Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഈ സമ്മാനം കൊണ്ടു വന്ന അഭിമാനവും സന്തോഷവും മാത്രം ഞാനെടുക്കുന്നു; സമ്മാനത്തുകയായ ഒരു ലക്ഷം രൂപ കേരളത്തിന്റെ പുനർനിർമ്മാണത്തിനായി മുഖ്യമന്ത്രിക്ക് നൽകും; പുരസ്‌കാരമായി ലഭിച്ച ഒരു ലക്ഷം രൂപ വേദിയിൽ വെച്ച് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് പ്രഖ്യാപിച്ച് മാധ്യമപ്രവർത്തകൻ സുധി

ഈ സമ്മാനം കൊണ്ടു വന്ന അഭിമാനവും സന്തോഷവും മാത്രം ഞാനെടുക്കുന്നു; സമ്മാനത്തുകയായ ഒരു ലക്ഷം രൂപ കേരളത്തിന്റെ പുനർനിർമ്മാണത്തിനായി മുഖ്യമന്ത്രിക്ക് നൽകും; പുരസ്‌കാരമായി ലഭിച്ച ഒരു ലക്ഷം രൂപ വേദിയിൽ വെച്ച് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് പ്രഖ്യാപിച്ച് മാധ്യമപ്രവർത്തകൻ സുധി

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: രാജ്യത്ത് തന്നെ ഏറ്റവും വലിയ പുരസ്‌കാര തുകകളിൽ ഒന്നായി മാധ്യമപ്രവർത്തകർക്ക് ലഭിക്കുന്ന സമ്മാന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് മാധ്യമപ്രവർത്തകൻ. ദി ഹിന്ദു'വിന്റെ സീനിയർ അസിസ്റ്റന്റ് എഡിറ്ററായ കെ എസ് സുധിയാണ് അവാർഡിന് അർഹനായത്. ഒരു ലക്ഷം രൂപയാണ് സമ്മാനത്തുക. വേൾഡ് മലയാളി കൗൺസിലി(ഡബ്ല്യുഎംസി)ന്റെ പരിസ്ഥിതി മാധ്യമപ്രവർത്തനത്തിന് പുരസ്‌കാരമായി ലഭിച്ച അവാർഡ് തുകയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുമെന്ന് സുധി പ്രഖ്യാപിച്ചത്. ' കേരളത്തിന്റെ പുനർനിർമ്മാണത്തിനാി തനിക്ക് ലഭിച്ച പുരസ്‌കാരത്തുക മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുമെന്ന് കെ എസ് സുധി അറിയിച്ചു. ഹോട്ടൽ താജ് ഗെയ്റ്റ് വേയിൽ ഞായറാഴ്ച നാലു മണിക്കാണ് ചടങ്ങ്.

സുധിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ

സ്വീകരിക്കുക മലയാളമേ എന്റെ സ്‌നേഹം!

പരിസ്ഥിതി മാധ്യമ പ്രവർത്തനത്തിനു എനിക്കു ലഭിച്ച സമ്മാനം എന്റെ മലയാളത്തിനു സമർപ്പിക്കുകയാണ്.

ഈ സമ്മാനം കൊണ്ടു വന്ന അഭിമാനവും സന്തോഷവും മാത്രം ഞാനെടുക്കുന്നു.

സമ്മാനത്തുകയായ ഒരു ലക്ഷം രൂപ കേരളത്തിന്റെ പുനർനിർമ്മാണത്തിനായി, നാളെ പുരസ്‌കാരം നൽകുന്ന കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനു കൈമാറണം എന്നാണ് കരുതുന്നത്.

ഹോട്ടൽ താജ് ഗെയ്റ്റ് വേയിൽ ഞായറാഴ്ച നാലു മണിക്കാണ് ചടങ്ങ്.

രാജ്യത്ത് ഏറ്റവും വലിയ സമ്മാനത്തുകയുള്ള ജേർണലിസം പ്രൈസുകളിൽ ഒന്നാണ് ണങഇ പരിസ്ഥിതി പുരസ്‌കാരം.

അവർ സമ്മാനമായി നൽകുന്ന ഒരു ലക്ഷം രൂപ ഒരു വലിയ തുകയാണ്.
വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന ഒരു വലിയ തുക തന്നെയാണത്.

പക്ഷെ, എന്നെക്കാൾ ഈ തുക ഇപ്പോൾ ആവശ്യമുള്ളത് ഈ നാടിനാണ്.

പ്രളയാനന്തര കേരളത്തിന്റെ പുനർ നിർമ്മാണത്തിനു എന്റെ ചെറിയ സംഭാവനയായി ഈ തുക കൂടി പരിഗണിക്കപ്പെടണം എന്നാണ് ആഗ്രഹം.

എനിക്കും, എന്നെപ്പോലെയുള്ള ആയിരക്കണക്കിന് മനുഷ്യർക്കും അന്തസ്സാർന്ന ജീവിതവും, സ്വപ്നം കാണാൻ ഒരു ലോകവും, ആ ലോകത്തിലേക്കു പറക്കാൻ ചിറകുകൾ തന്നതും ഈ മണ്ണാണ്.

മറ്റൊരിടത്ത്, മറ്റൊരു സംസ്ഥാനത്ത് സാമൂഹികമായ പ്രിവിലെജുകൾ ഒന്നുമില്ലാത്ത ഒരാൾ ജീവിതത്തിൽ നേരിടേണ്ടി വരുന്ന പ്രതിസന്ധികൾ എന്തൊക്കെയെന്ന് അറിയുമ്പോഴാണ് കേരളം നൂറു കണക്കിന് സാധാരണക്കാരുടെ ജീവിതത്തെ എങ്ങനെയെല്ലാം ഗുണപരമായി പരിഗണിക്കുന്നുവെന്ന് തിരിച്ചറിയുന്നത്.

ഈ സമ്മാനം കേരളത്തിനു സമർപ്പിക്കാൻ പ്രേരിപ്പിക്കുന്നതും അത്തരം ഒരു തിരിച്ചറിവാണ്.

സമ്മാനത്തുക ഏതെങ്കിലും സർക്കാരിതര പ്രോജക്റ്റുകൾക്ക് നൽകാനോ, അവയിൽ വ്യക്തിപരമായി ഇടപെടാനോ ആഗ്രഹമില്ലാത്തതു കൊണ്ട് കൂടിയാണ് ഈ സമ്മാനത്തുക കേരളത്തിന് നൽകാൻ തീരുമാനിച്ചത്.

കേരളത്തിന്റെ പാരിസ്ഥിതിക ആകുലതകൾ ഉന്നയിച്ച നാനൂറോളം വാർത്തകളുടെ സമാഹാരത്തിനു കിട്ടിയ സമ്മാനം എന്നതിനാൽ, സുസ്ഥിര, പരിസ്ഥിതി സൗഹൃദ കേരളം നിർമ്മിക്കാൻ ഈ സമ്മാനം ഒരു ചെറു പ്രേരണയെങ്കിലും ആകണമെന്നും ആഗ്രഹിക്കുന്നു.

പ്രളയാനന്തര കേരളത്തിന്റെ പുനർ നിർമ്മാണത്തിന് ആവശ്യമുള്ള തുക വളരെ വലുതാണ്. എന്റെ നാടിന്റെ ആവശ്യങ്ങളുമായി തുലനം ചെയ്യുമ്പോൾ
ഈ സമ്മാനത്തുക തീരെ ചെറിയ ഒരു സംഖ്യയാണ് എന്നുമറിയാം.

പക്ഷേ, ഓരോ ചെറിയ നാണയത്തുട്ടും ആവശ്യമുള്ള ഒരു ഘട്ടത്തിലൂടെയാണ് കേരളം കടന്നു പോകുന്നത് എന്നു ഞാൻ കരുതുന്നു.

അതിനാൽ, ഈ ചെറിയ സമ്മാനം നിറഞ്ഞ സ്‌നേഹത്തോടെ എന്റെ നാടിനു നൽകുന്നു.

സമ്മാനത്തിന്റെ സന്തോഷം പങ്കിട്ട എല്ലാ ചങ്ങാതിമാരോടും സ്‌നേഹം.
'ദി ഹിന്ദു' നൽകുന്ന പിന്തുണയും ഓർക്കുന്നു.

ഇക്കാലമെല്ലാം എന്റെയൊപ്പം നിന്നവർക്ക്, ഒന്നിച്ചു സഞ്ചരിച്ചവർക്ക്, എന്റെ നാടിന്, എന്റെ സ്‌നേഹം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP