Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇവിടെ മതേതര തക്കാളി, മതേതര വെണ്ടക്ക പറയേണ്ടി വരില്ലേ? ഇവിടെ മതേതര കളരിപ്പയറ്റുണ്ടോ? യോഗയെ മതവുമായി ബന്ധിപ്പിക്കാനുള്ള ശ്രമം ചെറുക്കണമെന്ന പിണറായി വിജയന്റെ പ്രസ്താവനക്കെതിരെ കെ സുരേന്ദ്രൻ

ഇവിടെ മതേതര തക്കാളി, മതേതര വെണ്ടക്ക പറയേണ്ടി വരില്ലേ? ഇവിടെ മതേതര കളരിപ്പയറ്റുണ്ടോ? യോഗയെ മതവുമായി ബന്ധിപ്പിക്കാനുള്ള ശ്രമം ചെറുക്കണമെന്ന പിണറായി വിജയന്റെ പ്രസ്താവനക്കെതിരെ കെ സുരേന്ദ്രൻ

തിരുവനന്തപുരം: യോഗയെ ഒരു മതവുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നും അത്തരം ശ്രമങ്ങളെ ചെറുക്കണമെന്നും പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താനവനയെ വിമർശിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. എന്താണി മതേതര യോഗ എന്ന് വ്യക്തമായില്ലെന്ന് പറഞ്ഞു കൊണ്ടാണ് സുരേന്ദ്രന്റെ വിമർശനം.

മതേതര നിലപാട് വ്യക്തി ജീവിതത്തിലും പൊതു ജീവിതത്തിലും ഭരണനിർവഹണത്തിലുമാണ് പുലർത്തേണ്ടത്. ഇങ്ങനെ പോയാൽ നാളെ മതേതര തക്കാളി മതേതര വെണ്ടക്ക എന്നൊക്കെ പറയേണ്ടി വരില്ലേ? സത്യത്തിൽ എന്താണീ മതേതര യോഗ? എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഇവിടെ മതേതര കളരിപ്പയറ്റുണ്ടോ? മതേതര കരാട്ടെയുണ്ടോ മതേതര റെയ്കിയുണ്ടോ മതേതര ആയുർവേദമുണ്ടോ മതേതര സിദ്ധയുണ്ടോ? എന്തിനാണ് ഇതിനെയൊക്കെ മതേതരം മതമൗലികം എന്നൊക്കെ തരം തിരിക്കുന്നത്?

പിണറായി വിജയനോട് ബഹുമാനത്തോടെ പറയട്ടെ ലോകം മെറ്റാ ഫിസിക്സിന്റെ യുഗത്തിലാണ് എത്തി നിൽക്കുന്നതെന്നു സുരേനന്ദ്രൻ ഫേസ്‌ബുക്ക് പോസ്റ്റിലുടെ വിമർശിക്കുന്നു.

ഫേസ്‌ബുക്ക് പോസ്റ്റ് ചുവടെ

സത്യത്തിൽ എന്താണീ മതേതര യോഗ? എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഇവിടെ മതേതര കളരിപ്പയറ്റുണ്ടോ? മതേതര കരാട്ടെയുണ്ടോ മതേതര റെയ്കിയുണ്ടോ മതേതര ആയുർവേദമുണ്ടോ മതേതര സിദ്ധയുണ്ടോ? എന്തിനാണ് ഇതിനെയൊക്കെ മതേതരം മതമൗലികം എന്നൊക്കെ തരം തിരിക്കുന്നത്? യോഗ ഒരു ശാസ്ത്രമാണ്. ഭാരതീയ ആചാര്യന്മാർ ചിട്ടപ്പെടുത്തിയതുകൊണ്ട് അത് ഇന്ത്യക്കാർക്കു മാത്രമുള്ളതോ ഹിന്ദുക്കൾക്കു മാത്രം അവകാശപ്പെട്ടതാണെന്നോ ആരെങ്കിലും എവിടെയെങ്കിലും ഇതുവരെ പറഞ്ഞിട്ടുണ്ടോ? ലോകം ഇന്നനുഭവിക്കുന്നതും പ്രചരിപ്പിക്കുന്നതുമായ ശാസ്ത്രസത്യങ്ങളിൽ പലതും പതിനായിരക്കണക്കിനു വർഷം മുൻപ് ഭാരതം സംഭാവന ചെയ്തതാണ്. അതിനർത്ഥം ലോകത്തിന്റെറ വിവിധഭാഗങ്ങളിൽ നിന്ന് നമുക്കൊന്നും ലഭിച്ചില്ലെന്നല്ല. ശാസ്ത്രത്തിന് ജാതിയോ മതമോ മറ്റതിർവരമ്പുകളോ ഇല്ല. ലോകം ഇപ്പോഴാണ് ഇത്ര പ്രാധാന്യത്തോടെ യോഗ അംഗീകരിക്കാൻ തുടങ്ങിയത്. അതിന് അന്താരാഷ്ട്ര യോഗദിനാചരണം നിമിത്തമായി എന്നത് ശരിയാണ്. ഭാരതത്തിൽ ഉടലെടുത്തതിനെല്ലാം ഭാരതീയമായ രീതികളുണ്ടാവുന്നത് സ്വാഭാവികം മാത്രം. ഇതുകൊണ്ടാണ് ചില സംസ്‌കൃത ശ്ളോകങ്ങളൊക്കെ ചൊല്ലുന്നത്. എന്നാൽ ആ ശ്ളോകങ്ങളൊക്കെ മുഴുവൻ മനുഷ്യനേയും ഉദ്ദേശിച്ചുള്ളതാണ്. ഇതിലൊന്നും ഇത്ര ദുരഭിമാനം കാണിക്കേണ്ട ആവശ്യമില്ല. വേണ്ടിടത്തേ മതേതരത്വം പറയുന്നതിൽ കാര്യമുള്ളൂ. യോഗയും ആയുർവേദവും കഥകളിയും കർണ്ണാടകസംഗീതവുമൊക്കെ ശീലമാക്കുന്നവർ ചൊല്ലുന്ന ശ്ളോകങ്ങളും പാട്ടുകളുമൊക്കെ ആരെങ്കിലും വേറൊരു കണ്ണോടെ കാണാറുണ്ടോ? മതേതര നിലപാട് വ്യക്തി ജീവിതത്തിലും പൊതു ജീവിതത്തിലും ഭരണനിർവഹണത്തിലുമാണ് പുലർത്തേണ്ടത്. ഇങ്ങനെ പോയാൽ നാളെ മതേതര തക്കാളി മതേതര വെണ്ടക്ക എന്നൊക്കെ പറയേണ്ടി വരില്ലേ? പിണറായി വിജയനോട് ബഹുമാനത്തോടെ പറയട്ടെ ലോകം മെറ്റാ ഫിസിക്സിന്റെ യുഗത്തിലാണ് എത്തി നിൽക്കുന്നത്. ഇത്തരം സന്ദർഭങ്ങളിലെങ്കിലും വെറുതെ ചപ്പടാച്ചി പറയരുത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP