Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മീഡിയാ വണ്ണും കൈരളിയും ആയിരം മടങ്ങു ഭേദമാണ്..ഇങ്ങനെയും തിമിരം ബാധിക്കാമോ ഒരു മാധ്യമത്തിന്? അയ്യപ്പനെയും അയ്യപ്പഭക്തരെയും അധിക്ഷേപിച്ച പ്രിയനന്ദനെ പിന്തുണച്ച ഏഷ്യാനെറ്റ് ന്യൂസിനെ വിമർശിച്ച് കെ.സുരേന്ദ്രൻ

മീഡിയാ വണ്ണും കൈരളിയും ആയിരം മടങ്ങു ഭേദമാണ്..ഇങ്ങനെയും തിമിരം ബാധിക്കാമോ ഒരു മാധ്യമത്തിന്? അയ്യപ്പനെയും അയ്യപ്പഭക്തരെയും അധിക്ഷേപിച്ച പ്രിയനന്ദനെ പിന്തുണച്ച ഏഷ്യാനെറ്റ് ന്യൂസിനെ വിമർശിച്ച് കെ.സുരേന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അയ്യപ്പനെയും അയ്യപ്പ ഭക്തരെയും അധിക്ഷേപിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ട സംവിധായകൻ പ്രിയനന്ദനെതിരെ പൊലീസിൽ പരാതി എത്തിയിരുന്നു. ലൈംഗിക ചുവയോടെയുള്ള അധിക്ഷേപത്തിനെതിരെ നവമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. എന്നാൽ സംഭവം വിവാദമായതോടെ സംവിധായകൻ പോസ്റ്റ് പിൻവലിച്ചിരുന്നു. സംവിധായകൻ പ്രിയനന്ദനെതിരെ എഎച്ച്പി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതിയും നൽകി. ഇതുമായി ബന്ധപ്പെട്ട വാർത്ത നൽകിയപ്പോൾ ഹൈന്ദവ സമൂഹത്തെ അപമാനിച്ചെന്ന് ആരോപിച്ച് പ്രിയനനന്ദനെതിരെ സൈബർ ആക്രമണം എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് ഡോട്.കോമിൽ വാർത്ത കൊടുത്തത്.

പ്രധാനമന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ ചിലർ അധിക്ഷേപം ചൊരിഞ്ഞപ്പോൾ, പോ മോനേ മോദിക്ക് ശേഷം, മോദിക്ക വീണ്ടും മലയാളികളുടെ പൊങ്കാല എന്നായിരുന്നു ഏഷ്യാനെറ്റിന്റെ തലക്കെട്ട്. അതേസമയം, കത്വാസംഭവവുമായി ബന്ധപ്പെട്ട് സംഘപരിവാറിനെതിരെ പോസ്റ്റിട്ട ദീപാ നിശാന്തിനെതിരെ സൈബർ ആക്രമണമുണ്ടായി എന്നും തലക്കെട്ട്. ഹൈന്ദവ വിരുദ്ധ വാർത്തകൾ ഏഷ്യാനെറ്റ് തുടർച്ചയായി നൽകുന്നു..അല്ലെങ്കിൽ അത്തരം നയസമീപനം സ്വീകരിക്കുന്നുവെന്നാണ് സുരേന്ദ്രന്റെ ആക്ഷേപം. മീഡിയാ വണ്ണും കൈരളിയും ആയിരം മടങ്ങു ഭേദമാണ്. ഇങ്ങനെയും തിമിരം ബാധിക്കാമോ ഒരു മാധ്യമത്തിന്...സുരേന്ദ്രൻ ചോദിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP