Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നോമ്പു തുറക്കാൻ വെള്ളം ചോദിച്ചപ്പോൾ എയർഹോസ്റ്റസിന്റെ 'മഞ്ജുളമായ' മറുപടി; വിമാനയാത്രികന് ലഭിച്ചത് പ്രതീക്ഷിച്ചതിലും അധികം; ഖൊരക്പൂരിൽ നിന്നും ഡൽഹിയിലേക്കുള്ള 'എയർ ഇന്ത്യാ' യാത്രയ്ക്കിടെ നടന്ന സംഭവം ട്വീറ്റ് ചെയ്ത് മാധ്യമപ്രവർത്തകൻ; ഹൃദ്യമായ പെരുമാറ്റത്തിന് എയർ ഹോസ്റ്റസിന് സമൂഹ മാധ്യമത്തിന്റെ കയ്യടി

നോമ്പു തുറക്കാൻ വെള്ളം ചോദിച്ചപ്പോൾ എയർഹോസ്റ്റസിന്റെ 'മഞ്ജുളമായ' മറുപടി; വിമാനയാത്രികന് ലഭിച്ചത് പ്രതീക്ഷിച്ചതിലും അധികം; ഖൊരക്പൂരിൽ നിന്നും ഡൽഹിയിലേക്കുള്ള 'എയർ ഇന്ത്യാ' യാത്രയ്ക്കിടെ നടന്ന സംഭവം ട്വീറ്റ് ചെയ്ത് മാധ്യമപ്രവർത്തകൻ; ഹൃദ്യമായ പെരുമാറ്റത്തിന് എയർ ഹോസ്റ്റസിന് സമൂഹ മാധ്യമത്തിന്റെ കയ്യടി

മറുനാടൻ ഡെസ്‌ക്‌

മതത്തിന്റെ പേരിൽ അക്രമം അഴിച്ച് വിടാൻ പോലും മടിക്കാത്ത ഒരുപറ്റം ആളുകളുള്ള സമൂഹത്തിൽ നിന്നും മറ്റ് മതത്തേയും വിശ്വാസങ്ങളേയും ബഹുമാനിക്കുന്ന ആളുകളെ പറ്റിയും അവരുടെ നല്ല മനസിനെ പറ്റിയും വാർത്തകൾ വരാറുണ്ട്. പ്രത്യേകിച്ച് വിശുദ്ധ നോമ്പിന്റെ കാലത്ത്. വിമാനയാത്രയ്ക്കിടെ നോമ്പു തുറക്കുന്നതിനായി ഒരു കുപ്പിവെള്ളം ചോദിച്ച മാധ്യമ പ്രവർത്തകന്റെ അനുഭവകുറിപ്പാണ് ഇപ്പോൾ ട്വിറ്ററിൽ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്നത്. മഞ്ജുള എന്ന എയർ ഹോസ്റ്റസിന്റെ ഹൃദ്യമായ പെരുമാറ്റത്തെ പറ്റി വിവരിക്കുന്ന കുറിപ്പിന് പിന്നാലെ എയർഹോസ്റ്റസിനെ തേടി അഭിനന്ദന കമന്റുകളും വന്നിരുന്നു.

റിഫത് ജാവേദ് എന്ന മാധ്യമപ്രവർത്തകനാണ് വിമാനയാത്രയ്ക്കിടെയുണ്ടായ അനുഭവം ട്വിറ്ററിൽ കുറിച്ചത്. നോമ്പു തുറക്കാനായി ഒരു കുപ്പി വെള്ളം ചോദിച്ചപ്പോൾ എയർഹോസ്റ്റസ് സാൻവിജ് അടക്കമാണ് അദ്ദേഹത്തിന് നൽകിയത്. എയർ ഇന്ത്യ വിമാനത്തിൽ ഖൊരക്പൂരിൽ നിന്നും ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. വെള്ളം ചോദിച്ച് ചെന്നപ്പോൾ സീറ്റിൽ നിന്നും എന്തിനാണ് എഴുന്നേറ്റതെന്നും തിരികെ പോയിരിക്കണമെന്നുമാണ് മഞ്ജുള ആദ്യം ആവശ്യപ്പെട്ടത്.

എന്നാൽ അൽപ സമയത്തിനകം രണ്ട് സാൻവിജ് അടങ്ങിയ പ്ലേറ്റുമായിട്ടാണ് അവർ തന്റെ അടുത്തേക്ക് വന്നതെന്നും എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ചോദിക്കാൻ മടിക്കരുതെന്നും മഞ്ജുള പറഞ്ഞു. എയർ ഹോസ്റ്റസുമാർ മോശമായി പെരുമാറുന്നുവെന്ന് ചിലയിടങ്ങളിൽ നിന്നും പരാതി വരുമ്പോൾ മഞ്ജുളയെ പോലുള്ളവർ അവർക്ക് മാതൃകയാവുകയാണ്.

റിഫത്ത് ജാവേദ് ഇട്ട പോസ്റ്റിന്റെ പരിഭാഷയിങ്ങനെ

നോമ്പു തുറക്കാൻ സമയമായപ്പോൾ ഞാൻ സീറ്റിൽ നിന്നും എഴുന്നേറ്റ് ചെന്ന് എയർ ഹോസ്റ്റസിനോട് ഒരു കുപ്പി വെള്ളം ആവശ്യപ്പെട്ടു. അവർ എനിക്ക് ചെറിയ ബോട്ടിൽ വെള്ളം തന്നു. ഞാൻ ഫാസ്റ്റിങ്ങിലാണെന്നും ഫാസ്റ്റിങ് അവസാനിപ്പിക്കാൻ ഒരു ബോട്ടിൽ കൂടി ആവശ്യമാണെന്നും പറഞ്ഞു. ഉടനെ നിങ്ങളെന്തിനാണ് സീറ്റിൽ നിന്നും എഴുന്നേറ്റ് വന്നതെന്നും തിരികെ പോയിരിക്കാനും അവർ എന്നോട് ആവശ്യപ്പെട്ടു.

അൽപ്പ സമയത്തിനകം ബോട്ടിലിൽ വെള്ളവും അവർ രണ്ട് സാൻവിച്ചുമായി എന്റെയരികിലെത്തി. ഇനിയെന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പറയാൻ മടികാണിക്കരുതെന്നും പറഞ്ഞു. തനിക്ക് മറ്റൊന്നും ആവശ്യമുണ്ടായിരുന്നില്ലെന്നും.അവരുടെ പെരുമാറ്റം ഹൃദയം നിറയ്ക്കുന്നതായിരുന്നെന്നുമായിരുന്നു കുറിപ്പ്.

മഞ്ജുള എന്നാണ് എയർഹോസ്റ്റഴ്‌സിന്റെ പേരെന്നും റിഫത് ജാവേദ് സോഷ്യൽ മീഡിയയിൽ കുറിച്ചിട്ടുണ്ട്. മനുഷ്യന്മാർ മതത്തിന്റെ പേരിൽ പരസ്പരം പോരടിക്കുമ്പോൾ സ്‌നേഹപൂർണമായ പ്രവൃത്തികൊണ്ട് കൈയടി നേടിയ എയർ ഹോസ്റ്റഴ്‌സിനെ അഭിനന്ദിക്കുകയാണ് സമൂഹ മാധ്യമം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP