Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'കേരളമായതുകൊണ്ടും സദാചാര ഗുണ്ടകൾ സർക്കാരിന് വേണ്ടപ്പെട്ടവരായതുകൊണ്ടും ആക്രമികൾക്കെതിരെ നടപടിയുണ്ടാകില്ല; ഉത്തരേന്ത്യയിൽ മറ്റോ ആയിരുന്നേൽ കാണായിരുന്നു പൂരം'; മലപ്പുറത്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സർക്കാരിനെതിരെ വിമർശനവുമായി കെ.സുരേന്ദ്രൻ

'കേരളമായതുകൊണ്ടും സദാചാര ഗുണ്ടകൾ സർക്കാരിന് വേണ്ടപ്പെട്ടവരായതുകൊണ്ടും ആക്രമികൾക്കെതിരെ നടപടിയുണ്ടാകില്ല; ഉത്തരേന്ത്യയിൽ മറ്റോ ആയിരുന്നേൽ കാണായിരുന്നു പൂരം'; മലപ്പുറത്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സർക്കാരിനെതിരെ വിമർശനവുമായി കെ.സുരേന്ദ്രൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മലപ്പുറത്ത് സദാചാര ഗുണ്ടായിസത്തിൽ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് കെ.സുരേന്ദ്രൻ. കേരളമായതു കൊണ്ടും മലപ്പുറത്തായതുകൊണ്ടും സദാചാരഗുണ്ടകൾ ഇടതുപക്ഷത്തിനും സർക്കാരിനും വേണ്ടപ്പെട്ടവരായതുകൊണ്ടും ഈ ആൾക്കൂട്ട നരഹത്യ ഒരു പ്രശ്നമാവാൻ സാദ്ധ്യതയില്ലെന്നും സുരേന്ദ്രൻ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.

പൂർണരൂപം ഇങ്ങനെ-

കേരളമായതുകൊണ്ടും മലപ്പുറത്തായതുകൊണ്ടും സദാചാരഗുണ്ടകൾ ഇടതുപക്ഷത്തിനും സർക്കാരിനും വേണ്ടപ്പെട്ടവരായതുകൊണ്ടും ഈ ആൾക്കൂട്ട നരഹത്യ ഒരു പ്രശ്നമാവാൻ സാദ്ധ്യതയില്ല. വല്ല ഉത്തരേന്ത്യയിലോ മറ്റോ ആയിരുന്നെങ്കിൽ കാണാമായിരുന്നു പൂരം. മോദി രാജിവെക്കണമെന്ന് ഇടതന്മാരും ജിഹാദികളും അവരുടെ പാദസേവ ചെയ്യുന്ന സാംസ്‌കാരിക നായകരും ആവശ്യപ്പെട്ടില്ല എന്നതുമാത്രമാണ് ഏക ആശ്വാസം. പൊലീസ് പ്രതികളുമായി പ്രശ്നം പറഞ്ഞു തീർക്കാനും ശ്രമിച്ചത്രേ. സെലക്ടീവ് പുരോഗമനവാദികൾ നീണാൾ വാഴട്ടെ. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP