Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വികാരി എന്നു പറഞ്ഞാൽ വികാരമുള്ളയാളെന്നാണ് അർത്ഥം; ആ പണിക്ക് കുടുംബസമേതം താമസിക്കുന്നവരാണ് നല്ലത്; അല്ലെങ്കിൽ നിർബന്ധിത വന്ധ്യംകരണത്തിന് വിധേയമാക്കണം; ക്രിസ്ത്യാനി എന്ന പേരുവച്ചോണ്ടു നടക്കുന്നവരെ തലയിൽ മുണ്ടിട്ട് നടത്തരുതെന്ന് ജോയ് മാത്യു

വികാരി എന്നു പറഞ്ഞാൽ വികാരമുള്ളയാളെന്നാണ് അർത്ഥം; ആ പണിക്ക് കുടുംബസമേതം താമസിക്കുന്നവരാണ് നല്ലത്; അല്ലെങ്കിൽ നിർബന്ധിത വന്ധ്യംകരണത്തിന് വിധേയമാക്കണം; ക്രിസ്ത്യാനി എന്ന പേരുവച്ചോണ്ടു നടക്കുന്നവരെ തലയിൽ മുണ്ടിട്ട് നടത്തരുതെന്ന് ജോയ് മാത്യു

തിരുവനന്തപുരം: പതിനാറു വയസുള്ള +1 പെൺകുട്ടി പീഡനത്തിനിരയായി പ്രസവിച്ച കേസിൽ കത്തോലിക്കാ വൈദികൻ അറസ്റ്റിലായ സംഭവത്തിൽ ശക്തമായ പ്രതികരണവുമായി നടൻ ജോയ് മാത്യു. വികാരി എന്നു പറഞ്ഞാൽ വികാരമുള്ളയാളാണെന്ന ചൂണ്ടിക്കാട്ടി പരിഹാസ സ്വരത്തിലാണ് ജോയ് മാത്യുവിന്റെ വിമർശനം. ഇത്തരം സംഭവങ്ങൾ ഒഴിവാക്കാനുള്ള ഏക വഴി നിർബന്ധിത വന്ധ്യംകരണം മാത്രമാണെന്നും തന്റെ ഫേസ്‌ബുക് കുറിപ്പിൽ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ജോയ് മാത്യുവിന്റെ ഫേസ്‌ബുക് കുറിപ്പ്:

വികാരി എന്നു പറയുംബോൾത്തന്നെ മനസ്സിലാക്കിക്കൂടെ അയാൾക്ക് എല്ലാ വികാരങ്ങളൂമുണ്ടെന്ന്-
ലൗകികജീവിത്തിന്റെ പ്രലോഭങ്ങളുമായി പിശാച് പലരൂപത്തിൽ വരുമെന്നും അതിലൊന്നും പെട്ടുപോകരുതെന്നും വേദപുസ്തകത്തിൽ പറഞ്ഞിട്ടുണ്ടെങ്കിലും വികാരമുള്ളവർ പെട്ടുപോകുന്നു, പ്രത്യേകിച്ചും പിശാച് കാമം കുത്തിവെക്കുംബോൾ-

ഒന്നുകിൽ ധ്യാന കേന്ദ്രങ്ങളിലൊക്കെയുള്ളപോലെ സാത്താനെ ഓടിക്കുന്ന പരിപാടിയിലൂടെ സാത്താനെ ഓടിക്കണം.
അല്ലെങ്കിൽ പള്ളിവികാരി എന്നത് ഒരു ജോലിയായികണ്ട് വിവാഹിതനായി കുടുംബമായി കഴിയുന്നരെ ഈ ജോലിക്ക് വെക്കണം. ഇനി ഇതൊന്നുമല്ലെങ്കിൽ നിർബന്ധമായും വന്ധ്യംകരിക്കുക.

സന്യാസത്തിന് ആവശ്യമില്ലാത്ത ഒരു വസ്തു എന്തിനു വെറുതെ സാത്താന്റെ പ്രലോഭങ്ങൾക്ക് വേണ്ടി കൊണ്ടു നടക്കണം?
പ്രത്യേകിച്ചും പള്ളിക്കാർത്തന്നെ നടത്തുന്ന ആശുപത്രികൾ ഉള്ളപ്പോൾ സംഗതി എളുപ്പവുമാണ്-
ഇക്കാര്യത്തിൽ മത മേലദ്ധ്യക്ഷന്മാർ വേണ്ടത് ചെയ്താൽ ക്രിസ്ത്യാനി എന്നു തോന്നിക്കുന്ന പേരും വച്ച് നടക്കുന്ന എന്നെപ്പോലുള്ളവർക്ക് തലയിൽ മുണ്ടിടാതെ നടക്കാം.

ബ്രഹ്മചര്യം നിർബന്ധിതമായ കത്തോലിക്കാ പുരോഹിതന്മാർ പീഡനക്കേസുകളിൽ അകപ്പെടുന്ന സംഭവങ്ങൾ വർധിച്ചുരവന്ന പശ്ചാത്തലത്തിൽകൂടിയാണ് ജോയ് മാത്യുവിന്റെ പ്രതികരണം ഉണ്ടായിരിക്കുന്നത്. കൊട്ടിയൂർ സെൻ സെബാസ്റ്റ്യൻ പള്ളയിലെ വികാരിയായിരുന്ന ഫാ. റോബിന്റെ പീഡനത്തിന് ഇരയായ പതിനാറുകാരി ആൺകുഞ്ഞിനു ജന്മനം നല്കി. പൊലീസ് അറസ്റ്റ് ചെയ്ത വൈദികൻ കുറ്റം സമ്മതിച്ചിട്ടുണ്ട്.

ചൈൽഡ് ലൈന് ലഭിച്ച അജ്ഞാത കോളിനെ ചുറ്റിപ്പറ്റിയുടെ അന്വേഷണങ്ങളെ തുടർന്നാണ് പീഡന വിവരം പുറത്തുവന്നത്. ഫോൺ വന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ കണ്ടെത്തുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു. തുടർന്ന് പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. സ്വന്തം പിതാവാണ് തന്നെ പീഡിപ്പിച്ചതെന്നാണ് പെൺകുട്ടി ആദ്യം മൊഴി നൽകിയത്. എന്നാൽ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വൈദികന്റെ പേര് പെൺകുട്ടി പറഞ്ഞത്. പൊലീസ് അന്വേഷിക്കുന്നതറിഞ്ഞ റോബിൻ ഒളിവിൽ പോയിരുന്നു. ഇയാൾക്കെതിരെ പോസ്‌കോ നിയമപ്രകാരവും ബലാത്സംഗത്തിനും കേസെടുത്തിട്ടുണ്ട്.

എറണാകുളം പുത്തൻവേലിക്കര ലൂർദ്ദ്മാതാ ഇടവക പള്ളി വികാരിയായിരുന്ന ഫാ. എഡ്വിൻ ഫിഗരിസ് നേരത്തേ സമാനമായ കേസിൽ പിടിയിലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP