Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അമ്മയുടെ മുലകൾ തന്നെയാണ് ഒരു കുട്ടിയുടെ ആദ്യകളിപ്പാട്ടമെന്ന ചിന്തപോലും ഇല്ലാതെ സദാചാര തിട്ടൂരങ്ങളുമായി ആക്രോശിക്കുന്നവർ, മനുഷ്യരിലോ മൃഗങ്ങളിലോ പെട്ടവരാണ് എന്ന തോന്നൽ എനിക്കില്ല; അമ്മയുടെ ശരീരത്തിൽ നിന്നുതന്നെയാണ് മനുഷ്യ ശരീരങ്ങളെകുറിച്ച് ഏതൊരു കുട്ടിയും അറിവ് നേടി തുടങ്ങേണ്ടത്; ഞാനും മൂന്നുവയസ്സുള്ള മോനും ഒരുമിച്ച് കുളിക്കുന്നു എന്നത് കേൾക്കുമ്പോൾ അമ്മയുടെ നഗ്നത മകന് കാണാൻ നിഷിധമാണ് എന്നു പോലും ചിന്തിക്കുന്ന് നികൃഷ്ടമനസ്സ്; ജോമോൾ ജോസഫ് വീണ്ടും വൈറൽ

അമ്മയുടെ മുലകൾ തന്നെയാണ് ഒരു കുട്ടിയുടെ ആദ്യകളിപ്പാട്ടമെന്ന ചിന്തപോലും ഇല്ലാതെ സദാചാര തിട്ടൂരങ്ങളുമായി ആക്രോശിക്കുന്നവർ, മനുഷ്യരിലോ മൃഗങ്ങളിലോ പെട്ടവരാണ് എന്ന തോന്നൽ എനിക്കില്ല; അമ്മയുടെ ശരീരത്തിൽ നിന്നുതന്നെയാണ് മനുഷ്യ ശരീരങ്ങളെകുറിച്ച് ഏതൊരു കുട്ടിയും അറിവ് നേടി തുടങ്ങേണ്ടത്; ഞാനും മൂന്നുവയസ്സുള്ള മോനും ഒരുമിച്ച് കുളിക്കുന്നു എന്നത് കേൾക്കുമ്പോൾ അമ്മയുടെ നഗ്നത മകന് കാണാൻ നിഷിധമാണ് എന്നു പോലും ചിന്തിക്കുന്ന് നികൃഷ്ടമനസ്സ്; ജോമോൾ ജോസഫ് വീണ്ടും വൈറൽ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: 'ഞാനും മൂന്നുവയസ്സുള്ള മോനും ഒരുമിച്ച് കുളിക്കുന്നു എന്നത് കേൾക്കുമ്പോൾ പോലും അത് ദഹിക്കാതിരിക്കുകയും, അമ്മയുടെ നഗ്നത മകന് കാണാൻ നിഷിധമാണ് എന്നുപോലും ചിന്തിക്കുന്ന നികൃഷ്ടമനസ്സുകളുള്ള മലയാളികൾ ധാരാളമുണ്ട്'; ജോമോൾ ജോസഫ് വീണ്ടും സോഷ്യൽ മീഡിയയിലെ കടപ സദാചാരം ചർച്ചയാക്കുകയാണ്. പലതും തുറന്നെഴുതി സോഷ്യൽ മീഡിയയിൽ വൻ ചർച്ചകൾക്ക് വഴിയൊരുക്കിയ മോഡലാണ് ജോമോൾ ജോസഫ്. ജോമോളുടെ പുതിയ ഫേസ്‌ബുക്ക് പോസ്റ്റും ഇപ്പോൾ വൈറലാണ്. അമ്മയുടെ നഗ്‌നത മകൾ കണ്ടാൽ എന്താണ് കുഴപ്പം എന്നാണ് പുതിയ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പറയുന്നത്.

അമ്മയുടെ മുലകൾ തന്നെയാണ് ഒരു കുട്ടിയുടെ ആദ്യകളിപ്പാട്ടമെന്ന ചിന്തപോലും ഇല്ലാതെ, സദാചാര തിട്ടൂരങ്ങളുമായി ആക്രോശിക്കുന്നവർ, മനുഷ്യരിലോ മൃഗങ്ങളിലോ പെട്ടവരാണ് എന്നതോന്നൽ എനിക്കില്ല. അമ്മയുടെ ശരീരത്തിൽ നിന്നുതന്നെയാണ് മനുഷ്യ ശരീരങ്ങളെകുറിച്ച് ഏതൊരു കുട്ടിയും അറിവ് നേടി തുടങ്ങേണ്ടത്.-ജോമോൾ ഫേസ്‌ബുക്കിൽ കുറിച്ചു.

ജോമോളുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

അമ്മയുടെ നഗ്നത മൂന്നുവയസ്സുള്ള മകൻ കണ്ടാൽ തകർന്നടിയുന്ന സദാചാരബോധം

ഞാനും എന്റെ മൂന്നുവയസ്സുള്ള മോനും ഒരുമിച്ച് കുളിക്കുന്നു എന്നത് കേൾക്കുമ്പോൾ പോലും അത് ദഹിക്കാതിരിക്കുകയും, അമ്മയുടെ നഗ്നത മകന് കാണാൻ നിഷിധമാണ് എന്നുപോലും ചിന്തിക്കുന്ന നികൃഷ്ടമനസ്സുകളുള്ള മലയാളികൾ ധാരാളമുണ്ട് എന്ന അറിവ് എന്നിൽ ഞെട്ടലുളവാക്കുന്നു. ഒൻപത് മാസം വളർച്ചയെത്തിയ കുട്ടിക്ക് ലൈംഗിക വികാരചിന്തൾ വരുമെന്ന് ഫേക്ക് ഐഡിയിൽ വന്ന് രോദിച്ച് തെറിവിളിക്കുന്നു ഒരു മഹാൻ ഇവനൊക്കെയല്ലേ മാസങ്ങൾ വളർച്ചയുള്ള കുട്ടികളെ ലൈംഗികഭ്രാന്ത് തീർക്കാനായി ഉപയോഗിക്കുന്നത് ഇത്രയും വികലമായ അറിവ് ഈ പടുജന്മങ്ങൾക്ക് പകർന്ന് നൽകിയത് ഏത് മതത്തിന്റെ മതപഠന ക്ലാസ്സിൽ നിന്നാണ്?

അമ്മയുടെ മുലകൾ തന്നെയാണ് ഒരു കുട്ടിയുടെ ആദ്യകളിപ്പാട്ടമെന്ന ചിന്തപോലും ഇല്ലാതെ, സദാചാര തിട്ടൂരങ്ങളുമായി ആക്രോശിക്കുന്നവർ, മനുഷ്യരിലോ മൃഗങ്ങളിലോ പെട്ടവരാണ് എന്ന തോന്നൽ എനിക്കില്ല. അമ്മയുടെ ശരീരത്തിൽ നിന്നുതന്നെയാണ് മനുഷ്യ ശരീരങ്ങളെകുറിച്ച് ഏതൊരു കുട്ടിയും അറിവ് നേടി തുടങ്ങേണ്ടത്.

ഇവിടെ കാര്യം കൃത്യമാണ്, സ്വന്തം അമ്മയുടെ ശരീരത്തെ കുറിച്ച് പോലും ബോധവും ബോധ്യവുമില്ലാത്ത പടുജന്മങ്ങൾ, എന്നും സ്ത്രീകളേയും സ്ത്രീശരീരങ്ങളേയും വേട്ടയാടിക്കൊണ്ടേയിരിക്കും. ഇത്തരം നികൃഷ്ട ജന്മങ്ങളെ ഇനി തിരുത്തുക സാധ്യമല്ല, എന്നാൽ വളർന്നു വരുന്ന തലമുറക്കെങ്കിലും ലൈംഗിക വിദ്യാഭ്യാസം നൽകാനായാൽ, അടുത്ത തലമുറയെങ്കിലും ലൈംഗിക ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ കിടന്ന് കൈകാലുകൾ ഇട്ടടിച്ച് നരകിക്കേണ്ടി വരില്ല.. സ്ത്രീയുടെ ശരീരങ്ങൾ മൂടിപ്പൊതിഞ്ഞ് വെപ്പിക്കാനായി നോക്കുന്നവൻ, മുണ്ടും മടക്കികുത്തി ഷർട്ടുമിടാതെ നെഞ്ചും വിരിച്ച് നടക്കാൻ, യാതൊരു മടിയും നാണക്കേടും വിചാരിക്കാറില്ല എന്നതാണ് വലിയ തമാശ..

If you see somebody running down the street naked every single day, you stop looking up...
.
But..
.
Beware of the naked man who offers you his shirt -

നബി - നട്ടെല്ലിനു ബലമില്ലാത്തതുകൊണ്ട്, ഫേക്ക് ഐഡിയിൽ വന്ന് തെറിവിളിക്കുന്ന തള്ളക്ക് പിറക്കാത്ത മലരുകളെ മുഴുവനും ബ്ലോക്ക് ചെയ്ത് വിടുന്നതാണ്..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP