Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രമ്യ ഹരിദാസിന് അച്ഛന്റെ സ്ഥാനത്ത് നിന്നും അനുഗ്രഹം ചൊരിഞ്ഞ് പ്രിയ നേതാവ് കെ.അച്യുതൻ; വീടുവീടാന്തരം കയറി വോട്ടു ചോദിച്ച ചരിത്രമില്ലാത്ത അച്യുതൻ ഇക്കുറി ഇറങ്ങുന്നത് ആലത്തൂരിലെ രമ്യ ഹരിദാസിന് വേണ്ടി; രാഷ്ട്രീയ കൊടുങ്കാറ്റിലും പേമാരിയിലും ജയപരാജയങ്ങളിലും ഉലയാത്ത വടവൃക്ഷമാണ് അച്ഛനെന്ന് ഓർമ്മിപ്പിച്ച് മകൻ സുമേഷ് അച്യുതന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

രമ്യ ഹരിദാസിന് അച്ഛന്റെ സ്ഥാനത്ത് നിന്നും അനുഗ്രഹം ചൊരിഞ്ഞ് പ്രിയ നേതാവ് കെ.അച്യുതൻ; വീടുവീടാന്തരം കയറി വോട്ടു ചോദിച്ച ചരിത്രമില്ലാത്ത അച്യുതൻ ഇക്കുറി ഇറങ്ങുന്നത് ആലത്തൂരിലെ രമ്യ ഹരിദാസിന് വേണ്ടി; രാഷ്ട്രീയ കൊടുങ്കാറ്റിലും പേമാരിയിലും ജയപരാജയങ്ങളിലും ഉലയാത്ത വടവൃക്ഷമാണ് അച്ഛനെന്ന് ഓർമ്മിപ്പിച്ച് മകൻ സുമേഷ് അച്യുതന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

ആലത്തൂർ: ചിറ്റൂരിൽ അഞ്ചു തിരഞ്ഞെടുപ്പുകളെ നേരിട്ടെങ്കിലും ഇതുവരെ വീടു വീടാന്തരം കയറിയിറങ്ങി വോട്ട് ചോദിച്ചിട്ടില്ലാത്ത കെ. അച്യുതൻ ഇപ്പോൾ സമ്മതിദായകരുടെ ഇടയിലേക്ക് ഇറങ്ങുന്നത് മകളെ പോലെ കാണുന്ന രമ്യ ഹരിദാസിന് വേണ്ടിയാണ്. ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്തിയെ മകളോടെന്ന പോലെ നിറകണ്ണുകളോടെ അനുഗ്രഹിക്കുകയായിരുന്നു മുതിർന്ന നേതാവ്.

ചിറ്റൂർ നിയമസഭാ മണ്ഡലം ഉൾപ്പെടുന്ന പ്രദേശങ്ങളിൽ രമ്യയ്ക്ക് വേണ്ടി പ്രചരണത്തിനിറങ്ങാൻ അച്യുതനുണ്ടാകും. കോൺഗ്രസിലെ എ,െഎ ഗ്രൂപ്പുകൾക്കൊന്നും ചിറ്റൂരിൽ സ്ഥാനമില്ലാത്തതിനാൽ പകരക്കാരനില്ലാത്ത നേതാവ് പറയുന്നതാണ് ഇവിടെ കോൺഗ്രസ് പ്രവർത്തകർക്ക് അവസാനവാക്ക്. ഇതിനിടെ അച്യുതന്റെ മകൻ സുമേഷ് ഫേസ്‌ബുക്കിൽ അച്ഛനെ പറ്റി കുറിച്ച വരികളും ഏറെ ചർച്ചയാവുകയാണ്. പാലക്കാട് ഡിസിസി വൈസ് പ്രസിഡന്റാണ് മകൻ സുമേഷ് അച്യുതൻ

അച്ഛനെക്കുറിച്ച് സുമേഷ് ഫേസ്‌ബുക്കിൽ കുറിച്ചതിങ്ങനെ :

'രാഷ്ട്രീയ കൊടുങ്കാറ്റിലും പേമാരിയിലും ജയപരാജയങ്ങളിലും ഉലയാത്ത വടവൃക്ഷമാണ് എന്റെ അച്ഛനെന്ന് ആയിരമായിരം അവസരങ്ങളിൽ എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. അച്ഛന്റെ ജീവിതത്തിലെ ഉയർച്ചതാഴ്‌ച്ചകൾക്കൊപ്പം എന്നും താങ്ങായി നിന്ന എന്റെ അമ്മയുടെ ആകസ്മിക വിയോഗത്തിലും, അടുത്തടുത്തുണ്ടായ അച്ഛന്റെ സഹോദരങ്ങളുടെ വേർപാടിലും എല്ലാ സങ്കടങ്ങളും ഉള്ളിലൊതുക്കി അച്ഛൻ ഞങ്ങളെയെല്ലാം ആശ്വസിപ്പിച്ചു.

എന്നാൽ ഇന്ന് രാവിലെ ചാലക്കളം വീട്ടിൽ ഞങ്ങളാരും ഇതുവരെ കാണാത്തൊരച്ഛനെ കണ്ടു. വൈകാരികമായി വിതുമ്പി രമ്യ ഹരിദാസിനെ അനുഗ്രഹിച്ചു നിൽക്കുന്ന അച്ഛനെ കണ്ടവർക്കെല്ലാം ആശ്ചര്യമുണ്ടാക്കി ആ നിമിഷങ്ങൾ. ആലത്തൂർ ലോക് സഭ മണ്ഡലം യു.ഡി.എഫ്. സ്ഥാനാർത്ഥിയായെത്തിയ രമ്യ തന്റെ പ്രചരണം തുടങ്ങിയത് അച്ഛന്റെ അനുഗ്രഹം വാങ്ങിയായിരുന്നു.

ഓലപ്പുരയിൽ ജനിച്ചതും പിന്നീട് ഇന്ദിരാ ആവാസ് യോജനയിൽ വീടു വെച്ചതും കഠിനമായ ജീവിത സാഹചര്യത്തിലും സംഗീതവും നൃത്തവും ജീവിതത്തോട് ചേർത്തു വെച്ചതുമെല്ലാം രമ്യയിൽ നിന്നും അനിൽ അക്കരയിൽ നിന്നും അച്ഛൻ അറിഞ്ഞു.കൂലിപ്പണിക്കാരന്റെ മകൾ യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വത്തിലെത്തിയതും കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായതുമെല്ലാം അറബിക്കഥയെപ്പോലും വെല്ലുന്ന ഒന്നായിരുന്നു. ഉറച്ച വാക്കുകളും ദൃഢനിശ്ചയവും പോരാട്ട വീര്യവും രമ്യയുടെ രക്തത്തിൽ അലിഞ്ഞതാണ്.

 

സാഹചര്യങ്ങളുടെ ഉലയിൽ ഊതിക്കാച്ചിയ സുഗന്ധം പരത്തുന്ന സ്വർണ്ണമാണ് രമ്യയെന്ന് അറിയെ അറിയെ അച്ഛന്റെ കണ്ണ് നിറഞ്ഞുവോ എന്ന് സംശയം തോന്നി. മകളുടെ വാൽസല്യത്തോടെ അച്ഛന്റെ അനുഗ്രഹം തേടി രമ്യ കാൽ തൊട്ടപ്പോൾ ആ കണ്ണുകൾ നിറഞ്ഞു കൈകൾ കൊണ്ടും മനസുകൊണ്ടും അനുഗ്രഹിച്ചു. അച്ഛന്റെ കൺപീലികൾ നനച്ച വാൽസല്യത്തിന്റെ തെളിനീരുകൾ സാക്ഷി നിർത്തി അവിടെ ഉണ്ടായിരുന്നവർ മനസ്സിൽ പ്രതിജ്ഞ ചെയ്തു. രമ്യ ലോക്‌സഭയുടെ പച്ചപരവാതിനിയിലൂടെ നടന്ന് ആലത്തൂരിന്റെ വികസനത്തിനായ് ശബ്ദിക്കും. ഇന്നലെ വൈകീട്ട് ആലത്തൂർ പട്ടണം സാക്ഷ്യം വഹിച്ച രമ്യയുടെ പ്രചാരണം അതിന് അടിവരയിടുന്നു.'

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP