്റമ്മേടെ ജിമിക്കി കമ്മൽ വീഡിയോയിൽ ശരത് കുമാറും ജൂഡ് ആന്റണിയുമാണ് തകർത്ത് ഡാൻസ് ചെയ്യുന്നത്. ഷാൻ റഹ്മാന്റെ സംഗീതത്തിന് വിനീത് ശ്രീനിവാസനും രജ്ഞിത്ത് ഉണ്ണിയുമാണ് ശബ്ദം നൽകിയിരിക്കുന്നത്.

താടിയും കണ്ണടയുമൊക്കെയായി കുർത്തയണിഞ്ഞ് സഞ്ചിയുമായി സൈക്കിൾ ചവിട്ടി വരുന്ന പ്രൊഫസ്രർ മൈക്കിൾ ഇടിക്കുളയെന്ന് കഥാപാത്രമാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. അങ്കമാലി ഡയറീസിലൂടെ സിനിമയിലെത്തിയ അന്നാ രേഷ്മ രാജനാണ് ചിത്ത്രതിലെ നായിക. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിർമ്മാണം. ബെന്നി പി നായരമ്പലം രചന നിർവഹിക്കുമ്പോൾ വിഷ്ണു ശർമ്മയാണ് ക്യാമറ ചലിപ്പിക്കുന്നത്.

സൂപ്പർ ഹിറ്റ് ഗാനത്തിലെ ശ്രദ്ധേയമായ ആദ്യത്തെ നാലു വരികൾ 'സംഭാവന' ചെയ്തത് തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ സ്‌കൂൾ വിദ്യാർത്ഥിയായ മകൾ സൂസന്നയാണ്. ഞാറയ്ക്കൽ പെരുമ്പള്ളി അസീസി വിദ്യാനികേതനിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ സൂസന്നക്ക് സ്‌കൂളിലെ സഹപാഠികളിൽ നിന്നും കിട്ടിയ ഗാനം ബെന്നിയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ചെണ്ടയുടെ താളത്തിലുള്ള പാട്ട് ബെന്നിക്ക് കേട്ട മാത്രയിൽ തന്നെ ഇഷ്ടമായി.

ഈ പാട്ട് ബെന്നിയിലൂടെ കേട്ട സംവിധായകൻ ലാൽ ജോസ് വിവരം വീട്ടിൽ പറഞ്ഞപ്പോൾ ലാൽ ജോസിന്റെ മകളും സ്‌കൂളിൽ നിന്നും ഇത്തരമൊരു പാട്ടിന്റെ വരികൾ കേട്ടതായി ലാലിനോട് പറഞ്ഞു. പിന്നെ മറ്റൊന്നും ആലോചിച്ചില്ല വെളിപാടിന്റെ പുസ്തകത്തിലെ കാമ്പസ് ഗാനത്തിൽ ഈ വരികൾ ഉൾപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. വരികൾ കോർത്തിണക്കി അനിൽ പനച്ചൂരാൻ ഗാനം ചിട്ടപ്പെടുത്തുകയും ഷാൻ റഹ്മാൻ കിടിലൻ താളങ്ങൾ നൽകുക കൂടി ചെയ്തതോടെ സംഗതി ജോറായി. നടൻ വിനീത് ശ്രീനിവാസനും സംഘവുമാണ് ഗാനം ആലപിച്ചത്.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP