Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നയങ്ങൾ മാറ്റുന്നത് ഗവൺമെന്റിന്റെ ഇഷ്ടം; വിയോജിപ്പുള്ളവർ സൃഷ്ടികൾ സമർപ്പിക്കാതിരിക്കുക; അച്ചാർ കച്ചവടക്കാരിൽ നിന്നും അടിവസ്ത്ര വ്യാപാരികളിൽ നിന്നും യാതൊരു ചമ്മലുമില്ലാതെ കുനിഞ്ഞുനിന്ന് പുരസ്‌കാരങ്ങൾ വങ്ങിക്കുന്നവർക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയിൽ നിന്നും അവാർഡ് സ്വീകരിക്കാൻ കഴിയില്ല എന്നതിന്റെ യുക്തി മനസ്സിലാകുന്നില്ല; സിനിമാ അവാർഡ് ബഹിഷ്‌കരണത്തെ കളിയാക്കി ജോയ് മാത്യു

നയങ്ങൾ മാറ്റുന്നത് ഗവൺമെന്റിന്റെ ഇഷ്ടം; വിയോജിപ്പുള്ളവർ സൃഷ്ടികൾ സമർപ്പിക്കാതിരിക്കുക; അച്ചാർ കച്ചവടക്കാരിൽ നിന്നും അടിവസ്ത്ര വ്യാപാരികളിൽ നിന്നും യാതൊരു ചമ്മലുമില്ലാതെ കുനിഞ്ഞുനിന്ന് പുരസ്‌കാരങ്ങൾ വങ്ങിക്കുന്നവർക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയിൽ നിന്നും അവാർഡ് സ്വീകരിക്കാൻ കഴിയില്ല എന്നതിന്റെ യുക്തി മനസ്സിലാകുന്നില്ല; സിനിമാ അവാർഡ് ബഹിഷ്‌കരണത്തെ കളിയാക്കി ജോയ് മാത്യു

കൊച്ചി: ദേശീയ അവാർഡ് വിതരണ ചടങ്ങിൽ പങ്കെടുക്കാതിരുന്ന മലയാള താരങ്ങളുടെ നടപടിയെ വിമർശിച്ച ജോയ് മാത്യുവിന് സോഷ്യൽമീഡിയയുടെ ഒരു വിഭാഗത്തിന്റെ കൈയടി. അച്ചാർ കച്ചവടക്കാരിൽനിന്നും അടിവസ്ത്രവ്യാപാരികളിൽ നിന്നും കുനിഞ്ഞുനിന്ന് അവാർഡ് വാങ്ങാൻ മടിക്കാത്തവർ എന്തിനാണ് കേന്ദ്രമന്ത്ര്ിയിൽ നിന്ന് അവാർഡ് സ്വീകരിക്കാതിരിക്കുന്നതെന്നാണ് ജോയ്മാത്യുവിന്റെ ചോദ്യം. അവാർഡ് സ്വീകരിക്കാതിരുന്ന താരങ്ങളെ കമ്മ്യൂണിസ്റ്റുകളാക്കി വാഴ്‌ത്തുമ്പോഴാണ് ജോയ് മാത്യുവിന്റെ യുക്തിസഹമായ ചോദ്യങ്ങൾ ചർച്ചയാവുന്നത്.

ദേശീയ അവാർഡ് വിതരണത്തിലെ വിവേചനത്തിൽ പ്രതിഷേധിച്ച് പരിപാടിയിൽ പങ്കെടുക്കാതെ മടങ്ങിയ ഫഹദ് ഫാസിലിനെയും പാർവതിയെയുമൊക്കെ ധീരസഖാക്കളായി സോഷ്യൽമീഡിയ വാഴ്‌ത്തുന്നതിനിടെയായിരുന്നു ജോയ്മാത്യുവിന്റെ പ്രതികരണം. അവാർഡിനുവേണ്ടി പടംപിടിക്കുന്നവർ അത് ആരുടെ കയ്യിൽനിന്നായാലും വാങ്ങാൻ മടിക്കുന്നതെന്തിനെന്ന ചോദ്യത്തോടെ തുടങ്ങുന്ന പോസ്റ്റിൽ പരിപാടി ബഹിഷ്‌കരിച്ചവരെ അതിരൂക്ഷമായാണ് വിമർശിക്കുന്നത്. രാഷ്ട്രപതി തന്നെ അവാർഡ് നൽകും എന്ന് അവാർഡിനയക്കുന്ന അപേക്ഷകന് ഉറപ്പുകൊടുത്തിട്ടുണ്ടോ എന്നറിയില്ല. അവാർഡ് കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നത് ഭരിക്കുന്ന പാർട്ടിയാണ്. അവരോട് വിയോജിപ്പുള്ളവർ തങ്ങളുടെ സൃഷ്ടികൾ അവാർഡിനയക്കാതിരിക്കുകയാണ് വേണ്ടത്.

അച്ചാർ കച്ചവടക്കാരിൽ നിന്നും അടിവസ്ത്ര വ്യാപാരികളിൽ നിന്നും യാതൊരു ചമ്മലുമില്ലാതെ കുനിഞ്ഞുനിന്ന് പുരസ്‌കാരങ്ങൾ വങ്ങിക്കുന്നവർക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയിൽ നിന്നും അവാർഡ് സ്വീകരിക്കാൻ കഴിയില്ല എന്ന് പറയുന്നതിന്റെ യുക്തി എനിക്ക് മനസ്സിലാകുന്നില്ലെന്നും ജോയ് മാത്യു പറയുന്നു. കത് വ യിൽ പിഞ്ചുബാലികയെ ബലാൽസംഗംചെയ്തു കൊന്നതിന്റെ പേരിലോ രാജ്യത്തൊട്ടാകെ നടക്കുന്ന വംശവെറിക്കെതിരെയൊ ഒക്കെ പ്രതിഷേധിച്ചാണു അവാർഡ് നിരസിച്ചതെങ്കിൽ അതിനു ഒരു നിലപാടിന്റെ അഗ്നിശോഭയുണ്ടായേനെയെന്നും ജോയ് മാത്യു പറഞ്ഞു. തീർത്തും യുക്തിസഹമായ കാര്യങ്ങളാണ് ജോയ്മാത്യു പറഞ്ഞതെന്ന അഭിപ്രായവുമായി വലിയൊരുവിഭാഗം രംഗത്തെത്തിക്കഴിഞ്ഞു. വലിയ ചർച്ചകളാണ് ഈ പോസ്റ്റിനു കീഴിൽ നടക്കുന്നത്.

ജോയ് മാത്യുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

അവാർഡിനുവേണ്ടി പടം
പിടിക്കുന്നവർ അത് ആരുടെ കയ്യിൽനിന്നായാലും വാങ്ങാൻ മടിക്കുന്നതെന്തിനു?
അവാർഡ് കമിറ്റിയെ തിരഞ്ഞെടുക്കുന്നത് ഭരിക്കുന്ന പാർട്ടിയാണു-
അങ്ങിനെ വരുംബോൾ ആത്യന്തികമായ തീരുമാനവും ഗവർമ്മെന്റിന്റെയായിരിക്കുമല്ലൊ.
അപ്പോൾ ഗവർമ്മെന്റ് നയങ്ങൾ മാറ്റുന്നത് ഗവർമ്മെന്റിന്റെ ഇഷ്ടം-
അതിനോട് വിയോജിപ്പുള്ളവർ
തങ്ങളുടെ സ്രഷ്ടികൾ അവാർഡിന്ന് സമർപ്പിക്കാതിരിക്കയാണു ചെയ്യേണ്ടത്-
രാഷ്ട്രപതി തന്നെ അവർഡ് നൽകും എന്ന് അവാർഡിനയക്കുന്ന അപേക്ഷകനു ഉറപ്പുകൊടുത്തിട്ടുണ്ടോ എന്നറിയില്ല-
മുൻ കാലങ്ങളിലെല്ലാം രാഷ്ട്രപതി തന്നെയാണൊ അവാർഡ് നൽകിയിരുന്നത്? ഇതൊന്നുമല്ലെങ്കിൽത്തന്നെ രാഷ്ട്രപതിക്ക് ഉദരസംബന്ധമായ പ്രശ്‌നങ്ങളോ രാജ്യ പ്രതിരോധസംബന്ധിയായ പ്രശ്‌നങ്ങളോ
ഉണ്ടായി എന്ന് കരുതുക.
എന്ത് ചെയ്യും?
ഇതൊക്കെ അറിഞ്ഞിട്ടും തങ്ങളുടെ സിനിമകൾ അവാർഡിന്നയക്കുന്നവർ
അത് ഇരുകൈയും നീട്ടി വാങ്ങാതിരിക്കുന്നതെന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല.അവാർഡ്
രാഷ്ട്രപതിതന്നെ തരണം എന്ന്
വാശിപിടിക്കുന്നതെന്തിനാ?
അച്ചാർ കച്ചവടക്കാരിൽ നിന്നും അടിവസ്ത്ര വ്യാപാരികളിൽ നിന്നും
യാതൊരു ചമ്മലുമില്ലാതെ കുനിഞ്ഞുനിന്ന് പുരസ്‌കാരങ്ങൾ വങ്ങിക്കുന്നവർക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയിൽ നിന്നും അവാർഡ് സ്വീകരിക്കാൻ കഴിയില്ല എന്ന്
പറയുന്നതിന്റെ യുക്തി എനിക്ക് മനസ്സിലാകുന്നില്ല- ഇനി സ്മൃതി ഇറാനി തരുമ്പോൾ അവാർഡ് തുക കുറഞ്ഞുപോകുമോ?
കത് വ യിൽ പിഞ്ചുബാലികയെ ബലാൽസംഗംചെയ്തു കൊന്നതിന്റെ പേരിലോ രാജ്യത്തൊട്ടാകെ നടക്കുന്ന വംശവെറിക്കെതിരെയൊ ഒക്കെ
പ്രതിഷേധിച്ചാണു അവാർഡ് നിരസിച്ചതെങ്കിൽ അതിനു ഒരു നിലപാടിന്റെ അഗ്‌നിശോഭയുണ്ടായേനെ
(മർലൻ ബ്രാണ്ടോയെപ്പോലുള്ള മഹാ നടന്മാർ പ്രഷേധിക്കുന്ന രീതി വായിച്ച് പഠിക്കുന്നത് നല്ലതാണു)
ഇതിപ്പം കൊച്ചുകുഞ്ഞുങ്ങൾ അവാർഡ് കളിപ്പാട്ടം
കിട്ടാത്തതിനു കരയുന്ന പോലെയായിപ്പോയി-
ഇതാണു ഞാനെപ്പോഴും
പറയാറുള്ളത് അവാർഡിനു വേണ്ടിയല്ല മറിച്ച്
ജനങ്ങൾ കാണുവാൻ വേണ്ടിയാണു സിനിമയുണ്ടാക്കേണ്ടത്.
അതിന്റെ ഏറ്റവും
പുതിയ ഉദാഹരണമാണു
നിറഞ്ഞ സദസ്സിൽ ഓടിക്കൊണ്ടിരിക്കുന്ന 'അങ്കിൾ' എന്ന സിനിമ-

വാൽക്കഷ്ണം:
അവാർഡ് വാങ്ങാൻ കൂട്ടാക്കാത്തവർ
അടുത്ത ദിവസം തലയിൽ
മുണ്ടിട്ട് അവാർഡ് തുക റൊക്കമായി വാങ്ങിക്കുവാൻ പൊകില്ലായിരിക്കും-

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP