Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിക്കിനി ധരിച്ച് നിന്നിരുന്ന യുവതി കാൺകേ 'ഞരമ്പ് രോഗിയുടെ' സ്വയം ഭോഗം; അശ്ശീല നോട്ടവും കമന്റുമായി യുവാവ് പിന്നാലെ കൂടിയതോടെ കായികമായി നേരിടാൻ യുവതി; ബ്രസീലിലെ വനിതാ റസലിങ് താരമായ ജോസീ വീറിയ യുവാവിനെ ഇടിച്ച് പപ്പടമാക്കിയതിന് പിന്നാലെ തേടിയെത്തിയത് അഭിനന്ദന പ്രവാഹം; അർദ്ധനഗ്ന 'ഫൈറ്റിന്റെ' ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ വൈറൽ

ബിക്കിനി ധരിച്ച് നിന്നിരുന്ന യുവതി കാൺകേ 'ഞരമ്പ് രോഗിയുടെ' സ്വയം ഭോഗം; അശ്ശീല നോട്ടവും കമന്റുമായി യുവാവ് പിന്നാലെ കൂടിയതോടെ കായികമായി നേരിടാൻ യുവതി; ബ്രസീലിലെ വനിതാ റസലിങ് താരമായ ജോസീ വീറിയ യുവാവിനെ ഇടിച്ച് പപ്പടമാക്കിയതിന് പിന്നാലെ തേടിയെത്തിയത് അഭിനന്ദന പ്രവാഹം; അർദ്ധനഗ്ന 'ഫൈറ്റിന്റെ' ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ വൈറൽ

മറുനാടൻ ഡെസ്‌ക്‌

റിയോഡിജനീറോ: കാണാനഴകുള്ള പെണ്ണുങ്ങളെ കാണുമ്പോൾ ചില ചെറുപ്പക്കാർക്കെങ്കിലും മനസ്സിളകും. ചിലർ ഒരു നോട്ടത്തിൽ ഒതുക്കുമ്പോൾ ചിലർക്ക് എന്തെങ്കിലും കമന്റുകൂടി പറയണം. ചിലരാകട്ടെ കുറച്ചുകൂടി തീവ്രമായി പെരുമാറും. അത്തരത്തിൽ തീവ്രമായി പെരുമാറിയ യുവാവിനെ ഇടിച്ച് അച്ചാറാക്കിയ യുവതിയാണ് ഇപ്പോൾ സൈബർ ലോകത്തെ താരം.

നീന്തൽവസ്ത്രത്തിന്റെ ഷൂട്ടിംഗിനായി അല്പവസ്ത്രധാരിയായി നിൽക്കുന്ന ബ്രസീലിലെ വനിതാ റസലിങ് താരമായ ജോസീ വിറീയയെ കണ്ടപ്പോൾ കൺട്രോളു പോയ യുവാവിനാണ് വേണ്ടാതീനം തോന്നിയത്. ഷൂട്ടിങ് യൂണിറ്റ് കുറച്ചകലെയായിരുന്നതിനാൽ താരം ഒറ്റയ്ക്കാണെന്നായിരുന്നു യുവാവിന്റെ വിചാരം. കമന്റുകളുമായി അയാൾ ഒപ്പം കൂടി. പ്രതികരിക്കുന്നില്ലെന്ന് കണ്ടതോടെ വിറീയയുടെ മുന്നിൽ നിന്ന് സ്വയംഭോഗംചെയ്യാൻ തുടങ്ങി.

ഇതോടെ ജോസി വിറിയയയുടെ തനിസ്വരൂപം യുവാവിന് ബോധ്യമായി. താരം യുവാവിനെ എടുത്തിട്ട് പൂശി. ഒന്നുരണ്ടെണ്ണം കിട്ടിയതോടെ യുവാവ് പ്രതിരോധിക്കാൻ ശ്രമിച്ചു. പിന്നെന്താണ് നടന്നതെന്ന് അയാൾക്ക് ഇപ്പോഴും പിടിയില്ല. ഇടിയും ചവിട്ടുംകൊണ്ട് ബോധംകെട്ട് വീണതുമാത്രം അറിയാം.

ബോധംവീണതോടെ രക്ഷപ്പെടാനായി അയാളുടെ ശ്രമം. എന്നാൽ പൊലീസ് എത്തുന്നതുവരെ വിറീയ അയാളെ പിടിച്ചുവച്ചു.ഓണാക്കിവച്ചിരുന്ന കാമറകൾക്ക് മുന്നിലായിരുന്നു താരത്തിന്റെ കിടിലൻ പെർഫോമൻസ്. നിമിഷങ്ങൾക്കകം ദൃശ്യങ്ങൾ ഇന്റർനെറ്റിലൂടെ പറന്നു. വിറീയയ്ക്ക് അഭിനന്ദനവുമായി നൂറുകണക്കിനുപേരാണ് രംഗത്തെത്തിയത്. ബ്രസീലിൽ ഏറെ ആരാധകരുള്ള റസലിങ് താരമാണ് ഇരുപത്തേഴുകാരിയായ വിറീയ.

ആളറിഞ്ഞ് പെരുമാറണം, അല്ലെങ്കിൽ ബ്രസീലുകാരനായ യുവാവിന് പറ്റിയതുപോലാകും എന്നാണ് സമൂഹ മാധ്യമങ്ങൾ സംഭവത്തെക്കുറിച്ച് പറയുന്നത്. പെൺകുട്ടികൾ ആയോധന കലകൾ പഠിച്ചിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ചർച്ചകൾ സജീവമായിരിക്കുകയാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP