Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'പന്ത്രണ്ട് വർഷമായി ഞാൻ ആ ചൂഷണം നേരിടേണ്ടി വരികയാണ്' ; മീ ടു ക്യാമ്പയിനിൽ വെളിപ്പെടുത്തലുമായി ബാഡ്മിന്റൺ താരം ജ്വാല ഗുട്ട; '2006ൽ അയാൾ ചീഫ് ആയ ശേഷം എന്നെ ദേശീയ ടീമിൽ നിന്നും പുറത്താക്കി, പിന്നീട് ഭീഷണിയും പീഡനവുമെല്ലാം അച്ഛന്റെയും അമ്മയുടേയും നേർക്കായി'; വിവാദക്കാറ്റ് വീശി ജ്വാലയുടെ ട്വീറ്റ്

'പന്ത്രണ്ട് വർഷമായി ഞാൻ ആ ചൂഷണം നേരിടേണ്ടി വരികയാണ്' ; മീ ടു ക്യാമ്പയിനിൽ വെളിപ്പെടുത്തലുമായി ബാഡ്മിന്റൺ താരം ജ്വാല ഗുട്ട; '2006ൽ അയാൾ ചീഫ് ആയ ശേഷം എന്നെ ദേശീയ ടീമിൽ നിന്നും പുറത്താക്കി, പിന്നീട് ഭീഷണിയും പീഡനവുമെല്ലാം അച്ഛന്റെയും അമ്മയുടേയും നേർക്കായി'; വിവാദക്കാറ്റ് വീശി ജ്വാലയുടെ ട്വീറ്റ്

മറുനാടൻ ഡെസ്‌ക്‌

മുംബൈ: തങ്ങൾ മാനസികമായും ശാരീരികമായും നേരിടുന്ന പീഡനങ്ങൾ തുറന്നു പറയുന്ന ചുവടു വെപ്പായ മീ ടു ക്യാമ്പയിനിന്റെ ഭാഗമായി തനിക്കുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ് ബാഡ്മിന്റൺ താരം ജ്വാല ഗുട്ട. തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ജ്വാല ഇക്കാര്യം തുറന്ന് പറഞ്ഞത്.താൻ മികച്ച പ്രകടനം നടത്തിയിട്ടും ദേശീയ ടീമിൽ നിന്ന് പുറത്താക്കപ്പെട്ടെന്നും 2006 മുതൽ താൻ ഈ മാനസിക പീഡനം നേരിട്ടുകൊണ്ടിരിക്കുകയാണെന്നും ജ്വാല കുറിപ്പിലൂടെ പറയുന്നു. താൻ കളി നിർത്താൻ ഒരു കാരണമിതാണെന്നും ട്വീറ്റിൽ ജ്വാല ചൂണ്ടിക്കാട്ടുന്നുണ്ട്.

അതേസമയം ഇതിന് പിന്നിലുള്ള വ്യക്തി ആരാണെന്ന് ജ്വാല വെളിപ്പെടുത്തിയിട്ടില്ല. തന്റെ അച്ഛനും അമ്മയ്ക്കും ഇയാളിൽ നിന്ന് ഭീഷണിയും പീഡനവും നേരിട്ടെന്നും ജ്വാല കൂട്ടിച്ചേർക്കുന്നു.'2006-ൽ അയാൾ ചീഫ് ആയ ശേഷം എന്ന ദേശീയ ടീമിൽ നിന്ന് പുറത്താക്കി. ഞാൻ അപ്പോൾ ദേശീയ ചാമ്പ്യനായിരുന്നുവെന്ന് ഓർക്കണം. പിന്നീട് റിയോ ഒളിമ്പിക്സിന് ശേഷം തിരിച്ചെത്തിയപ്പോഴും ഇതുതന്നെയായിരുന്നു അവസ്ഥ. എനിക്ക് ദേശീയ ടീമിൽ സ്ഥാനമുണ്ടായിരുന്നില്ല. ഞാൻ കളി നിർത്താൻ ഒരു കാരണം തന്നെ ഇതാണ്' ജ്വാല ട്വീറ്റിൽ പറയുന്നു

പിന്നീട് ഈ ഭീഷണിയും പീഡനവുമെല്ലാം എന്റെ അച്ഛന്റേയും അമ്മയുടേയും നേരെയായി. എല്ലാ തരത്തിലും എന്നെ ഒറ്റപ്പെടുത്താനായിരുന്നു അയാളുടെ ശ്രമം. റിയോ ഒളിമ്പിക്സിൽ എന്റെ കൂടെ മികസഡ് ഡബിൾസ് കളിച്ച താരത്തെ വരെ ഭീഷണിപ്പെടുത്തി. അവസാനം എന്നെ ടീമിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ഗുട്ട പറയുന്നു.അർജുന പുരസ്‌കാര ജേത്രിയായ ജ്വാല 2016-ലെ സൗത്ത് ഏഷ്യൻ ഗെയിംസിൽ മിക്സഡ് ഡബിൾസിൽ സ്വർണം നേടിയിട്ടുണ്ട്. കോമൺവെൽത്ത് ഗെയിംസിൽ ഒരു സ്വർണവും രണ്ട് വെള്ളിയും ഒരു വെങ്കലവും ജ്വാലയുടെ അക്കൗണ്ടിലുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP