Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആണുങ്ങൾ ഭരിക്കുന്ന പാർട്ടികളിലെ ഘോഷയാത്രയിൽ ബാനർ പിടിക്കാനും താലപ്പൊലി ഏന്താനും മാത്രം പരിശീലിക്കപ്പെട്ട മഹിളാരത്‌നങ്ങളെ...കണ്ടുപഠിക്കാൻ ഇതാ അഞ്ചു കന്യാസ്ത്രീകൾ; വനിതാ രാഷ്ട്രീയ നേതാക്കളെ വിമർശിച്ച് നടൻ ജോയ് മാത്യു

ആണുങ്ങൾ ഭരിക്കുന്ന പാർട്ടികളിലെ ഘോഷയാത്രയിൽ ബാനർ പിടിക്കാനും താലപ്പൊലി ഏന്താനും മാത്രം പരിശീലിക്കപ്പെട്ട മഹിളാരത്‌നങ്ങളെ...കണ്ടുപഠിക്കാൻ ഇതാ അഞ്ചു കന്യാസ്ത്രീകൾ; വനിതാ രാഷ്ട്രീയ നേതാക്കളെ വിമർശിച്ച് നടൻ ജോയ് മാത്യു

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കന്യാത്രീയെ പീഡിപ്പിച്ച കേസിൽ മുൻ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീകൾ കൊച്ചിയിൽ നടത്തിയ സമരം വിജയിച്ചതിന് പിന്നാലെ രാഷ്ട്രീയ പാർട്ടികളിലെ വനിതാ നേതാക്കളെ വിമർശിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു.
ആണുങ്ങൾ ഭരിക്കുന്ന പാർട്ടികളിലെ ഘോഷയാത്രയിൽ ബാനർ പിടിക്കാനും താലപ്പൊലി ഏന്താനും മാത്രം പരിശീലിപ്പിക്കപ്പെട്ട കേരളത്തിലെ വിവിധ രാഷ്ട്രീയ പാർട്ടികളിലെ മഹിളാരത്നങ്ങൾക്ക് കണ്ടുപഠിക്കാൻ ഇതാ അഞ്ചു കന്യാസ്ത്രീകൾ എന്ന് ചിത്രസഹിതം കാട്ടിയാണ് ജോയ് മാത്യുവിന്റെ ഫേസ്‌ബുക്കിലെ വിമർശനം.

പരാതിക്കാരിയായ കന്യാസ്ത്രീക്കൊപ്പം കുറവിലങ്ങാട്ടെ മഠത്തിൽ കഴിയുന്ന അഞ്ചു കന്യാസ്ത്രീകളാണ് കഴിഞ്ഞ 8 മുതൽ സമരത്തിനിറങ്ങിയത്. സിസ്റ്റർ അനുപമ, സിസ്റ്റർ ജോസഫിൻ, സിസ്റ്റർ ആൽഫി, സിസ്റ്റർ റീന റോസ്, സിസ്റ്റർ ആൻസിറ്റ എന്നിവരാണ് കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് സമരത്തിനിറങ്ങിയത്.

ജോയ്മാത്യുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP