Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'കുറച്ചുദിവസമായി ദേവസ്വം മന്ത്രി കടകമ്പള്ളി സുരേന്ദ്രൻ ഒരു നുണ തുടർച്ചയായി തട്ടിവിട്ടു കൊണ്ടിരിക്കുകയാണ്; ശബരിമല തീർത്ഥാടനം അട്ടിമറിക്കണമെന്നും ആരും അവിടെ കാണിക്കയിടരുതെന്നും ബിജെപി പ്രചാരണം നടത്തി എന്നാണ് അദ്ദേഹം പറഞ്ഞുകൊണ്ടേയിരിക്കുന്നത്; ഒരു നുണ ആയിരംവട്ടം ആവർത്തിച്ചാൽ സത്യമായി മാറുമെന്നു പറഞ്ഞ ഗീബൽസിന്റെ കേരളാപതിപ്പായി ഈ മന്ത്രി മാറിയിരിക്കുകയാണ്; മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ വിമർശനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ

'കുറച്ചുദിവസമായി ദേവസ്വം മന്ത്രി കടകമ്പള്ളി സുരേന്ദ്രൻ ഒരു നുണ തുടർച്ചയായി തട്ടിവിട്ടു കൊണ്ടിരിക്കുകയാണ്; ശബരിമല തീർത്ഥാടനം അട്ടിമറിക്കണമെന്നും ആരും അവിടെ കാണിക്കയിടരുതെന്നും ബിജെപി പ്രചാരണം നടത്തി എന്നാണ് അദ്ദേഹം പറഞ്ഞുകൊണ്ടേയിരിക്കുന്നത്; ഒരു നുണ ആയിരംവട്ടം ആവർത്തിച്ചാൽ സത്യമായി മാറുമെന്നു പറഞ്ഞ ഗീബൽസിന്റെ കേരളാപതിപ്പായി ഈ മന്ത്രി മാറിയിരിക്കുകയാണ്; മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ വിമർശനവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഒരു നുണ ആയിരം വട്ടം ആവർത്തിച്ചാൽ സത്യമായി മാറുമെന്ന് പറഞ്ഞ ഗീബൽസിന്റെ കേരള പതിപ്പായി മാറിയെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. ശബരിമല തീർത്ഥാടനം അട്ടിമറിക്കണമെന്നും അവിടെ കാണിക്കയിടരുതെന്നും കേന്ദ്രം ഭരിക്കുന്ന പാർട്ടിയായ ബിജെപിയുടെ നേതാക്കൾ പ്രചരിപ്പിച്ചെന്നാണ് കടകംപള്ളി പറയുന്നത്. ഇത്തരത്തിലുള്ള പ്രചരണം ഏതെങ്കിലും ബിജെപി നേതാവ് നടത്തിയതിന് തെളിവ് ഹാജരാക്കാനാകുമോ എന്നും സുരേന്ദ്രൻ ഫേസ്‌ബുക് പോസ്റ്റിൽ ചോദിക്കുന്നു.

ശബരിമല തീർത്ഥാടനത്തിനെതിരെ ഏതെങ്കിലും ബിജെപി നേതാവ് പറഞ്ഞതിന്റെ വാർത്ത ഏതെങ്കിലും പത്രത്തിൽ വന്നോ? അല്ലെങ്കിൽ ഏതെങ്കിലും ബിജെപി നേതാവ് ഇങ്ങനെ പ്രസംഗിക്കുന്ന വീഡിയോ ക്‌ളിപ്പിംഗെങ്കിലും ഉണ്ടോ? അത് പോട്ടെ, ബിജെപിയുടെ ഏതെങ്കിലും പ്രാഥമികാംഗമെങ്കിലും ശബരിമല തീർത്ഥാടനതിനെതിരെ പറയുന്ന ഒരു നോട്ടീസോ ലഘുലേഖയോ കാണിച്ച് തരാനാകുമോയെന്നും സുരേന്ദ്രൻ ചോദിക്കുന്നു. വൈരുദ്ധ്യാത്മക ഭൗതികവാദവും ശാസ്ത്രീയ സോഷ്യലിസവുമൊക്കെ കുപ്പത്തൊട്ടിയിലെറിഞ്ഞ് കടകംപള്ളി ഒരു പരമഭക്ത ശിരോമണിയായത് നല്ലത് തന്നെ. എന്നാൽ ഇതുപോലുള്ള കള്ളപ്രചരണം വിശ്വാസിക്ക് ചേർന്നതല്ലെന്നും സുരേന്ദ്രൻ പരിഹസിച്ചു.

കെ സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കഴിഞ്ഞ കുറച്ചുദിവസമായി ദേവസ്വം മന്ത്രി കടകമ്പള്ളി സുരേന്ദ്രൻ ഒരു നുണ തുടർച്ചയായി തട്ടിവിട്ടുകൊണ്ടിരിക്കുകയാണ്. ഒരു നുണ ആയിരം വട്ടം ആവർത്തിച്ചാൽ സത്യമായി മാറുമെന്നു പറഞ്ഞ ഗീബൽസിന്റെ കേരളാപതിപ്പായി ഈ മന്ത്രി മാറിയിരിക്കുകയാണ്. ശബരിമല തീർത്ഥാടനം അട്ടിമറിക്കണമെന്നും ആരും അവിടെ കാണിക്കയിടരുതെന്നും കേന്ദ്രം ഭരിക്കുന്ന പാർട്ടിയായ ബി. ജെ. പിയുടെ നേതാക്കൾ പ്രചാരണം നടത്തി എന്നാണ് അദ്ദേഹം പറഞ്ഞുകൊണ്ടേയിരിക്കുന്നത്. ഉത്തരവാദപ്പെട്ട ഒരു സ്ഥാനത്തിരിക്കുന്ന അദ്ദേഹം ഏതു ബി. ജെ. പി നേതാവാണ് അങ്ങനെ പറഞ്ഞതെന്നു പറയാൻ തയ്യാറാവണം.

ഏതെങ്കിലും പത്രത്തിൽ അങ്ങനെ ഒരു വാർത്ത വന്നിട്ടുണ്ടോ? ഇനി അതുപോട്ടെ ഏതെങ്കിലും ഒരു ബിജെപി നേതാവ് എവിടെയെങ്കിലും അങ്ങനെ പ്രസംഗിച്ചതായി ഒരു വീഡിയോ ക്‌ളിപ്പിംഗെങ്കിലും താങ്കൾക്ക് ചൂണ്ടിക്കാണിക്കാനുണ്ടോ? നേതാവു പോട്ടെ ബി. ജെ. പിയുടെ ഒരു പ്രാഥമിക അംഗമെങ്കിലും അങ്ങനെ എവിടെയെങ്കിലും സംസാരിച്ചതിനു തെളിവുണ്ടോ? ഈ രീതിയിൽ എന്തെങ്കിലും ഒരു നോട്ടീസോ ലഘുലേഖയോ താങ്കൾക്കു കാണിച്ചുതരാനാവുമോ? വൈരുദ്ധ്യാധിഷ്ടിത ഭൗതികവാദവും ശാസ്ത്രീയ സോഷ്യലിസവുമൊക്കെ കുപ്പത്തൊട്ടിയിലെറിഞ്ഞ് താങ്കളിപ്പോൾ ഒരു പരമഭക്തശിരോമണിയായത് നല്ല കാര്യം തന്നെ. എന്നാൽ ഇമ്മാതിരി കള്ളപ്രചാരണം നടത്തുന്നത് ഒരു വിശ്വാസിക്കുചേർന്ന പണിയല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP