Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മരണവാർത്ത അറിഞ്ഞപ്പോൾ എന്റെ സഹോദരങ്ങൾ പോലും ഞെട്ടിപ്പോയി; പലരും ഞാനാണെന്ന് തെറ്റിദ്ദരിച്ച് കുടുംബത്തേയും വിളിച്ചു; കിളിമാനൂരിൽ വാഹനാപകടത്തിൽ മരിച്ചത് താനല്ലെന്ന് വ്യക്തമാക്കി സംവിധായകൻ ജോസ് തോമസ്; പേരിലെ സാമത്യ മൂലം സോഷ്യൽ മീഡിയയുടെ ആദരാഞ്ജലി പ്രവാഹം

മരണവാർത്ത അറിഞ്ഞപ്പോൾ എന്റെ സഹോദരങ്ങൾ പോലും ഞെട്ടിപ്പോയി; പലരും ഞാനാണെന്ന് തെറ്റിദ്ദരിച്ച് കുടുംബത്തേയും വിളിച്ചു; കിളിമാനൂരിൽ വാഹനാപകടത്തിൽ മരിച്ചത് താനല്ലെന്ന് വ്യക്തമാക്കി സംവിധായകൻ ജോസ് തോമസ്; പേരിലെ സാമത്യ മൂലം സോഷ്യൽ മീഡിയയുടെ ആദരാഞ്ജലി പ്രവാഹം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കഴിഞ്ഞ ദിവസം കിളിമാനൂരിൽ നടന്ന വാഹനാപകടത്തിൽ മാധ്യമപ്രവർത്തകനും പ്രശസ്ത നാടക ചലച്ചിത്ര പ്രവർത്തകനുമായ ജോസ് തോമസ് (58) അന്തരിച്ചിരുന്നു. ഇതിന് പിന്നാലെ അന്തരിച്ച സംവിധായകൻ ജോസ് താമസാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരണവും തുടങ്ങിയിരുന്നു.

ആദരാഞ്ജലി നേർന്നും അപകടത്തിൽ പ്രശ്‌സത സംവിധായകൻ കൊല്ലപ്പെട്ടു എന്നിങ്ങനെയുള്ള പോസ്റ്റുകൾ സഹിതമാണ് എത്തിയത്. ഇപ്പോഴിതാ അന്തരിച്ച ആ വ്യക്തി ഞാനല്ലെന്ന് തുറന്നടിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ജോസ് തോമസ്. ഫേസ്‌ബുക്ക് ലൈവിൽ എത്തിയാണ് സംവിധായകന്റെ പ്രതികരണം.

മരണവാർത്ത ടിവിയിൽ കണ്ടതോടെയാണ് പലരും ഇത് സംവിധായകൻ ജോസ് തോമസ് ആണെന്ന് തെറ്റിദ്ധരിച്ച് തന്റെ കുടുംബത്തെ വിളിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഈ വാർത്ത കണ്ട് ഭയപ്പെട്ട് വിളിക്കാതിരുന്ന ആളുകൾക്ക് വേണ്ടിയാണ് ഇപ്പോൾ ലൈവിൽ വന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ജോസ് തോമസിന്റെ വാക്കുകൾ:-

ഇന്ന് രാവിലെ ടെലിവിഷൻ ചാനലുകളിൽ ജോസ് തോമസ് എന്നൊരാൾ വാഹനാപകടത്തിൽ മരിച്ചതായി കണ്ടു. ഇത് അറിഞ്ഞതും എന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരും സങ്കടത്തോടെ എന്നെയും എന്റെ വീട്ടുകാരെയും വിളിച്ചു. എന്റെ സഹോദരങ്ങൾ പോലും ഞെട്ടിപ്പോയി.

ഈ വാർത്ത അറിഞ്ഞിട്ടും ഭയപ്പെട്ട് വിളിക്കാതിരിക്കുന്ന ആളുകൾക്കാണ് ഈ വിഡിയോ. ചലച്ചിത്ര പ്രവർത്തകനും ഏഷ്യാനെറ്റിലെ ഉദ്യോഗസ്ഥനുമായ ജോസ് തോമസാണ് മരിച്ചത്. എന്റെ സമപ്രായക്കാരനാണ് അദ്ദേഹവും. എനിക്ക് അടുത്തറിയാവുന്ന ആളുമാണ്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. സംശയിക്കേണ്ട, ഭയപ്പെടേണ്ട ഞാൻ നിങ്ങളുടെ കൂടെ ഉണ്ട്.

അടിവാരം, മാട്ടുപ്പെട്ടി മച്ചാൻ, മീനാക്ഷി കല്യാണം, ഉദയപുരം സുൽത്താൻ മായാമോഹിനി, ശൃംഗാരവേലൻ, സ്വർണക്കടുവ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ജോസ് തോമസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP