Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫോട്ടോയിൽ പോലും സ്ത്രീകൾ ധരിക്കുന്ന ബ്രായുടെ വള്ളിയോ ഷോട്‌സിന്റെ അരികോ കണ്ടാൽ പോലും പലരും അതൊരു ആഘോഷമായി എടുക്കാറുണ്ട്; സ്ത്രീയുടെ അടിവസ്ത്രത്തിലേക്ക് പോകുന്ന കണ്ണുകളും പായുന്ന ചിന്തകളും വികലമായ പുരുഷ ലൈംഗിക ചിന്തകളുടെ പ്രകടനം മാത്രമാണ്; പരിഹാരം ലൈംഗികവിദ്യാഭ്യാസം മാത്രമെന്ന് എഴുതുന്നു ജോമോൾ ജോസഫ്

ഫോട്ടോയിൽ പോലും സ്ത്രീകൾ ധരിക്കുന്ന ബ്രായുടെ വള്ളിയോ ഷോട്‌സിന്റെ അരികോ കണ്ടാൽ പോലും പലരും അതൊരു ആഘോഷമായി എടുക്കാറുണ്ട്; സ്ത്രീയുടെ അടിവസ്ത്രത്തിലേക്ക് പോകുന്ന കണ്ണുകളും പായുന്ന ചിന്തകളും വികലമായ പുരുഷ ലൈംഗിക ചിന്തകളുടെ പ്രകടനം മാത്രമാണ്;  പരിഹാരം ലൈംഗികവിദ്യാഭ്യാസം മാത്രമെന്ന് എഴുതുന്നു ജോമോൾ ജോസഫ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സ്ത്രീകളുടെ സ്വയംഭോഗാനുഭവങ്ങൾ പങ്കുവച്ച അദ്ധ്യാപികയായ ശ്രീലക്ഷ്മി അറയ്ക്കലിന്റെ ഫേസ്‌ബുക്കിലെ തുറന്നെഴുത്ത് സോഷ്യൽ മീഡയിൽ വലിയ ചർച്ചയായിരിക്കുകയാണ്. ശ്രീലക്ഷ്മിയുടെ കുറിപ്പുകളെ പരിഹസിച്ച് ട്രോളുകളും ഇറങ്ങിക്കഴിഞ്ഞു. ഈ പശ്ചാത്തലത്തിൽ സ്വയംഭോഗം ഒരുപാപമായി കാണുന്ന കേരളമനസ്സിലേക്ക് കണ്ണോടിക്കുകയാണ് ജോമോൾ ജോസഫ് എന്ന യുവതി. നേരത്തെ ഞരമ്പ് രോഗികൾക്കെതിരെയുള്ള ജോമോളുടെ പോസ്റ്റ് ചർച്ചാവിഷയമായിരുന്നു. സ്ത്രീ-പുരുഷ ലൈംഗികതകൾ തമ്മിലുള്ള വ്യത്യാസത്തെ കുറിച്ചുള്ള സമൂഹത്തിലെ അജ്ഞതയും, ലൈംഗിക വിദ്യാഭ്യാസത്തിന്റെ അനിവാര്യതയുമാണ് ജോമോൾ ജോസഫ് തന്റെ പോസ്റ്റിൽ വിശദമാക്കുന്നത്. പോസ്റ്റ് ഇങ്ങനെ:

ലൈംഗിക ചിന്തകളുടെ ഉത്തേജനത്തിനായി സ്ത്രീകളുടെ അടിവസ്ത്രത്തിലേക്ക് പാളുന്ന കണ്ണുകൾ..

സ്വയംഭോഗം ഒരു പാപമായി പണ്ടുമുതൽ നമ്മുടെ ചിന്തകളിൽ അടിച്ചേൽപ്പിക്കപ്പെട്ടതാണ്. എന്നാൽ സ്വയംഭോഗം ചെയ്യാത്ത പുരുഷന്മാർ എത്രപേര് കാണും എന്ന് ചോദിച്ചാൽ വളരെ വിരളമായിരിക്കും സ്വയംഭോഗം ചെയ്യാത്തവർ. എന്നാൽ സ്ത്രീകളിൽ സ്വയംഭോഗം ചെയ്യുന്നവരുടെ എണ്ണം വളരെ കുറവാണ്. ഇതിന് കാരണമായി എനിക്ക് തോന്നുന്നത്, സ്ത്രീകൾക്ക് മാനസീകമായി അടുപ്പമുള്ളവരിൽ നിന്നുമാണ് ലൈംഗിക ഉത്തേജനം ലഭിക്കുന്നത് എന്നതാണ്. എന്നാൽ പുരുഷന് ചിന്തകളോ, ചിത്രങ്ങളോ, ചില കാഴ്ചകളോ, ഒക്കെ ലൈംഗിക ഉത്തേജനം നൽകുന്നു.

ഇവിടെയാണ് സ്ത്രീപുരുഷ ലൈംഗികതകൾ തമ്മിലുള്ള സാരമായ വ്യത്യാസം മനസ്സിലാക്കേണ്ടത്. ഈ വ്യത്യാസം പ്രകടമാണ് താനും. സ്ത്രീ പുരുഷ ശരീരങ്ങൾ തമ്മിലുള്ള അന്തരം പോലെ തന്നെയാണ് സ്ത്രീ പുരുഷ ലൈംഗികതയും. സ്വന്തം ശരീരത്തിൽ സംഭവിക്കുന്നതുപോലെ തന്നെയാണ് സ്ത്രീശരീരത്തിലും ലൈംഗിക ഉത്തേജനമെന്ന ചിന്തയിൽ സ്ത്രീയെ സമീപിക്കുന്ന പുരുഷൻ, ലൈംഗികതയിൽ ഒരു തികഞ്ഞ പരാജയമാകും.

ചില കൂട്ടുകാരികൾ പറഞ്ഞിട്ടുണ്ട്, അലക്കി ഉണക്കാനായി ഇട്ട അവരുടെ അടിവസ്ത്രങ്ങൾ കാണാതാകുന്നത് സംബന്ധിച്ച്. ഫോട്ടോയിൽ പോലും, സ്ത്രീകൾ ധരിക്കുന്ന ബ്രായുടെ വള്ളിയോ, ഷോട്‌സിന്റെ അരികോ കണ്ടാൽ പോലും പലരും അതൊരു ആഘോഷമായി എടുക്കാറുണ്ട്. സ്ത്രീകൾ ഷഡ്ഡിയും ബ്രായും കുട്ടിയുടുപ്പിനടിയിലും ഷോട്ട് സ്‌കേർട്ടിനടിയിലും ഷോട്‌സ് ധരിക്കുന്നവരാണ്.

കഴിഞ്ഞ ദിവസമാണ് ബ്രിട്ടനിൽ അപ്‌സ്‌കർട്ടിങ് ക്രിമിനൽ കുറ്റമെന്ന് കോടതി വിധിയും നിയമനിർമ്മാണവും വന്നത്. സ്ത്രീകളുടെ സ്‌കർട്ടിനടിയിലേക്ക് ഹിഡൺ ക്യാമറ സൂംചെയ്ത് പൊതു സ്ഥലങ്ങളിൽ വെച്ച് വീഡിയോ എടുക്കുന്നതിനെ ആണ് അപ്‌സ്‌കർട്ടിങ് എന്ന് പറയുന്നത്. ഇതിനെതിരായി പോരാടിയത് ജീന മാർട്ടിൻ എന്ന യുവതിയാണ്. കേരളത്തിൽ മാത്രമല്ല, ലോകത്തെവിടെയായാലും സ്ത്രീയുടെ അടിവസ്ത്രത്തിലേക്ക് പോകുന്ന കണ്ണുകളും, പായുന്ന ചിന്തകളും വികലമായ പുരുഷ ലൈംഗിക ചിന്തകളുടെ പ്രകടനം മാത്രമാണ്.

ഇത്തരം വികലമായ ലൈംഗിക ചിന്തകൾക്ക് പരിഹാരം ലൈംഗികവിദ്യാഭ്യാസം എന്നതു മാത്രമാണ്. ചെറു പ്രായം മുതൽ തന്നെ വീടുകളിൽ നിന്നും, പിന്നീട് സ്‌കൂളുകളിലും, കോളജുകളിലും ശരിയായ ലൈംഗിക വിദ്യാഭ്യാസം നൽകുക എന്നത് തന്നെയാണ് ഏതൊരു സമുഹത്തിനും ആരോഗ്യകരമായ ലൈംഗികതക്ക് നല്ലത്. അതിന് നമ്മുടെ സ്‌കൂൾ സിലബസുകളിൽ ഇന്നും ചെമ്പരത്തിപ്പൂവിന്റെ നെടുകേയുള്ള ഛേദത്തിൽ തന്നെയല്ലേ ലൈംഗിക അവയവ പഠനം തുടങ്ങന്നതും അവസാനിക്കുന്നതും

എൻബി - കഴിഞ്ഞ ദിവസത്തെ എന്റെ ചിത്രത്തിൽ, ഫ്രോക്കിനടിയിലിട്ട ഷോർട്‌സിനുമടിയിലെ നീല ഷഡ്ഡി കണ്ടുപിടിച്ച മഹാന്മാർക്ക് നല്ല നമസ്‌കാരം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP