Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നീരവ് മോദിയായും വിജയ് മല്യയായും ഷാജനെ അവതരിപ്പിക്കുന്നവർ തെളിവുകൾ ഹാജരാക്കുന്നത് നന്നായിരിക്കും; കലേഷിന്റെ കവിത മോഷ്ടിച്ചിട്ട് വളരെ ഉദാരതയോടെ അതേ കലേഷിനോട് ക്ഷമിച്ചതുപോലെ ഷാജനോട് ദീപ ക്ഷമിക്കേണ്ട കാര്യമൊന്നുമില്ല; ഈ വിഷയത്തിൽ ഷാജന്റെ വെല്ലുവിളി ഇതര സൈബർ പോരാളികളും ഏറ്റെടുക്കണം: കെ എ ഷാജിയുടെ പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ; പോരാളി ഷാജിയുടെ നീക്കം പൊളിയുമ്പോൾ

നീരവ് മോദിയായും വിജയ് മല്യയായും ഷാജനെ അവതരിപ്പിക്കുന്നവർ തെളിവുകൾ ഹാജരാക്കുന്നത് നന്നായിരിക്കും; കലേഷിന്റെ കവിത മോഷ്ടിച്ചിട്ട് വളരെ ഉദാരതയോടെ അതേ കലേഷിനോട് ക്ഷമിച്ചതുപോലെ ഷാജനോട് ദീപ ക്ഷമിക്കേണ്ട കാര്യമൊന്നുമില്ല; ഈ വിഷയത്തിൽ ഷാജന്റെ വെല്ലുവിളി ഇതര സൈബർ പോരാളികളും ഏറ്റെടുക്കണം: കെ എ ഷാജിയുടെ പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ; പോരാളി ഷാജിയുടെ നീക്കം പൊളിയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മറുനാടൻ മലയാളിയ്‌ക്കെതിരെ പോരാളി ഷാജിയും ദീപാ നിശാന്തും അടക്കമുള്ള വ്യാജ പ്രചരങ്ങൾക്കെതിരെ സോഷ്യൽ മീഡിയിയൽ ഉയരുന്ന ശക്തമായ പ്രതിഷേധം. ദീപ നിഷാന്തിനോടും പോരാളി ഷാജിയോടും സൈബർ ഗുണ്ടകളോടും മറ്റു അടിമകളോടും എനിക്ക് പറയാനുള്ളത് ഞാൻ തിരുവനന്തപുരത്തു പട്ടത്തുള്ള മറുനാടന്റെ ഓഫീസിൽ തിങ്കൾ മുതൽ ശനി വരെ മിക്ക ദിവസങ്ങളിലും രാവിലെ ഒൻപതു മുതൽ വൈകുന്നേരം ആറ് വരെ ഉണ്ടാവും എന്നാണു. ഇന്റർ പോളിന്റെ അറസ്‌റ് വാറന്റുമായി കേരള പൊലീസിലെ ആർക്കുവേണമെങ്കിലും ഇവിടെത്തിയാൽ അറസ്റ്റ് ചെയ്യാമെന്ന് ഷാജൻ സ്‌കറിയെ പ്രതികരിച്ചിരുന്നു. ഇതാണ് വലിയ ചർച്ചാ വിഷയമാകുന്നത്.

ഗൂഗിൾ മാപ്പിൽ നോക്കിയാൽ വിലാസവും ഫോൺ നമ്പറും കിട്ടും. പട്ടം കേന്ദ്രീയ വിദ്യാലയത്തിന് അടുത്ത് വന്നു നോക്കിയാൽ ഈ പോസ്റ്റിനൊപ്പം കൊടുത്തിരിക്കുന്ന ആറ് നിലയുള്ള കെട്ടിടത്തിന്റെ മുകളിലെ വലിയ ബോർഡ് കാണാം. വിലാസം പറഞ്ഞു കൊടുക്കാൻ ദീപ ടീച്ചറെ വിളിച്ചെങ്കിലും ടീച്ചർ അത് കേൾക്കുന്നതിന് മുൻപ് കട്ട് ചെയ്തതുകൊണ്ടാണ് ഇങ്ങനെ പരസ്യമായി പോസ്റ്റിടുന്നതെന്നും ഷാജൻ സ്‌കറിയ വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെ മറുനാടനെ ആക്രമിക്കാൻ ശ്രമിക്കുന്നവരെ കടന്നാക്രമിച്ച് മാധ്യമ പ്രവർത്തകനായ കെ എ ഷാജിയുടെ പോസ്റ്റുമെത്തി. ഇതിനോടും മറുനാടൻ പ്രതികരിച്ചിട്ടുണ്ട്. എന്താണ് മറുനാടൻ ഉയർത്തി പിടിക്കുന്ന വാർത്താ സംസ്‌കാരമെന്നാണ് ഷാജൻ സ്‌കറിയെ കെ എ ഷാജിക്കെഴുതിയ കുറിപ്പിൽ വിശദീകരിക്കുന്നത്. ഏതായാലും സോഷ്യൽ മീഡിയയിൽ മറുനാടന് പിന്തുണ കൂടുകയാണ്.

ഇടതുപക്ഷത്തോട് ചേർന്നു നിൽക്കുന്നവർ പോലും അഭിപ്രായ സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്നു. ഇതിന് തെളിവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്ന ഷാജിയുടെ പോസ്റ്റ്. മറുനാടനെതിരെ വ്യാജ പ്രചരണങ്ങൾ തുടങ്ങി വച്ചത് പോരാളി ഷാജിയെന്ന ഫെയ്‌സ് ബുക്ക് പേജാണ്. സിപിഎം നിലപാടുകൾ പ്രചരിപ്പിക്കുന്ന പോരാളി ഷാജിക്ക് പിന്നിലെ വ്യക്തിയെ കുറിച്ച് ആർക്കും വ്യക്തതയില്ല. ഇതിനിടെയാണ് ദീപാ നിശാന്തും അടിസ്ഥാന രഹിതമായ ആരോപണം ഉയർത്തിയത്. ഇത് കൂടിയായപ്പോൾ സൈബർ മേഖലയിൽ പല വിധ ചർച്ചകൾ തുടങ്ങി. കലേഷിന്റെ കവിതാ മോഷണം പോലും ചർച്ചയാവുകയാണ്.

ഷാജിയുടെ പോസ്റ്റ് ഇങ്ങനെ 

ശ്രീ ഷാജൻ സ്‌കറിയയെ പരിചയം ഫേസ്‌ബുക്ക് വഴി മാത്രമാണ്. ഇത് വരെ നേരിൽ കണ്ടിട്ടില്ല. അദ്ദേഹം ഉടമയായുള്ള മറുനാടൻ മലയാളി ഞാനിഷ്ടപ്പെടുന്ന ഒരു മാധ്യമ സമീപനരീതിയുടെ ഭാഗവുമല്ല. തീവ്രവലതുപക്ഷത്തോട് ചേർന്ന് നില്ക്കുന്ന ഒരു അപകടകരമായ അരാഷ്ട്രീയത വാർത്തകളിലും അഭിപ്രായങ്ങളിലും അവർ വച്ചു പുലർത്തുന്നത് കണ്ടിട്ടുണ്ട്. ചിലപ്പോഴെല്ലാം ആ അരാഷ്ട്രീയത കടുത്ത ഹിന്ദുത്വ പക്ഷപാതിത്വമായി മാറിയിട്ടുമുണ്ട്.

അടുത്ത കാലത്ത് ചില സന്ദർഭങ്ങളിൽ ഷാജനെ വിളിച്ചിട്ടുള്ളത് വ്യക്തിപരമായ ഒരു കാര്യത്തിനുമായിരുന്നില്ല. ഇടതുപക്ഷക്കാരായ ചില സുഹൃത്തുക്കളെ ബാധിക്കുന്ന വലിയ ചില പ്രശ്‌നങ്ങളിൽ മുഖ്യധാരാ മാധ്യമങ്ങളും ഇടതു ജിഹ്വകളും മടിച്ച് മാറി നിന്നിടത്ത് അവർക്ക് പറയാനുള്ളതുകൊടുക്കാമോയെന്ന് ചോദിച്ചായിരുന്നു അത്. മറുനാടന്റെ പൊതു നിലപാടിന് വിരുദ്ധമായ വിഷയങ്ങൾ ആയിരുന്നിട്ട് കൂടി ഷാജൻ അവ നല്ല നിലയിൽ കൊടുത്തിട്ടുണ്ട്. വലിയ ചർച്ചയാക്കിയിട്ടുമുണ്ട്.

ഞാൻ ഫേസ്‌ബുക്കിലിട്ട വിശാലമായ പൊതു താല്പര്യമുള്ള പല കുറിപ്പുകളും മറുനാടൻ എടുത്തുകൊടുത്തിട്ടുണ്ട്. ഒടുവിൽ അരമന ഹോട്ടൽ അടക്കം. എന്നാലിതൊന്നും മറുനാടനെ വിമർശിക്കുന്നിൽ ഒരിക്കലും ഒരു തടസ്സമല്ല. ദീപാ നിശാന്ത് പറയുന്നതുപോലെ ഷാജൻ ഒരു സാമ്പത്തിക കുറ്റവാളിയാണെന്ന് തെളിഞ്ഞാൽ മേൽപ്പറഞ്ഞ പരിമിത സൗഹൃദം മാറ്റി വച്ച് ഷാജനെതിരെ ഞാൻ നിലപാട് എടുക്കും. സൗഹൃദമൊക്കെ തേങ്ങയാണ്. എന്നാൽ മറ്റൊരു നീരവ് മോദിയായും വിജയ് മല്യയായും ഷാജനെ അവതരിപ്പിക്കുന്നവർ അതിനുള്ള തെളിവുകൾ ഹാജരാക്കുന്നത് നന്നായിരിക്കും. ഇന്റർപോളിന് ഷാജനെ പിടിക്കാൻ വേണ്ട സഹായം ചെയ്യാമെന്നിരിക്കെ അത് ചെയ്യാതെ ദീപാ നിശാന്തും സുഹൃത്തുക്കളും സോഷ്യൽ മീഡിയയിൽ കട്ട പഞ്ചായത്ത് നടത്തുന്നതിനോട് യോജിപ്പില്ല. ഒരു ബഹുസ്വര സമൂഹത്തിൽ മറുനാടൻ എതിർക്കപ്പെടേണ്ടത് നിലപാടുകളുടേയും സമീപനങ്ങളുടേയും അടിസ്ഥാനത്തിലാണ്. മറുനാടൻ വ്യക്തിഹത്യ ചെയ്യുന്നുവെങ്കിൽ കൗണ്ടർ വ്യക്തിഹത്യയല്ല മറുപടി.

അയാൾ ശരിക്കും സാമ്പത്തിക കുറ്റവാളിയെങ്കിൽ പിടിച്ച് ഇന്റർപോളിന് കൈമാറാൻ പറഞ്ഞ് സൈബർ സുഹൃത്തുക്കൾക്ക് കേരളാ പൊലീസിനെ സമീപിക്കാവുന്നതേയുള്ളു. കലേഷിന്റെ കവിത മോഷ്ടിച്ചിട്ട് വളരെ ഉദാരതയോടെ അതേ, കലേഷിനോട് ക്ഷമിച്ചതുപോലെ ഷാജനോട് ദീപ ക്ഷമിക്കേണ്ട കാര്യമൊന്നുമില്ല. ഈ വിഷയത്തിൽ ഷാജന്റെ വെല്ലുവിളി ഇതര സൈബർ പോരാളികളുമേറ്റെടുക്കണം.

കെ എ ഷാജിക്കു ഷാജൻ സ്‌കറിയ എഴുതിയ കുറിപ്പ് ചുവടെ

'ഒരു പ്രഖ്യാപിത നിലപാടൊന്നുമില്ല മറുനാടന്. എല്ലാ ശബ്ദവും കേൾപ്പിക്കാനുള്ള ഒരു പ്ലാറ്റ്ഫോം ആണിത്. ഒരേ സമയം ആചാര സംരക്ഷണത്തിനായി നിലപാട് എടുക്കുകയും അതേസമയതും യുക്തീവാദികൾക്കു മറ്റാരും നൽകാത്തത്ര ഇടം നൽകുകയും ചെയുന്നത് ഇതിനൊരു ഉദാഹരണമാണ്. സംഘപരിവാർ ബോധപൂർവം അടക്കി വയ്ക്കേണ്ട ഒരു ശബ്ദം ആണ് എന്ന് വിചാരം ഇല്ലാത്തതിനാൽ അവർ ഈ പ്ലാറ്റ്ഫോം ഉപയോഗിക്കാൻ ശ്രമിക്കുന്നതുകൊണ്ടാണ് സംഘി ചായ്വ് തോന്നുന്നത്. അവർക്കു താല്പര്യമുള്ള വാർത്തകൾ അവരെത്തിക്കും. അങ്ങനെ മറ്റാരെങ്കിലും എത്തിച്ചാൽ അതും കൊടുക്കാറുണ്ട്. അങ്ങനെ എത്തിക്കാൻ തയ്യാറാവാതെ സംഘി വിളിച്ചിട്ടു കാര്യമില്ല. ഞാൻ ജനിച്ച നാട്ടിൽ ബ്രാഞ്ച് ഇല്ലാത്ത പാർട്ടിയാണ് ബിജെപി. ഒരു ബിജെപി നേതാവിനെ പോലും വ്യക്തിപരമായി പരിചയവും ഇല്ല.

സംഘികൾക്കും കോൺഗ്രസ്സുകാർക്കും അവർക്കു സ്‌പേസ് കിട്ടണമെന്നേയുള്ളൂ. മറ്റുള്ളവരെ കുറിച്ച് അവർ ബേജാറാല്ല. എന്നാൽ കമ്യൂണിസ്റ്റുകൾക്കും ഇസ്ലാമിക രാഷ്ട്രീയക്കാർക്കും സ്‌പേസ് മാത്രം പോരാ സംഘികൾക്ക് സ്‌പേസ് കൊടുക്കാനും പാടില്ല എന്ന രീതിയാണ്. അതിനോട് യോജിക്കാൻ എനിക്കാവില്ല. അതെന്റെ അഭിപ്രായ സ്വതന്ത്ര്യം എന്ന മതത്തിന്റെ ചട്ടങ്ങൾക്ക് എതിരാണ്.

ആശയപരമായി ഞാൻ നിൽക്കുന്നത് നവ ഇടതു പക്ഷത്തു തന്നെയാണ്. എന്നാൽ അതുകൊണ്ടു വലതു ശബ്ദം കേൾക്കാൻ അനുവദിക്കരുത് എന്ന വിശ്വാസം ഇല്ല. എന്റെ മതം അഭിപ്രായ സ്വാതന്ത്ര്യം ആണ്. എനിക്ക് കട്ട വിയോജിപ്പുള്ള അഭിപ്രായങ്ങളും എന്റെ ശബ്ദത്തേക്കാൾ ഉറക്കെ കേൾക്കണം എന്നാണു ഞാൻ വിശ്വസിക്കുന്നത്. എന്ത് പ്രസിദ്ധീകരിക്കണം എന്ന ഞങ്ങളുടെ സ്വതന്ത്ര്യത്തിൽ ഇടപെടാതിരുന്നാൽ ഏതു ആശയങ്ങൾക്കും ഇവിടെ ഇടമുണ്ട്. അല്ലെങ്കിൽ ആരെങ്കിലും പറയട്ടെ ഞങ്ങൾ ഏതെങ്കിലും ഒരു വാർത്ത കൊടുക്കാൻ വിസമ്മതിച്ചു എന്ന്. വൻകിടകാർക്കും സർക്കാരിനും എതിരെ മറുനാടൻ പുറത്തു കൊണ്ട് വന്ന വാർത്തകൾ മാത്രം മതി മറ്റെന്തെല്ലാം എതിർപ്പുണ്ടെങ്കിലും മറുനാടനെ ഇഷ്ടപ്പെടാൻ. കല്ലട അടക്കമുള്ള വാർത്തകൾ മുഖ്യധാരക്ക് ഇപ്പോൾ തമസ്‌കരിക്കാൻ ആവാത്തത് മറുനാടന്റെ ശബ്ദം ഭയന്ന് തന്നെയാണ്.

ഏതു തരം ആശയ അടിമകൾക്കും വിദ്വെഷം തോന്നും. താഴെ ടികെ ചിന്തയൊക്കെ അങ്ങനെയാണ് ശത്രു ആവുന്നത്. ഞാൻ വെറുതെ ചിരിക്കാറേയുള്ളൂ. ഏതെങ്കിലും ഒരു വിഷയത്തിൽ ഞാൻ എടുക്കുന്ന നിലപാട് തന്നെ ആവണം എന്നില്ല മറുനാടന്റേത്. മറുനാടൻ നിലപാട് എടുക്കുന്നത് പ്രധാനമായ ജനപക്ഷത്തു നിന്നാണ്. അതുകൊണ്ടാണ് നവോത്ഥാനത്തെക്കാൾ പരിഗണന ആചാര സംരക്ഷണത്തിന് ലഭിച്ചത്. ദളിതർ, ആദിവാസികൾ, പരിസ്ഥതി, പാവങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ മാത്രമാണ് വ്യത്യസ്തമായ സമീപനം ഉള്ളത്. പിന്നെ എനിക്ക് ഇല്ലാത്തതു ഒന്നുമാത്രമാണ്- ഭയം, അതെന്റെ ജന്മസ്വഭാവം '

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP